Obituary
കൂത്തുപറമ്പ്: ആയിത്തറ കമ്പനിക്കുന്നിലെ തെങ്ങുകയറ്റ തൊഴിലാളി വളയങ്ങാടൻ രവീന്ദ്രൻ (60) നിര്യാതനായി. ഭാര്യ: പറമ്പൻ ചന്ദ്രി. മക്കൾ: രമിത്ത്, രേഷ്മ. മരുമകൻ: മനോഹരൻ. സഹോദരങ്ങൾ: വളയങ്ങാടൻ സഹദേവൻ, രഘുത്തമൻ, വിമല, സുജാത.
പാടിയോട്ടുചാല്‍: വയക്കരയിലെ എം.പി. കുഞ്ഞിരാമന്റെ ഭാര്യ കെ.ടി. തങ്കമണി (64) നിര്യാതയായി. മക്കള്‍: രജനി, രാജേഷ്, രജിത, രഞ്ജിനി, രതീഷ്. മരുമക്കള്‍: എം.കെ. രഘുസുധന്, ജനാര്ദനന്, ശ്രീജ, സുബ്രഹ്മണ്യന് (പാലക്കാട്), മീര.
കടന്നപ്പള്ളി: തുമ്പോട്ടയിലെ കുപ്പാടക്കൻ നാരായണൻ (60) നിര്യാതനായി. ഭാര്യ: പത്മജ (രാമന്തളി). മക്കൾ: സ്വപ്ന, സനൂപ് (വിമുക്ത ഭടൻ). മരുമക്കൾ: വിനയൻ (കുണ്ടുവാടി), സൗമ്യ (ഗ്രാമീൺ ബാങ്ക് കാസർകോട്).
ധര്‍മടം: പാലയാട് ചിറക്കുനിയില്‍ ലക്ഷ്മി നിവാസില്‍ ശശിധരന് (66) നിര്യാതനായി. പരേതരായ വി.കെ. കുമാരന്റെയും മുളിയില്‍ ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങൾ: ശകുന്തള, ദിവാകരന്, പ്രസന്ന, സുരേശന്, പുരുഷു (ബാബു), പ്രദീശന്‍ (സീന കൂള്‍ബാര്‍, ചിറക്കുനി), സീന, വസന്ത, പരേതനായ പ്രഭാകരന്.
പെരിങ്ങത്തൂർ: പുല്ലൂക്കര മുക്കിൽപീടികയിലെ കോൺഗ്രസ് പ്രവർത്തകനായ ഇല്ലത്ത് രാജൻ (68) നിര്യാതനായി. പരേതരായ ഇല്ലത്ത് ഗോവിന്ദന്റെയും മാതുവിന്റെയും മകനാണ്. ഭാര്യ: ജാനു. മക്കൾ: ഷീബ, ഷീജ. മരുമക്കൾ: സുരേഷ് ബാബു പുല്ലൂക്കര, രാമകൃഷ്ണൻ കടവത്തൂർ. സഹോദരങ്ങൾ: പരേതരായ ബാലൻ, ചന്ദ്രൻ.
കടന്നപ്പള്ളി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ കടന്നപ്പള്ളി മുച്ചിലോട്ടു കാവിനു സമീപം താമസിക്കുന്ന പുതിയാനം വീട്ടിൽ കണ്ണൻ (85) നിര്യാതനായി. ഭാര്യ: എം.വി. നാരായണി. മക്കൾ: ചന്ദ്രിക, രമണി, ഗിരിജ, രാജീവൻ (പരിയാരം മെഡിക്കൽ കോളജ്), ജയേഷ് (സി.പി.എം തെക്കേക്കര ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: ടി.വി. രവീന്ദ്രൻ (സി.പി.എം അടുത്തില നോർത്ത് ബ്രാഞ്ച് മെംബർ), ലക്ഷ്മണൻ അന്തിത്തിരിയൻ, രവീന്ദ്രൻ (രജിന്ത് ലൈറ്റ് ആൻഡ് സൗണ്ട്സ്), ദിവ്യ, അനിത. സംസ്കാരം ബുധനാഴ്ച രാവിലെ 11.30 ന് തെക്കേക്കര സമുദായ ശ്മശാനത്തിൽ.
