പാനൂർ: മുസ് ലിം ലീഗ് തെണ്ടപ്പറമ്പ് ശാഖ വൈസ് പ്രസിഡന്റും തെണ്ടപ്പറമ്പ് ആർണ്ണാണ്ടി ജുമാഅത്ത് പള്ളി ട്രഷററുമായ ചക്കിലുകണ്ടി പി.വി. അബ്ദുൽ ഖാദർ ഹാജി (65) നിര്യാതനായി. തെണ്ടപ്പറമ്പ് ഇസ്സത്തുൽ ഇസ് ലാം മദ്റസ പ്രസിഡന്റ്, തെണ്ടപ്പറമ്പ് ആർണ്ണാണ്ടി ജുമാഅത്ത് പള്ളി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: സുബൈദ ചെറുമക്കണ്ടി, മക്കൾ: ഇസ്മയിൽ (അബുദബി), ഇജാസ് (ഖത്തർ), ഷുഅൈബ് (ബംഗളൂരു), സുമീറ. മരുമക്കൾ: ശാരിഖ (കല്ലാച്ചി), ഇർഫാന (പുത്തൂർ), ഇർഫാന (കടവത്തൂർ), റഫീഖ് (പാറാട്). സഹോദരങ്ങൾ: അഹമ്മദ് ഹാജി, പി.വി. യൂസുഫ് (മുസ്ലിം ലീഗ് തെണ്ടപ്പറമ്പ് ശാഖ പ്രസിഡന്റ്, പി.വി. ഇസ്മയിൽ (അബൂദബി കെ.എം.സി.സി കൂത്തുപറമ്പ് മണ്ഡലം പ്രസിഡന്റ്), ആയിശ പുത്തലത്ത്, മൈമൂനത്ത് പുനത്തുമ്മൽ. മയ്യിത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് തെണ്ടപ്പറമ്പ് ആർണ്ണാണ്ടി ജുമാഅത്ത് പള്ളിയിൽ.