ചെമ്മനാട്: നെച്ചിപ്പടുപ്പിലെ പരേതനായ എൻ.എം. അബ്ദുറഹ്മാന്റെ ഭാര്യ സി.എൽ. ഉമ്മാലിമ്മ (73) നിര്യാതയായി. പരേതരായ അബ്ദുല്ലയുടെയും ആച്ചിബിയുടെയും മകളാണ്. മക്കൾ: സാജിദ, സൈനബ, മുഹമ്മദ് ഷമീം (ഗൾഫ്), ഷാനവാസ് (ബിസിനസ്, കുന്താപുരം), ഷബീർ (എൻജിനീയർ, ഗൾഫ്), പരേതനായ സലാഹുദ്ദീൻ. മരുമക്കൾ: മുഹമ്മദ് കുഞ്ഞി ചെർക്കള (വിദ്യാനഗർ), അബൂബക്കർ തായത്തൊടി (ഗൾഫ്), ഡോ. ഫാത്തിമ യാസീൻ (ഗവ. ആയുർവേദിക് ആശുപത്രി, ചെങ്കള), റാഷിദ ചെമ്മനാട്, ശബാന മൊഗ്രാൽ പുത്തൂർ, അഫ്സ മാന്യ. സഹോദരങ്ങൾ: സി.എൽ. ബഷീർ നെച്ചിപ്പടുപ്പ്, പരേതയായ ബീഫാത്തിമ.