Obituary
മുക്കം: മണാശ്ശേരി മൂർക്കനാട് പരേതനായ ഭാസ്കരെൻറ ഭാര്യ സരോജിനി (87) ഗോവയിൽ നിര്യാതയായി. ജനുവരിയിൽ ഗോവയിലുള്ള മകെൻറ അടുത്തേക്ക് പോയതായിരുന്നു. സംസ്കാരം ഗോവയിൽ നടത്തി. മക്കൾ: സുനിൽകുമാർ, മിനി. മരുമക്കൾ: ജയരാജൻ, ശോഭന.
കറുകുറ്റി: പാറപ്പുറം ചക്യേത്ത് പരേതനായ പോളച്ചെൻറ ഭാര്യ ആനി (65) നിര്യാതയായി. മക്കൾ: റെനി, റെനീഷ്, റിജു. മരുമക്കൾ: അങ്കമാലി മേനാച്ചേരി വർഗീസ്, കൊരട്ടി അരുംപിള്ളി തോമസ്, റിൻസി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.
കിളിമാനൂർ: പോങ്ങനാട് തകരപ്പറമ്പ് തെന്നൂർ ശശി ഭവനിൽ പരേതനായ മൂലവാര്യവീട്ടിൽ ശശിധരൻ നായരുടെ (റിട്ട. ഇൻസ്പെക്ടർ, കെ.എസ്.ആർ.ടി.സി.) ഭാര്യ ശാന്തകുമാരിയമ്മ (71) നിര്യാതയായി. മക്കൾ: ലത പരമേശ്വരൻ, പരേതനായ ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: പരമേശ്വരൻ നായർ, ഗീതാഞ്ജലി.വി.എസ്.
ആലുവ: മീന്ത്രക്കൽ കുഞ്ഞുമുഹമ്മദ് (65) നിര്യാതനായി. ഭാര്യ: ഐഷാബീവി. മക്കൾ: ഷെമീർ, അബ്ദുൽ സലീം, ഷെമീന. മരുമക്കൾ: യഹിയ, സുൽഫത്ത്.
കൊയിലാണ്ടി: ഐസ് പ്ലാൻറ് റോഡിൽ അഭിലാഷിൽ പരേതനായ എ.പി. ഇബ്രാഹിം കുട്ടിയുടെ ഭാര്യ ഫാത്തിമ (70) നിര്യാതയായി. മക്കൾ: ബഷീർ ഇബ്രാഹിം (അബൂദബി കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡൻറ്), സലാം (ചെന്നൈ), അൻവർ സാദത്ത് (അബൂദബി കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡൻറ്), റംഷാദ് (അബൂദബി), താജുന്നിസ. മരുമക്കൾ: മുഹമ്മദലി, സൗജത്ത്, വഹീദ, ഹുസൈദ, ഫാസില.
അങ്കമാലി: മേയ്ക്കാട് മാറവന വീട്ടില്‍ കുമാരെൻറ ഭാര്യ സരോജിനി (72) നിര്യാതയായി. മകള്‍: മിനി. മരുമകന്: രവി ( റിട്ട. കെ.എസ്.ആര്.ടി.സി ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
വെഞ്ഞാറമൂട:് കീഴായിക്കോണം ശാലിനി ഭവന് സ്കൂളിനു സമീപം മഠത്തുവിളാകത്ത്് വീട്ടില്‍ ശ്രീധരന് നാടാര്‍ (92) നിര്യാതനായി. മകന് ബിനു. മരുമകള്‍. ഷീജ. സഞ്ചയനം. തിങ്കളാഴ്ച രാവിലെ 10ന്.
പിറവം: മുളക്കുളം വടക്കേക്കര പുത്തൂക്കാട്ടിൽ പരേതനായ ഫാ.ജോർജ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ മേരി ജോർജ് (78) നിര്യാതയായി. മക്കൾ: ഏലിയാസ് പി. ജോർജ് (യു.എസ്), പരേതയായ ബിജിമോൾ ജോർജ്. മരുമക്കൾ: കെ.എം. സലിം. (കെ.പി.സി.സി സെക്രട്ടറി, യു.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയർമാൻ), സ്മിത ഏലിയാസ് (യു.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടാരക്കുന്ന് സെൻറ് മേരീസ് ശാലേം പള്ളി സെമിത്തേരിയിൽ.
വെഞ്ഞാറമൂട്: അയിരൂപ്പാറ അരുവിക്കരക്കോണം പുണര്തത്തില് പരേതനായ ശ്രീധരന് പിള്ളയുടെ ഭാര്യ പങ്കജാക്ഷിയമ്മ (87)നിര്യാതയായി. മക്കള്‍: പരേതയായ ഓമനയമ്മ, പങ്കജാക്ഷന് നായര്‍, പുഷ്പാംഗദന് നായര്‍, ഇന്ദിരയമ്മ, രാധമ്മ. മരുമക്കള്‍: ഗോപാലകൃഷ്ണ പിള്ള, രാജാമണി, ശ്യാമള കുമാരി, ബാബുക്കുട്ടന് നായര്‍, പരേതനായ സുധാകരന് നായര്‍. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
കാലടി: നടുവട്ടം പെരുമ്പ പുത്തൻവീട്ടിൽ ചെറിയ (94) നിര്യാതനായി. മക്കൾ: മത്തായി, വർഗീസ്, ഏലിയാസ്, കുഞ്ഞ്, മറിയാമ്മ, പരേതനായ സന്തോഷ്, എബി. മരുമക്കൾ: മേരി, അന്നമ്മ, ആനീസ്, ലീല, തോമസ്.
കിളിമാനൂർ: കടയ്ക്കൽ വെള്ളാർവട്ടം വൃന്ദാവനത്തിൽ പരേതനായ റിട്ട. പൊലീസ് സബ് ഇൻസ്പെക്ടർ മണിരഥെൻറയും നളിനിയുടെയും മകൻ മിതൃമ്മല ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ അധ്യാപകൻ എം.എൻ. ലിജു (38) നിര്യാതനായി. സ്കൂളിലെ എസ്.പി.സി യൂനിറ്റ് സി.പി.ഒ ആണ്. എസ്.പി.സി സംസ്ഥാന എക്സിക്യൂട്ടിവ് അംഗം, ദേശീയ അധ്യാപക പരിഷത് പാലോട് ഉപജില്ല പ്രസിഡൻറ്, തിരുവനന്തപുരം ജില്ല കമ്മിറ്റി അംഗം, വെള്ളാർവട്ടം എസ്.എൻ.ഡി.പി ശാഖ മുൻ അധ്യക്ഷൻ എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. ഭാര്യ: ആശ. മകൾ: തീർഥ ലക്ഷ്മി.
തോപ്പുംപടി: എ.പി. ജോസഫ് റോഡിൽ പള്ളിപറമ്പിൽ വീട്ടിൽ പരേതനായ ജോസഫിെൻറ മകൻ പി.ജെ. ആൻറണി (80) നിര്യാതനായി. മക്കൾ: എഡ്വിൻ, വിൻസി, ബിന്ദു. മരുമക്കൾ: കുഞ്ഞുമോൻ, റൂബൻ, സിമ്പിൾ.