തൃക്കരിപ്പൂർ: ബീരിച്ചേരി ജുമാമസ്ജിദ് ഖത്തീബ് പരേതനായ എം.കെ. മുഹമ്മദ് മുസ് ലിയാരുടെ ഭാര്യ ഉടുമ്പുന്തല കടവത്ത് ബണ്ട് റോഡിലെ എം.കെ. ഖദീജ ഹജ്ജുമ്മ (84) നിര്യാതയായി. മക്കൾ: അഹ്മദ് ബഷീർ (ലെക്ചറർ, ലസാരിയോ കോളജ്, പയ്യന്നൂർ), ഇബ്രാഹിം ഖലീൽ (ഉടുമ്പുന്തല സ്റ്റോർ), ഫാത്തിമ പൊറോപ്പാട്, സൗദ, റംല, കുഞ്ഞലീമ. മരുമക്കൾ: എം.ടി.പി. മറിയം കാങ്കോൽ, ടി.പി. അബ്ദുല്ല (ദുബൈ), കെ.പി. അബ്ദുസലാം കൈക്കോട്ടുകടവ്, ഷാഹുൽ ഹമീദ് (ഫർണിച്ചർ, കാക്കടവ്), എം.ടി.വി. അബ്ബാസ് രാമന്തളി (അബൂദബി), മറിയം. സഹോദരങ്ങൾ: അബ്ദുൽ ഖാദർ (സിംഗപ്പൂർ), പരേതരായ അബ്ദുല്ല, അഹമദ് മുക്രി.