Obituary
പുളിക്കൽകവല: പുളിക്കത്തടത്തിൽ പരേതനായ നാരായണനാചാരിയുടെ മകൻ രവീന്ദ്രൻ (55) നിര്യാതനായി. ഭാര്യ: കങ്ങഴ ഐക്കരവീട്ടിൽ കുടുംബാംഗം ഓമന. മക്കൾ: രാഗേഷ് (കുവൈത്ത്), രമ്യ. മരുമക്കൾ: ശ്രീക്കുട്ടി (പെരുമ്പാവൂർ), അജുമോൻ (പുലിക്കുന്ന്). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
മാനന്തവാടി: തൃശ്ശിലേരി കൈതവള്ളി തെക്കൻചേരി ജോഷ്വ (86) നിര്യാതയായി. ഭാര്യ: അന്നമ്മ. മക്കൾ: ഐസക്ക് (പോസ്റ്റൽ വകുപ്പ്, കണ്ണൂർ ), ജോൺസൺ, ഷേർളി, സാലി. മരുമക്കൾ: ബേബി, സതീശൻ, മറിയാമ്മ, ലിസി.
കൊക്കയാര്‍: വെംബ്ലി പിള്ളച്ചിറയില് അമ്മിണി (78) നിര്യാതയായി. മകൻ: സജികുമാര്‍. മരുമകള്‍: മോളമ്മ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വെംബ്ലി എസ്.സി ശ്മശാനത്തില്‍.
മേപ്പാടി: കാപ്പംകൊല്ലി കല്ലുവെട്ടിക്കൽ ഉമ്മേരിക്കുട്ടി (105) നിര്യാതയായി. മക്കൾ: ബീരാൻകുട്ടി, ബഷീർ, സെയ്തലവി, പാത്തുമ്മ, തിത്തു, ആയിഷ, നബീസ, സുലൈഖ, സുബൈദ, പരേതരായ അവറാൻ, ഉമ്മാത്ത.
അമലഗിരി: പടവത്തിൽ പി.ടി. തോമസിെൻറ (രാജു) ഭാര്യ എത്സമ്മ തോമസ് (ആലീസ് -67) നിര്യാതയായി. കൈപ്പുഴ ചാമക്കാലായിൽ (ആട്ടുകാരൻ) കുടുംബാംഗമാണ്. മക്കൾ: ഹാരിസ്, ഹെനി (ഇരുവരും യു.എസ്), എബി. മരുമക്കൾ: സോനു, സുഭാഷ്, മീതു. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് വസതിയിലെ ശുശ്രൂഷക്കുശേഷം ഒളശ്ശ സെൻറ് ആൻറണീസ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. സംസ്കാരശുശ്രൂഷകൾ ക്നാനായ വോയ്സിൽ തത്സമയം ഉണ്ടാകും.
നെടുങ്കണ്ടം: തേക്കടി-മൂന്നാർ സംസ്ഥാനപാതയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്കിൽ സഞ്ചരിച്ച സിവിൽ പൊലീസ് ഓഫിസർ മരിച്ചു. നെടുങ്കണ്ടം താന്നിമൂട് വടക്കേ ചൂഴിയാങ്കൽ വീട്ടിൽ വിജയെൻറ മകൻ ബിനീഷ് കുമാറാണ് (34) മരിച്ചത്. വ്യാഴാഴ്്ച രാത്രി 9.30ഓടെ നെടുങ്കണ്ടം സെൻട്രൽ ജങ്ഷനിലായിരുന്നു അപകടം.ഉടുമ്പൻചോല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറായ ബിനീഷ് സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കിഴക്കേകവലയിൽനിന്ന് പടിഞ്ഞാറെ കവലയിലേക്ക് ബൈക്കിൽ പോകുമ്പോഴായിരുന്നു അപകടം. നെടുങ്കണ്ടത്തെയും കട്ടപ്പനയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിെച്ചങ്കിലും പരിക്ക് ഗുരുതരമായിരുന്നതിനാൽ മറ്റേതെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു.തുടർന്ന്് രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിെച്ചങ്കിലും വെള്ളിയാഴ്്ച ഉച്ചക്ക്് മരിച്ചു. നെടുങ്കണ്ടം പൊലീസ് നടപടി സ്വീകരിച്ചു. മാതാവ്: ശ്യാമള. ഭാര്യ: അംബിക. ഏകമകൻ: ആദിപ്. സഹോദരൻ: വിഷ്ണു. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
കട്ടപ്പന: കട്ടപ്പന ഇരുപതേക്കർ ഓലിക്കൽ പരേതനായ ബാബുവിെൻറ മകൻ ഡോ. ബി. രഘുനാഥൻ (56) നിര്യാതനായി. കാഞ്ചിയാർ ലബ്ബക്കട മൃഗാശുപത്രിയിലെ റിട്ട. വെറ്ററിനറി സർജനാണ്. മാതാവ്: ശാരദ. ഭാര്യ: ഡോ. ഗീതമ്മ (വെറ്ററിനറി സർജൻ, കട്ടപ്പന മൃഗാശുപത്രി). മക്കൾ: ഹരി, ലക്ഷ്മി, ഗൗരി.
