തളങ്കര: മൗലവി ബുക്സ്, മൗലവി ട്രാവൽസ് സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടർ തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിക്ക് സമീപം നെച്ചിപ്പടുപ്പിലെ എൻ.എം. കറമുല്ല ഹാജി (78) നിര്യാതനായി. പരേതനായ എൻ. അബ്ദുല്ലയുടെയും ബീഫാത്തിമയുടെയും മകനാണ്. കാസർകോട് ടൗൺ മുബാറക് മസ്ജിദ് ജനറൽ സെക്രട്ടറിയും മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളിയുടെയും ദഖീറത്തുൽ ഉഖ്റാ സംഘത്തിന്റെയും മുൻ ജനറൽ സെക്രട്ടറിയുമാണ്. നഗരത്തിലെ പ്രധാന മുസ്ലിം പള്ളികളിലൊന്നായ ടൗൺ മുബാറക് മസ്ജിദിന്റെ പുനർനിർമാണത്തിന് നേതൃത്വം വഹിച്ചു. ടൗൺ ഹസനത്തുൽ ജാരിയ മസ്ജിദിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു.
ഭാര്യ: സഫിയ. മക്കൾ: ആരിഫ, നസീമ, എൻ.കെ. അമാനുല്ല, എൻ.കെ. അൻവർ, സുമയ്യ, അബ്ദുസ്സമദ്, ശിഹാബുദ്ദീൻ, ഫാത്തിമത്ത് സഹ്റ. മരുമക്കൾ: അബ്ദുൽ കരീം പാലക്കി (കാഞ്ഞങ്ങാട്), ഫസൽ മദീന (വിദ്യാനഗർ), ബേനസീർ കാഞ്ഞങ്ങാട്, സഫൂറ നായന്മാർമൂല, അബ്ദുല്ല സുൽസൺ, ഹഫ്സ ആലുവ, ഹുസ്ന മാവുങ്കാൽ, നിസാം വിദ്യാനഗർ. സഹോദരങ്ങൾ: അസ്മാബി പള്ളം, ലൈല ചെട്ടുംകുഴി, പരേതനായ എൻ.എ. സുലൈമാൻ.