കുറ്റ്യാടി: കുറ്റ്യാടി റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ഉപാധ്യക്ഷനും ദേവർകോവിൽ നൂറുൽ ഇസ്ലാം സെക്കൻഡറി മദ്റസ അധ്യാപകനുമായ പൈക്കളങ്ങാടി പഷ്ണക്കണ്ടി കെ.വി. കുഞ്ഞാലി മുസ്ലിയാർ (65) നിര്യാതനായി. ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് ജോയന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പരീക്ഷ ബോർഡ് ചെയർമാൻ, വൈസ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചു. തേറ്റമല, കൊടക്, തൊട്ടിൽപ്പാലം, കണ്ണൂർ ഇരിട്ടി, കുളങ്ങരത്താഴ, ആക്കൽ എന്നിവിടങ്ങളിൽ ഖതീബായും മദ്റസ അധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്. പിതാവ്: പരേതനായ ഉമർ (തേറ്റമല). മാതാവ്: ബിരിയം. ഭാര്യ: ഫാത്തിമ. മക്കൾ: സൗദ, സലീന, സറീന, സിദ്ദീഖ്, റസീന. മരുമക്കൾ: അബ്ദുൽ ഗഫൂർ സഖാഫി, റഫീഖ് ഹിഷാമി, അശ്റഫ് സഖാഫി, ഫാത്തിമത്തുസ്സബ്ന, അബ്ദുൽ ജലീൽ സിദ്ദീഖി. സഹോദരങ്ങൾ: അബ്ദുറസാഖ് മുസ്ലിയാർ, ആമിന, മൈമൂന, ഫാത്തിമ, പരേതനായ മുഹമ്മദ്.