പൂക്കോട്ടൂർ: നാഷണൽ ലീഗ് മലപ്പുറം ജില്ല പ്രസിഡന്റും പൂക്കോട്ടൂർ മഹല്ല് ട്രഷററും കേരള മുസ്ലിം ജമാഅത്ത് പൂക്കോട്ടൂർ സർക്കിൾ ഫിനാൻസ് സെക്രട്ടറിയുമായ ഒ.എം. അബ്ദുൽ ജബ്ബാർ ഹാജി (74) നിര്യാതനായി.
പൗരപ്രമുഖനും സുന്നീ സ്ഥാപനങ്ങളുടെ സഹകാരിയും സാമൂഹ്യ, കാരുണ്യസേവന രംഗത്ത് നിറസാന്നിധ്യവുമായിരുന്നു. പരേതനായ ഒ.എം. അബ്ദുല്ല മുസ്ലിയാരുടെ മകനാണ്.
ഭാര്യമാർ: മറിയുമ്മ പൊന്മള, സൈനബ ചാപ്പനങ്ങാടി. മക്കൾ: സഅദിയ്യ, അബ്ദുല്ല സഖാഫി (അജ്മാൻ), ഹസ്ന, മുഹമ്മദ് അജ്മൽ (അജ്മാൻ), നവാസ് ശരീഫ്, സഹ്ല, മുഹമ്മദ് നുഫൈൽ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് മിശാൽ.
മരുമക്കൾ: അബ്ദുസ്സമദ് പൊടിയാട്, അബ്ദുൽ റശീദ് നറുകര, ഉനൈസ് പള്ളിമുക്ക്, ബുശ്റ ചേറൂര്, മിസ്രിയ ജാസ്മീൻ മുതുകുർശ്ശി, ഫാത്വിമ ജബിൻ അരീക്കോട്, ലുബ്ന അറവങ്കര, സിതാര കാരക്കുന്ന്.