Obituary
ചേർത്തല: തങ്കി ലെവൽ ക്രോസിൽ െട്രയിൻ തട്ടി തൈക്കൽ വട്ടക്കര തെങ്ങുപറമ്പിൽ മോഹനെൻറ മകൻ വിഷ്ണു (24) മരിച്ചു. ചെവ്വാഴ്ച പുലർച്ച 4.30 ഓടെയായിരുന്നു സംഭവം. ഐ.ടി.ഐ വിദ്യാഭ്യാസം കഴിഞ്ഞ് ജോലിക്കായി ശ്രമിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സൈക്കിളും കണ്ടെത്തി. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം ബുധനാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. മാതാവ്: അജിത മോൾ. സഹോദരി: സേതു ലക്ഷ്മി.
വാടാനപ്പള്ളി: പുള്ളുവൻപാട്ട് കലാകാരൻ തളിക്കുളം പുത്തൻവീട്ടിൽ ഉണ്ണികൃഷ്ണൻ (59) നിര്യാതനായി. തൃശൂർ ജില്ലയിലും പുറത്തും നിരവധി കാവുകളിലും കുടുംബക്ഷേത്രങ്ങളിലും കളംപാട്ട് മഹോത്സവങ്ങളിൽ പാമ്പിൻ കളങ്ങൾ വരക്കുന്നതും കളംപാട്ട് ചൊല്ലുന്നതും ഉണ്ണികൃഷ്ണനായിരുന്നു. വീടുകളിൽ പോയി പുള്ളുവൻപാട്ട് ചൊല്ലാറുമുണ്ട്. ഭാര്യ: അംബിക. മക്കൾ: കണ്ണൻ, ജയേഷ്. മരുമക്കൾ: ഷീന, ഷാനി.
പെരിങ്ങോട്ടുകര: താന്ന്യം തോട്ടാഞ്ചിറ ജുമാമസ്ജിദിനു സമീപം പണിക്കശ്ശേരി കബീർ (72) നിര്യാതനായി. (റിട്ട. കമ്പോണ്ടർ). ഭാര്യ: ആരിഫ. മക്കൾ: ഇസ്മയിൽ, ഹസീന.
മുഹമ്മ: ഏഴാം വാർഡ് ഉള്ളാടപ്പള്ളി രാമൻകുട്ടിയുടെ ഭാര്യ ഒ.എ. രാധാമണി (71) നിര്യാതയായി. മുഹമ്മ ഗ്രാമ പഞ്ചായത്ത് മുൻ അംഗമാണ്. മക്കൾ: സിലിമോൻ (ലാലി), സ്വപ്ന. മരുമക്കൾ: സ്മിത, ഓമനക്കുട്ടൻ.
കൊയിലാണ്ടി: കുറുവങ്ങാട് വലിയപറമ്പിൽ ഗംഗാധരൻ (73) നിര്യാതനായി. എക്സ്റേ ടെക്നീഷ്യനായിരുന്നു. ഭാര്യ: പ്രഭാവതി. മക്കൾ: സഞ്ജു (എസ്.എസ് ഇലക്ട്രോണിക്സ്, കൊയിലാണ്ടി), ജിത്തു (കേബ്ൾ ടി.വി ഓപറേറ്റർ), ബീന. സഞ്ചയനം വ്യാഴാഴ്ച.
കൊടുങ്ങല്ലൂർ: മേത്തല അരാകുളം വെസ്റ്റ് പഴങ്ങാട്ട് മഠത്തിൽ ശശിധരൻ (73) നിര്യാതനായി. ഭാര്യ: കുന്നുമ്മക്കാട്ടിൽ ശാരദമ്മ.
അമ്പലപ്പുഴ: വണ്ടാനം തുമ്പോളി തോപ്പിൽ ബഷീറിെൻറ ഭാര്യ സുബൈദ (58) നിര്യാതയായി. മകൾ: ഹസീന. മരുമകൻ: ബിജു മുഹമ്മദ്.
കായംകുളം: പെരുങ്ങാല പുത്തൻതറയിൽ (കളവേലിൽ ) ഷാജഹാൻ (കുഞ്ഞുമോൻ -55) നിര്യാതനായി. ഭാര്യ: സലീന. മക്കൾ: ഫൈസൽ, അഫ്സൽ (ഇരുവരും ഖത്തർ)
കല്ലേറ്റുങ്കര: കോപ്പുളി കൊച്ചപ്പന് (83) നിര്യാതനായി. മക്കള്‍: ജിജു, ജിന്സന്, ജിന്‍സി, ജിനി, ജീന, ജിജി. മരുമക്കള്‍: സ്മിത, ശരണ്യ, ആന്റു, ആന്റു, ആൻറു, ജോയ്.
മണലൂർ: മഞ്ചാടി വടക്കൂട്ട് ജോസ് (72) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിജോ, ജീജോ, സിജോ. മരുമക്കൾ: ഡിഫ്രി, പഞ്ചിമ, ആൻമേരി. സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മണലൂർ സെൻറ് ഇഗ്നേഷ്യസ് പള്ളി സെമിത്തേരിയിൽ.
എരുമപ്പെട്ടി: കുണ്ടന്നൂർ തുരുത്ത് താഴത്തേതിൽ വീട്ടിൽ ശങ്കരൻ (88) നിര്യാതനായി. ദീർഘകാലം കാഞ്ഞിരക്കോട് ശിവ കുമാരഗിരി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്നു. ഭാര്യ: പരേതയായ ജാനകി. മകൻ: ഉണ്ണികൃഷ്ണൻ. മരുമകൾ: ബേബി.
എരുമപ്പെട്ടി: കാഞ്ഞിരക്കോട് പാരാത്ത്കുളം മംഗലത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: നാരായണിഅമ്മ. മക്കൾ: അംബിക, സന്തോഷ്, ബിന്ദു, ഷാജു. മരുമക്കൾ: ദിവാകരൻ, രഘുനാഥൻ, ഉഷാദേവി, ദീപ.