Obituary
ഉരുവച്ചാൽ: മാലൂർ ഫരീദ മൻസിലിൽ മുണ്ടത്തവൻ യൂസഫ് (58) നിര്യാതനായി. ഭാര്യ: റഷിദ. മക്കൾ: ജുമൈല, അസ്മിന, ജാസ്മിന, റംഷിന, ഹൈറുന്നിസ, ഫരിദ. മരുമക്കൾ: അശ്കർ, റഹൂഫ്, ഹനിഫ, റഹ്നാസ്. സഹോദരങ്ങൾ: അഹമ്മദ്, ഉമ്മർ, ഫാത്തിമ, ആസിയ.
പാനൂർ: കടവത്തൂർ വിളങ്ങാട്ട് ഭഗവതി ക്ഷേത്രത്തിനുസമീപം കല്ലന്തോടി ഉഷ (57) നിര്യാതയായി. ഭർത്താവ്: ബാബു (കൊല്ലം). മക്കൾ: ബാദുഷ്, അഡ്വ. ആദിത്യ. മരുമക്കൾ: അപർണ (ഇരിങ്ങണ്ണൂർ), സൂരജ് (വെള്ളൂര്‍). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ലീല, രാധ, രാജീവൻ, ശോഭ. സംസ്കാരം ബുധൻ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.
ന്യൂമാഹി: കുറിച്ചിയിൽ മാതൃക ബസ് കാത്തിരിപ്പുകേന്ദ്രത്തിനു സമീപം ആലമ്പത്തുതാഴെ, കല്യാണി ഭവനിൽ കളത്തിങ്കൽ ബാലൻ (68) നിര്യാതനായി. പിതാവ്: പരേതനായ കളത്തിങ്കൽ അപ്പുണി (കോഴിക്കോട്). മാതാവ്: പരേതയായ അധികാരത്തിൽ കല്യാണി (പരപ്പനങ്ങാടി, കോഴിക്കോട്). സഹോദരങ്ങൾ: സാവിത്രി, പ്രേമൻ, പ്രീത, പരേതരായ വേലായുധൻ, രാധ, സതി.
കല്യാശ്ശേരി: കോലത്തുവയൽ എടപ്പള്ളി റോഡിനുസമീപം ഗീത ഗണേശ് (54) നിര്യാതയായി. പരേതനായ എടക്കാടൻ കുഞ്ഞമ്പുവിന്റെയും യശോദയുടെയും മകളാണ്. ഭർത്താവ്: കെ. ഗണേശൻ. മക്കൾ: ഗോകുൽ (ബഹ്റൈൻ), രാഹുൽ (ഇന്ത്യൻ ആർമി). സഹോദരങ്ങൾ: പ്രദീപ് കുമാർ (ബഹ്റൈൻ), ശ്യാമള, പ്രസന്ന.
ഏഴിലോട്: കാരാട്ട് പി.പി. ലേഖ (49) നിര്യാതയായി. ഭർത്താവ്: രമേശൻ തൃപ്പാണിക്കര (ദുബൈ). പിതാവ്: സദാനന്ദൻ. മാതാവ്: ശ്യാമള (കൂത്തുപറമ്പ്). മക്കൾ: ഷഖിൽ (ബംഗളൂരു), സജിൻ (ദുബൈ). സഹോദരൻ: ഉദയൻ (കൂത്തുപറമ്പ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് അറത്തിപ്പറമ്പ് സമുദായ ശ്മശാനത്തിൽ.
പെരിങ്ങത്തൂർ: കരിയാട് കാഞ്ഞിരക്കടവത്ത് കോവുമ്മൽ ടി.കെ. നാണു (84) നിര്യാതനായി. ഭാര്യ: ഗിരിജ. മകൻ: നിഖിൽ. മരുമകൾ: രമ്യ.
കണ്ണൂർ: കക്കാട് സാധു കമ്പനി റോഡ് ഗാന്ധിനഗർ ഹൗസിങ് കോളനിയിൽ ഇസ്മായിൽ വാഴയിൽ (63) നിര്യാതനായി. ഭാര്യ: ഷഹനാസ് എന്ന സൈറ. മക്കൾ: ശഹീറ, ശഹീർ വാഴയിൽ (ദുബൈ). മരുമകൻ: അർഷാദ് (ഒമാൻ). സഹോദരങ്ങൾ: അക്ബർ (കോഴിക്കോട്), ഗുലാബ്, റമീസ (കോഴിക്കോട്), പരേതരായ സലീം, ഹസീന ബാനു, ജഹാംഗീർ. ഖബറടക്കം ബുധനാഴ്ച ഉച്ച ഒന്നിന് മക്കാനി ഖബർസ്ഥാനിൽ.