ഇരിട്ടി: മാവുള്ളകരിയിലെ നാലാപുറത്ത് ഹരിദാസൻ (48) നിര്യാതനായി. പിതാവ്: പരേതനായ മന്ദമ്പേത്ത് ഗോവിന്ദൻ. മാതാവ്: നാരായണി. ഭാര്യ: മീന. മകൻ: റയാൻ. സഹോദരങ്ങൾ: വിനോദ് (കെ.എസ്.ഇ.ബി, ഉളിക്കൽ), ബിന്ദു, വിനേഷ് (ഡ്രൈവർ).
ഇരിട്ടി: ഉളിക്കലിലെ ഉണക്കുമത്സ്യ വ്യാപാരി മണ്ഡപപ്പറമ്പിലെ ചക്കര യൂസഫ് (65) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: തസ്ലീമ, അമീർ, അബ്ദുൽ ലത്തീഫ്, ഇസ്മായിൽ, അജ്മൽ.
കൂത്തുപറമ്പ്: മുംബൈയിൽ ജനറൽ ഇൻഷുറൻസ് കമ്പനി റിട്ട. ജനറൽ മാനേജർ മാങ്ങാട്ടിടം ചേരിയാൻ കിണ്ടിയിൽ (ഹരിത നിവാസ്) മുണ്ടയാടൻ രവീന്ദ്രൻ നമ്പ്യാർ (75) തിരുവനന്തപുരത്ത് നിര്യാതനായി. പരേതരായ പി.സി. ബാലകൃഷ്ണൻ നമ്പ്യാരുടെയും എം. ദേവകി അമ്മയുടെയും മകനാണ്. ഭാര്യ: രാധാദേവി (റിട്ട. പ്രഫസർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപുലേഷൻ സ്റ്റഡീസ്). സഹോദരങ്ങൾ: ഡോ. എം. ഹരിദാസൻ നമ്പ്യാർ (ബ്രസീൽ), രമ നമ്പ്യാർ (മുംബൈ).
കൂത്തുപറമ്പ്: മുംബൈയിൽ ചലച്ചിത്ര- പരസ്യ മേഖലയിൽ കാമറാമാനായിരുന്ന പത്തായക്കുന്ന് സൗത്ത് പാട്യം യു.പി. സ്ക്കൂളിന് സമീപം മന്ദാരം വീട്ടിൽ സൂരജ് ഡി. കൊല്ലേരി (47) നിര്യാതനായി. പ്രശസ്ത കാമറാമാൻ രാജീവ് രവിയുടെ കീഴിൽ പരിശീലനം നേടിയ ഇദ്ദേഹം എന്ന് സ്വന്തം മൊയ്തീൻ എന്ന ചിത്രത്തിന്റെ സഹ കാമറാമാൻ ആയിരുന്നു. ആയിത്തര മമ്പറം എച്ച്.എസ്.എസ്. റിട്ട. പ്രധാനാധ്യാപകൻ പരേതനായ വി.കെ. ദിവാകരന്റെയും ചിറ്റാരിപ്പറമ്പ് ഗവ. എച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ രത്നകാന്തിയുടെയും മകനാണ്. സംസ്കൃതപണ്ഡിതനും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്ന വി.കെ.കെ. ഗുരുക്കളുടെ ചെറുമകനാണ്. സഹോദരൻ: താരേഷ് (എം.എൻ.സി, കൊച്ചി).
മടിക്കേരി: ത്യാഗരാജ കോളനിയിലെ എം.എം. ഇസ്മാഈൽ (60) നിര്യാതനായി. മടിക്കേരിയിൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നു. ഭാര്യ: മൈമൂന. മക്കൾ: ഷാഹിദ ബാനു, സൈനബ, തൻസിയ ബാനു, അബ്ദുൽറഹ്മാൻ.
പാനൂർ: തിരുകൊല്ലെന്റവിടെ ഹലീമ ഹജ്ജുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിമൂസ. മക്കൾ: നഫീസു, കുഞ്ഞബ്ദുള്ള, ഹംസ (തെണ്ടപ്പറമ്പ), സുലൈമാൻ. മരുമക്കൾ: അബ്ദുല്ല കാര്യേരി, സുബൈദ, ഫാത്തിമ, റസിയ.