Obituary
കാളികാവ്: അഞ്ചച്ചവിടി മൂച്ചിക്കൽ മൈലാടിയിലെ പാറശ്ശേരി കമ്മു മുസ്ലിയാർ (88) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഇക്ബാൽ, അബ്ദുൽ ഖാദർ, മറിയക്കുട്ടി, റൈഹാനത്ത്, ശഹർബാൻ, സലീന, പരേതനായ സീമാൻകുട്ടി.
കണിയാപുരം: കുമിളി മുസ്ലിം ജമാഅത്തിന് സമീപം മണക്കാട്ടിൽ വീട്ടിൽ അഹമ്മദാലി (സായിപ്പ്^ 86) നിര്യാതനായി. അരനൂറ്റാണ്ടിലേറെയായി സിംഗപ്പൂർ ജങ്ഷനിൽ പലചരക്ക് വ്യാപാരം നടത്തിവന്നിരുന്നു. മക്കൾ: താഹാ, പരേതനായ സുഹൈൽ, സഹിൽ, ഫസീല, ഷാഫി. മരുമകൻ: ഹഫീസ്.
വെളിയങ്കോട്: വടക്കെപുറം പൂക്കൈതക്കടവ് റോഡിന് സമീപം എറക്കത്ത് ഖാദർ (93) നിര്യാതനായി. ഭാര്യ: പരേതയായ ആയിശു. മക്കൾ: അലി, മജീദ്. മരുമക്കൾ: സാറു, ഖദീജ.
വെള്ളറട: നെയ്യൂര്‍ ലക്ഷ്മിപുരം വിശാലമന്ദിരത്തില് മാധവന്‍നായര്‍ (മണി ^82) നിര്യാതനായി. ഭാര്യ: വിമല (ലീലാമണി). മക്കള്‍: മഹേഷ്, പ്രേമലത. മരുമക്കള്‍: ഷീബ, വിപിന്‍കുമാര്‍.
നിലമ്പൂർ: പയ്യംപള്ളി ഗണപതി പറമ്പിൽ നരേന്ദ്രെൻറ മകൾ മനീഷ (25) നിര്യാതയായി. ഭർത്താവ്: ബിജേഷ്. മാതാവ്: ഷീജ. സഹോദരങ്ങൾ: നിമിഷ, മോനിഷ, മഞ്ജുഷ.
തിരുവനന്തപുരം: അമ്പലമുക്ക് പാട്ടുവിളാകം ലെയിൻ (ടി.ആർ.എ-104) ദുർഗപ്രസാദത്തിൽ ടി. സുരേന്ദ്രൻ (65) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: സുമേഷ്, സുഗേഷ്. മരുമക്കൾ: രേവതി, മിഥുന.
പട്ടർക്കടവ്: പരേതനായ പട്ടർക്കടവൻ മുഹമ്മദ് കുട്ടി മാസ്റ്ററുടെ മകൻ അബ്ദുൽ കരീം (75) നിര്യാതനായി. മാതാവ്: പരേതയായ കദിയക്കുട്ടി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് നജീബ് (പ്രസിഡൻറ് പട്ടർകടവ് കെ.എം.സി.സി, സൗദി), ഹബീബ് റഹ്മാൻ, ഫൗസിയ. മരുമക്കൾ: ഹഫീസ് പറവത്ത്, ആത്തിഖ, ഫാത്തിമ. സഹോദരൻ: പരേതനായ ഹക്കീം.
കണ്ണമ്മൂല: അമിത ശങ്കർ റോഡ് പാഞ്ചജന്യത്തിൽ എസ്. ചിത്രസേനൻ (70, പി.ഡബ്ല്യു.ഡി കോൺട്രാക്ടർ) നിര്യാതനായി. ഭാര്യ: ശശികല വി. മക്കൾ: കാർത്തിക് (ബി.എച്ച്.ഇ.എൽ ട്രിച്ചി), കാർത്തിക (െഎ.ഒ.ബി, മാർത്താണ്ഡം). മരുമക്കൾ: ഡോ. പ്രിയ കെ.സി, ഗോകേഷ് എം.ജി (ബഹ്റൈൻ). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
മലയിൻകീഴ്: മണപ്പുറം കണിയാകോണം രജിതാഭവനിൽ (മേലേകോയിക്കൽ) കെ. അയ്യപ്പൻനായർ (65) നിര്യാതനായി. ഭാര്യ: കുശലകുമാരി. മകൾ: ശരണ്യ. മരുമകൻ: രതീഷ്. സഞ്ചയനം വ്യാഴാഴ്ച.
പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മാലാപറമ്പിലെ പാറക്കടവിൽ പി.ഡി. ജോസഫ് (അപ്പച്ചായി-78) നിര്യാതനായി. ഭാര്യ: പൊന്നംകോട് പാണകുഴിയിൽ ലീലാമ്മ. മക്കൾ: സിസി, സിനി (ബി.ആർ.സി, പാലക്കാട്). മരുമക്കൾ: ആൻസ് പോൾ ആക്കനത്ത് (ശ്രീകൃഷ്ണപുരം), ചാൾസ് നെല്ലിക്കുന്നേൽ ഒലവക്കോട്.
വടശ്ശേരിക്കോണം: ശ്രീനാരായണപുരം മങ്കാട്ടുമൂല അജിത വിലാസത്തിൽ പരേതനായ സുകുമാരൻ ആശാരിയുടെ ഭാര്യ സരസ്വതി (86) നിര്യാതയായി. മക്കൾ: ശാന്ത, സുശീല, ഉഷ, അമ്പിളി. മരുമക്കൾ: സത്യൻ, പരേതനായ പുരുഷോത്തമൻ, രാജൻ, പരേതനായ അശോകൻ.
പെരിന്തൽമണ്ണ: എരവിമംഗലം പാറയിൽ മുഹമ്മദ് (ബാപ്പുട്ടി-61) നിര്യാതനായി. ഭാര്യ: റഹിയാനത്ത്. മക്കൾ: ഷംസീർ, സുഹൈല. മരുമക്കൾ: അഫ്സൽ, റജുല.