കണ്ണൂര്‍: സമസ്ത കേരള ജംഇയ്യതുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ല ട്രഷററുമായ പാലത്തുങ്കര കെ.കെ.പി. അബ്ദുല്ല മുസ്ലിയാര് (77) നിര്യാതനായി. കണ്ണൂര്‍ താലൂക്ക് സമസ്ത പ്രസിഡന്റ്, പാപ്പിനിശ്ശേരി ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ്, കണ്ണൂര്‍ ജില്ല സംയുക്ത മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, പാലത്തുങ്കര മഹല്ല് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചുവരുകയായിരുന്നു.
പാനൂര്‍ വിളക്കോട്ടൂര്‍, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജുമുഅത്ത് പള്ളികളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിട്ടുണ്ട്. ജാമിഅ അസ്അദിയ്യ അറബിക് കോളജ് വൈസ് പ്രിന്‍സിപ്പലായും സേവനമനുഷ്ഠിച്ചു.
ചൊവ്വാഴ്ച രാത്രി 11.45ന് വസതിയിലായിരുന്നു അന്ത്യം. പിതാവ്: റമദാന് ഹാജി തങ്ങള്‍. മാതാവ്: ഫാത്തിമ. മക്കള്‍: കെ.വി. മുഹമ്മദ്, കെ.വി. അബ്ദുല്‍ റഹീം (അധ്യാപകന്, എളയാവൂര് സി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), ആയിഷ. മരുമക്കള്‍: ആയിഷ, മുഹ്സിന, ഷമീര്‍ ഹസനി. സഹോദരങ്ങള്‍: കെ.കെ.പി. അബ്ദുറഹ്മാന് മുസ്ലിയാര്, കെ.കെ.പി. അബ്ദുറഹീം മുസ്ലിയാര്, സുലൈഖ, ഖദീജ, പരേതരായ കെ.കെ.പി. അഹമ്മദ് മുസ്ലിയാര്, അബ്ദുല്‍ കരീം ദാരിമി, ഫാത്തിമ.