Obituary
വള്ളിക്കുന്ന്: വള്ളിക്കുന്നിലെ ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകൻ കടലുണ്ടി നഗരം ആനപ്പടിയിലെ കറുത്തേടത്ത് വേലായുധൻ നായരുടെ (ചിന്നപ്പു നായർ) ഭാര്യ അറമ്മൽ രാജലക്ഷ്മി അമ്മ (87) നിര്യാതയായി.
കീഴാറ്റൂർ: തച്ചിങ്ങനാടം അരീച്ചോല സ്കൂളിന് സമീപം പരേതനായ പുതുമന മഠത്തില്‍ പരമേശ്വരന് എമ്പ്രാന്തിരിയുടെ മകള്‍ ശ്രീദേവി അന്തര്‍ജനം (87) നിര്യാതയായി. സഹോദരങ്ങള്‍: ലക്ഷ്മി അന്തര്‍ജനം, പരേതനായ സുബ്രഹ്മണ്യന് എമ്പ്രാന്തിരി.
തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ പാണ്ടിക്കോട്ട് ചോയി (82) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പത്മിനി, പരേതനായ മോഹനൻ, മോഹൻദാസ്. മരുമക്കൾ: പ്രേമൻ, സുജാത, ഷീജ. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.
പുളിക്കൽ: ഐക്കരപ്പടി പുത്തൂപ്പാടം പുത്രൂവീട്ടിൽ ബയാനുള്ളയുടെ ഭാര്യ ഹിബ തസ്നീം (21) നിര്യാതയായി. മകൾ: ദുആ ബയാൻ (പത്തുമാസം). പിതാവ്: പരേതനായ തൃക്കളയൂർ മാരൻകുളങ്ങര ഷൗക്കത്തലി. മാതാവ്: ഫാത്തിമ. സഹോദങ്ങൾ: ശറഫുദ്ധീൻ തൃക്കളയൂർ, റിൻഷിദ കാരക്കുന്ന്, ഷാജീഅ ഓമശ്ശേരി.
പെരുമണ്ണ: പാറമ്മൽ കിഴക്കുവീട്ടിൽ ശ്രീധരൻ (77) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: അനിൽകുമാർ, ശ്രീജ, ശ്രീകല. മരുമക്കൾ: വിദ്യ, ധർമരാജൻ, ശശിധരൻ. സഹോദരങ്ങൾ: അപ്പുക്കുട്ടൻ, ചന്ദ്രൻ, ബാലകൃഷ്ണൻ, മല്ലിക, മാലതി.
വടകര: ചോമ്പാല കൊളരാട് തെരുവില്‍ മഠപ്പറമ്പത്ത് വട്ട്യേന് കല്യാണി (87) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ രൈരു. മകള്‍: ചന്ദ്രി. മരുമകന്: പരേതനായ കൃഷ്ണന്. സഹോദരങ്ങള്‍: നാരായണി, പരേതരായ പൈതല്‍, ചീരു.
വടകര: പഴങ്കാവ് കിഴക്കയില്‍ ചന്ദ്രന് (68) നിര്യാതനായി. വിമുക്തഭടനായിരുന്നു. ഭാര്യ: ചന്ദ്രി. മക്കള്‍: ലാലി, ലിഖി, ലിജിന്‍. മരുമക്കള്‍: നിഷാന്ത്, പ്രദീപന്.
കുറ്റ്യാടി: വിമുക്തഭടൻ പരേതനായ പൂളത്തറ കണ്ണെൻറ ഭാര്യ ചീരു (85) നിര്യാതയായി. മക്കൾ: കമല, ശ്രീധരൻ, വത്സല, ചന്ദ്രൻ, ബാബു, വിനോദ്. മരുമക്കൾ: ലൂയിസ്, കണ്ണൻ, സരോജ, ജാനു, അജിത, ഇന്ദിര.
വടകര: ഗസല്‍ ഗായകനും സാംസ്കാരിക സാന്നിധ്യവുമായ താഴെ അങ്ങാടിയിലെ സെയ്തബുക്കോയ തങ്ങള്‍ (71) നിര്യാതനായി. ഗസല്‍ കൂട്ടായ്മകളിലെ സജീവസാന്നിധ്യമായിരുന്നു. വടകര ‘രാഗസുധ’ സംഗീത ഗ്രൂപ്പിെൻറ അമരക്കാരനായും, താഴങ്ങാടി വലിയ വളപ്പ് ശാഖ മുസ്ലിം ലീഗ് മുന്‍ പ്രസിഡൻറുമായും പ്രവര്‍ത്തിച്ചു. ഭാര്യ: കോയമ്മബി. മകള്‍: റസ്ലൂബി. മരുമകന്: ഹാമിദ് കോയ തങ്ങള്‍ (കൊയിലാണ്ടി). സഹോദരങ്ങള്‍: ഹുസൈന്‍കോയ തങ്ങള്‍, പരേതരായ ഹൈദ്രസ്കോയ തങ്ങള്‍, മുത്തുക്കോയ തങ്ങള്‍.
പട്ടർനടക്കാവ്: കൈത്തക്കര കുത്ത്കല്ലിലെ കൊട്ടാരത്ത് ഹംസ (88) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാത്തുട്ടി. മക്കൾ: മൊയ്തീൻ, പോക്കർ, ഇയ്യാത്തുട്ടി, സുലൈഖ, പരേതരായ മുഹമ്മദ്കുട്ടി, ഖാദർ. മരുമക്കൾ: ചേക്കുട്ടി, ഇബ്രാഹീം, സൈനബ, ബീപാത്തു, സാബിറ.
കരുവാരകുണ്ട്: പുന്നക്കാട് പൂളക്കുന്നിലെ ഏലച്ചോല സൈദ് (65) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: ഷാഹിന, മുഹമ്മദ് റാഫി, അൻസാറലി. മരുമക്കൾ: മുഹമ്മദ് (ഭീമനാട്), ഉമ്മുസൽമ്മ (കണ്ണത്ത്), സുമയ്യ (ചെമ്പക്കുന്ന്).
മൊറയൂർ: വാലഞ്ചേരി കുഴിയഞ്ചീരി അലവി (85) നിര്യാതനായി. ഭാര്യ: ഇത്തിക്കുട്ടി. മക്കൾ: അബൂബക്കർ, അഷ്റഫ് സൽവ (യു.എ.ഇ), സക്കീന (അധ്യാപിക ജി.എം.എൽ.പി.എസ് തുറക്കൽ), സുഹ്റ (എം.എച്ച്.എം.എ.യു.പി.എസ് കിളിനാക്കോട്), ഷാഹിദ (ഫാർമസിസ്റ്റ് ഗവ. ഹോസ്പിറ്റലിൽ തിരൂർ). മരുമക്കൾ: മൊയ്തീൻ കുട്ടി (റിട്ട. എച്ച്.എം), സെയ്തലവി (അധ്യാപകൻ ജി.എം.എൽ.പി.എസ് ചെറുമിറ്റം), അബ്ദു സമദ് (റിട്ട. സൂപ്രണ്ട്, ജില്ല കോടതി).