Obituary
ആലുവ: കമ്പനിപ്പടി അങ്കത്തിൽകുടി കുഞ്ഞൻ മരക്കാർ (64) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മഹർബാൻ, ഷഹാന, സജി. മരുമക്കൾ: അൻവർ, അബ്ദുൽകരീം, അൻസമോൾ.
പെരുമ്പാവൂര്‍: വെങ്ങോല പഞ്ചായത്തിൽ കോവിഡ് മൂലം ഒരാൾകൂടി മരിച്ചു. അഞ്ചാംവാർഡിൽ കുറ്റിപ്പാടം കാഞ്ഞിരക്കാടൻ വീട്ടിൽ ചന്ദ്രനാണ് (55) മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെതുടർന്ന് എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഭാര്യ: സുജാത.
പെരുമ്പാവൂര്‍: കോവിഡ് ബാധിച്ച് മധ്യവയസ്കന് മരിച്ചു. ഓണമ്പിള്ളി മുണ്ടേത്ത് പരേതനായ കൊച്ചഹമ്മദിെൻറ മകന് അലിയാരാണ് (63) മരിച്ചത്. രണ്ടാഴ്ചയായി കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ചാലക്കല്‍ കീഴ്തോട്ടത്തില്‍ കുടുംബാംഗം ഖദീജ. മക്കള്‍: സാദിക്ക്, സാബിത്ത് അലി. മരുമകള്‍: മുഫീദ.
നരിക്കുനി: നെടിയനാട് പൊയിലിൽ മറിയം ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: ആയിശ, കുഞ്ഞിമുഹമ്മദ്, അബ്ദുസ്സമദ്, സുബൈദ. മരുമക്കൾ: അബൂബക്കർ, അസീസ്, റസീന, ഫാസില.
മാന്തടം: പാട്ടത്തിൽ ദിവാകര പണിക്കരുടെ ഭാര്യ രത്നമ്മ (81) നിര്യാതയായി. മക്കൾ: സജിത്, അനിൽകുമാർ, സുരേഷ്, അജികുമാർ. മരുമക്കൾ: മാലിനി, ഷീജ, ഗീത, സുബിത. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.
മേപ്പയൂർ: പരേതനായ കരുവാൻകണ്ടി കുഞ്ഞിരാമെൻറ ഭാര്യ അമ്മാളു (83) നിര്യാതയായി. മക്കൾ: ബാലൻ, ശാന്ത, വസന്ത, സുരേന്ദ്രൻ. മരുമക്കൾ: കേളപ്പൻ മുയിപ്പോത്ത്, കുഞ്ഞിക്കണ്ണൻ പേരാമ്പ്ര, കമല, ബിഷ്ണി
വേളം: പെരുവയൽ നാരോകുഴി അമ്മദ് (64) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ശംസുദ്ദീൻ, റസീന, സറീന, ആരിഫ്, റബീഹ്. മരുമക്കൾ: പരേതനായ ഹബീബ് (പെരുവയൽ), സിദ്ദീഖ് (കിഴക്കൻ പേരാമ്പ്ര).
പയ്യോളി: ഇരിങ്ങൽ മൂരാട് പാലത്തിനു സമീപം പുല്ലാരി രാജശേഖരൻ നായർ (70) നിര്യാതനായി. ഭാര്യ: പരേതയായ വസന്ത. മക്കൾ: ശ്രീജ, ശ്രീജേഷ്. മരുമകൻ: രാജേഷ് വിളയാട്ടൂർ (കെ.എസ്.എഫ്.ഡി.സി, കോഴിക്കോട്). സഹോദരങ്ങൾ: മുൻ പയ്യോളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പുല്ലാരി പത്മനാഭൻ, പ്രഭാകരൻ നായർ (കരുവഞ്ചേരി), രവീന്ദ്രൻ (എരവട്ടൂർ), ഗോപിനാഥൻ (കോഴിക്കോട്), പരേതരായ ഗംഗാധരൻ നായർ, പുഷ്പ.
മാവൂർ: ഗോശാലംപറമ്പ് പരേതനായ ആണ്ടിയുടെ ഭാര്യ കാർത്ത്യായനി (85) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ, വസുമതി, ലളിത, ഉഷ, ജയരാജൻ. മരുമക്കൾ: പ്രേമ (കൊടുവള്ളി), പരേതനായ സുകുമാരൻ (പാഴൂർ), സഹദേവൻ (കോവൂർ), അശോകൻ (കുന്ദമംഗലം), ലൗന (മലയമ്മ).
തൃക്കുന്നപ്പുഴ: കാർത്തികപ്പള്ളി മഹാദേവികാട് ചിറ്റൂർ വീട്ടിൽ അച്യുതൻ പിള്ള (63) കോവിഡ് ബാധിച്ച് മരിച്ചു. അർബുദ ബാധിതനായിരുന്നു. ഭാര്യ: സരസ്വതി. മക്കൾ: ഹരികൃഷ്ണൻ, ജയ. മരുമകൻ: രമേശ്.
ഉേള്ള്യരി: കന്നൂര് പടിഞ്ഞാറയിൽ ലക്ഷ്മി (82) നിര്യാതയായി. മകൾ: ശോഭന. മരുമകൻ: കാർത്തികേയൻ. സഞ്ചയനം ബുധനാഴ്ച.
ആറാട്ടുപുഴ: വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സ്ത്രീക്ക് കോവിഡ്. മുതുകുളം തെക്ക് ദേവികയിൽ റിട്ട. പോസ്റ്റ് മാസ്റ്റർ പരേതനായ രാധാകൃഷ്ണപിള്ളയുടെ ഭാര്യ ആനന്ദവല്ലിയമ്മയെ (66) വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചനിലയിൽ കണ്ടത്. ഇവർ വീട്ടിൽ ഒറ്റക്ക് താമസിച്ചുവരുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ആദ്യം കായംകുളം താലൂക്ക് ആശുപത്രിയിൽ നടത്തിയ ആൻറിജൻ പരിശോധനഫലം നെഗറ്റിവായിരുന്നു. മരണകാരണം കോവിഡല്ലെന്ന് പറയുന്നു. വീഴ്ചയിൽ കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമായതെന്നാണ് പ്രാഥമികപരിശോധന വിവരം.