കാഞ്ഞങ്ങാട്: പാറപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് പി.എച്ച്. അബ്ദുൽ ഖാദർ ഹാജി (82) നിര്യാതനായി. എറണാകുളത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. സാമൂഹിക-സാംസ്കാരിക രംഗത്ത് പ്രവർത്തിച്ചിരുന്നു.
ഭാര്യമാർ: ഫാത്തിമ, കുഞ്ഞാസിയ. മക്കൾ: അഷറഫ്, സമീറ, ഫാത്തിമ, സമീർ, മഹ്മൂദ്. മരുമക്കൾ: അബൂബക്കർ, മുസ്തഫ, ശബാന, ജാബിറ, ജുനൈസ. സഹോദരങ്ങൾ: ദൈനബി, പരേതരായ പി.എച്ച്. മുഹമ്മദ് കുഞ്ഞിഹാജി, പി.എച്ച്. മൊയ്തീൻ കുഞ്ഞി, ഐഷബി, കുഞ്ഞാമി.