തൃക്കരിപ്പൂർ: മുതിർന്ന മാധ്യമപ്രവർത്തകനും മുസ്ലിം ലീഗ് കാസർകോട് ജില്ല കൗൺസിൽ അംഗവുമായ വി.ടി. ശാഹുൽ ഹമീദ് (74) നിര്യാതനായി. 1970ൽ ചന്ദ്രികയിലൂടെ മാധ്യമപ്രവർത്തനം ആരംഭിച്ചു. 54 വർഷക്കാലം തൃക്കരിപ്പൂർ, പയ്യന്നൂർ മേഖലകളിൽ ലേഖകനായി പ്രവർത്തിച്ചു. ചന്ദ്രികയുടെ കണ്ണൂർ ബ്യൂറോയിലും പ്രവർത്തിച്ചിട്ടുണ്ട്.
മുസ്ലിം ലീഗ് തൃക്കരിപ്പൂർ പഞ്ചായത്ത്, പയ്യന്നൂർ പഞ്ചായത്ത് കമ്മിറ്റികളിൽ ജനറൽ സെക്രട്ടറി, പയ്യന്നൂർ മണ്ഡലം സെക്രട്ടറി, വലിയപറമ്പ പഞ്ചായത്ത് ജനറൽ സെക്രട്ടറി, എസ്.ടി.യു അവിഭക്ത കണ്ണൂർ ജില്ല സെക്രട്ടറി, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയിൽ തുടർച്ചയായി 10 വർഷം ജനപ്രതിനിധി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ്, തൃക്കരിപ്പൂർ പ്രസ് ഫോറം പ്രസിഡന്റ്, പയ്യന്നൂർ പ്രസ് ഫോറം സെക്രട്ടറി, ഉടുമ്പുന്തല മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, ഉടുമ്പുന്തല ബൈത്തുറഹ്മ വില്ലേജ് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പരേതരായ തട്ടിൽ മൂസ ഹാജിയുടെയും കദീജയുടെയും മകനാണ്. ഭാര്യ: എൻ.പി. മറിയുമ്മ. മക്കൾ: മുഹമ്മദലി, നിസാർ (ഇരുവരും ദുബൈ), ഫാത്തിമ, റഷീദ. മരുമക്കൾ: അബ്ദുൽ ഖാദർ ഉടുമ്പുന്തല, അബ്ദുല്ല വടക്കുമ്പാട്, സഫിയ മാടക്കാൽ, ബസ്മത്ത് രാമന്തളി. സഹോദരങ്ങൾ: ഇബ്രാഹിം (അഡ്മിനിസ്ട്രേറ്റർ, ബി.കെ.എം ഹോസ്പിറ്റൽ, പയ്യന്നൂർ), പരേതയായ സുഹ്റ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഉടുമ്പുന്തല ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.