മ്ലാമല: ശ്രീകൃഷ്ണപുരം കോളനിയിൽ വേലുച്ചാമിയുടെ ഭാര്യ പാലമ്മ (65) നിര്യാതയായി. മക്കൾ: മോഹൻദാസ്, സെൽവി, രജനി, ജീവ, ഫ്ലോറ. മരുമക്കൾ: വിജയൻ, സുരേഷ്, ജേക്കബ്, അയ്യപ്പൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
തൊടുപുഴ: മങ്ങാട്ടുകവല വാന്തുപറമ്പിൽ അബ്ദുൽകരീം (പൂവൻപറമ്പിൽ തമ്പിക്കുഞ്ഞു -79) നിര്യാതനായി. ഭാര്യ: അന്തീനാട്ട് കുടുംബാംഗം പരേതയായ സുബൈദ. മക്കൾ: അബ്ദുൽഖാദർ, നിസാർ, നിഷീദ. മരുമക്കൾ: സബീന, സജന, ബൈജു.
തൂക്കുപാലം: പാമ്പാടുംപാറ പഞ്ചായത്ത് മുൻ പ്രസിഡൻറ് സി.കെ. അബ്ദുൽ ഖാദറിെൻറ മകൻ ബാലഗ്രാം ചക്കുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷാജി (53) നിര്യാതനായി. ഭാര്യ: ജസീഹ. മക്കൾ: ഹസീന, അജ്മി. മരുമകൻ: ഹാരിസ് അലിയാർ. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് മുണ്ടിയെരുമ ജമാഅത്ത്് ഖബർസ്ഥാനിൽ.
ഇടുക്കി: വാഴത്തോപ്പ് കണ്ണൻകരയിൽ പരേതനായ കെ.കെ. കുഞ്ഞപ്പിയുടെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: മോഹൻ, ഓമന, ബാബു (സെൻറ് മേരീസ് കോപ്പിയിങ് സെൻറർ, ചെറുതോണി), ജിജി, റെജി. മരുമക്കൾ: രാജി (കറ്റാനം), അലക്സ് (കുണ്ടറ), ബിജി (ചേലച്ചുവട്), ജോർജ്കുട്ടി (കട്ടപ്പന), ജോസഫ് (കഞ്ഞിക്കുഴി).
ആറാട്ടുപുഴ: വിദ്യാർഥിനി പല്ലനയാറ്റിൽ ചാടി മരിച്ചു. തൃക്കുന്നപ്പുഴ പല്ലന മഠത്തിൽ സുമേഷിെൻറ മകൾ ഗൗരി നന്ദനയാണ് (15) മരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിനിയാണ്.വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ പല്ലന കുമാരനാശാൻ സ്മാരകത്തിനടുത്ത കുമാരകോടി പാലത്തിൽനിന്ന് ആറ്റിലേക്ക് ചാടുകയായിരുന്നു. സോപ്പ് വാങ്ങാനാണെന്ന് പറഞ്ഞാണ് വീട്ടിൽനിന്ന് ഇറങ്ങിയത്. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ഹരിപ്പാട് എമർജൻസി റെസ്ക്യൂ ടീം പ്രവർത്തകരും സംയുക്തമായി നടത്തിയ തിരച്ചിലിനൊടുവിൽ 3:30 ഓടെയാണ് മൃതദേഹം കണ്ടെടുത്തത്. മാതാവ്: അമ്പിളി. മൃതദേഹം ഹരിപ്പാട് സർക്കാർ ആശുപത്രി മോർച്ചറിയിൽ.