തലശ്ശേരി: നെട്ടൂർ ബാലത്തിൽ കുളങ്ങരോത്ത് വി.എൻ. മുകുന്ദൻ നിര്യാതനായി. ഭാര്യ: വി.എം. ലക്ഷ്മി. മക്കൾ: പരേതയായ ജ്യോത്സ്ന, ജിജിത്ത്, ജിംന. മരുമക്കൾ: സി. രാജൻ കീഴത്തൂർ, വി. സുധീഷ് വട്ടിപ്രം, ജിൻസി മട്ടന്നൂർ. ഭൗതികശരീരം ബുധനാഴ്ച രാവിലെ 8.45 മുതൽ ഒമ്പതു വരെ കുന്നോത്ത് യൂത്ത് ക്ലബിന് മുൻവശം പൊതുദർശനത്തിനു വെക്കും. സംസ്കാരം വട്ടിപ്രത്തിനടുത്തുള്ള കോയിലോട് പൊതുശ്മശാനത്തിൽ രാവിലെ 11ന്.
തലശ്ശേരി: പാലയാട് ചിറക്കുനി മൃഗാശുപത്രിക്കു സമീപം കാവ്യ നിവാസിൽ സി.പി. പുരുഷോത്തമൻ (ബാബു-65) നിര്യാതനായി. ഖത്തർ എംബസിയിൽ ജീവനക്കാരനായിരുന്നു. പരേതരായ കുഞ്ഞിക്കണ്ണന്റെയും നാണിയുടെയും മകനാണ്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: കാവ്യ, ആകാശ്. മരുമകൻ: ഷൈജു. സഹോദരങ്ങൾ: പ്രമീള, അനില, മല്ലിക, ശശിധരൻ, പരേതരായ ഹരിദാസൻ, പുഷ്പവല്ലി, സത്യവാൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30ന് പിണറായി പന്തക്കപ്പാറ ശ്മശാനത്തിൽ.
പാനൂർ: കൂറ്റേരിയിൽ കളവന്റവിട അബ്ദുൽ ഖാദർ (55) നിര്യാതനായി. പരേതരായ മൊയ്തുവിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ: ഹാജറ. മക്കൾ: അഫ്സീന, ഹഫ്നാസ്, അഫ്ര. മരുമക്കൾ: ആഷിഫ്, ഷമ്മാസ്. സഹോദരങ്ങൾ: മമ്മദ്, അബ്ദുല്ല, ആലി, അബൂബക്കർ, മുസ്തഫ, പരേതനായ ലത്തീഫ്.
പാടിയോട്ടുചാല്‍: വയക്കര ഹയര്‍ സെക്കൻഡറി സ്കൂളിന് സമീപത്തെ മറ്റത്തില്‍ സലിംബീവി (69) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എം.എസ്. അബൂബക്കര്‍. മക്കള്‍: എം.എസ്. ഷാനവാസ് ( മാനേജര്‍ എസ്.ബി.ഐ ചക്കരക്കല്‍), ഷാജിദ (കെ.എസ്.ഇ.ബി പാടിയോട്ടുചാല്‍), ഷാഹിന (ജി.എസ്.ടി ഓഫിസ് കാഞ്ഞങ്ങാട്). മരുമക്കള്‍: ഹൈറുന്നിസ, ഹസീബ്, പരേതനായ പരീത്. സഹോദരങ്ങള്‍: പരേതരായ യൂസഫ്, ഫാത്തിമ ബീവി, അബുഹനീഫ്.
ഇരിട്ടി: കാക്കയങ്ങാട് പുല്ലാഞ്ഞിയോടെ കൊരഞ്ഞിൽ ശ്രീദേവി സദനത്തിൽ പ്രമോദ് കുമാർ (മനു-53) നിര്യാതനായി. ഭാര്യ: മഞ്ജു. പിതാവ്: പരേതനായ ഗോവിന്ദൻ നമ്പ്യാർ. മാതാവ്: ശ്രീദേവി. സഹോദരങ്ങൾ: പ്രദീപൻ, പ്രമീള, പ്രകാശൻ, പ്രസീത, പ്രീതി.