Obituary
സുൽത്താൻ ബത്തേരി: കർണാടകയിലെ ചാമരാജനഗറിലുണ്ടായ വാഹനാപകടത്തിൽ സുൽത്താൻ ബത്തേരി മൂടക്കൊല്ലി കുന്നേക്കാട്ട് ജിതിൻ (33) മരിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ടുവന്ന ഒമ്നി വാൻ ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ മറ്റു മൂന്നുപേരെ സുർത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിതാവ്: ബാബു. മാതാവ്: ശ്യാമള. ഭാര്യ: മേഘ്ന. സഹോദരി: ശ്രുതി
തിരുവനന്തപുരം: കുമാരപുരം പൂന്തി റോഡ് സ്റ്റേറ്റ് ബാങ്ക് നഗർ എസ്.ബി.എൻ.ആർ.എ-2 ൽ എസ്. ജയരാജ് (58) നിര്യാതനായി. ഭാര്യ: മിനി ജോർജ് (അധ്യാപിക , സെൻ്റ് തോമസ് എച്ച്.എസ്.എസ് പൂന്തുറ). മക്കൾ : ഡോ. രേഷ്മ (ദുബായ്), റോഷ്നി (ഓസ്ട്രേലിയ). മരുമക്കൾ: രഞ്ജിത്ത് സേവ്യർ (ദുബായ്), ജോൺ ജോസഫ് (ഓസ്ട്രേലിയ). സംസ്കാരം ഞായറാഴ്ച.
വർക്കല: മുത്താന സീന ഭവനിൽ സോമരാജൻ (86, റിട്ട. എച്ച്.എൽ.സി) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: സീന, ചൈലാസ്രാജ്, ദിഗ. മരുമക്കൾ: വിജയൻ, ജിൻജു, ബിജു. സഞ്ചയനം തിങ്കളാഴ്ച 6.30ന്.
മുടപുരം: മുട്ടപ്പലം പൊയ്കവിള വീട്ടിൽ സുജാത (73) നിര്യാതയായി. ഭർത്താവ് : പരേതനായ ദേവദാസൻ. മക്കൾ: പരേതയായ മഞ്ജുള ,ഷൈൻകുമാർ .സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.
കല്ലമ്പലം: കുടവൂർ പി.സി.മുക്ക് കടയിൽ വീട്ടിൽ എം.സുകുമാരൻ(65) നിര്യാതനായി. ഭാര്യ: ലതിക. മക്കൾ: ലിജി, ലിനി. മരുമക്കൾ: അനിൽകുമാർ, പ്രവീൺ.
കല്ലമ്പലം: വെയിലൂർ എസ്.എസ് മൻസിൽ സലീം (60) നിര്യാതനായി. ഭാര്യ: ഷാജിദ ബീവി. മക്കൾ: സജിന, സുജാഹിർ, ഫാത്തിമ. മരുമകൻ: മുഹമ്മദ് ഷാൻ.
കല്ലമ്പലം: തോട്ടയ്ക്കാട് വെൺകുളം നെടിയവാറുവിള വീട്ടിൽ ലാൽ കുട്ടൻ എന്ന മോഹനലാൽ (74) നിര്യാതനായി. ഭാര്യ: ലിസലാൽ. മക്കൾ: മിലിലാൽ, അഭിഷേക് ലാൽ, ആർഷലാൽ. മരുമക്കൾ: സജീഷ്, മീനു, അനന്തകൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് തോട്ടയ്ക്കാട് പുളിങ്ങഴികം വീട്ടിൽ.
കിളികൊല്ലൂർ: കനിമേൽചേരിയിൽ വിമുക്തഭടൻ ദാമോദരൻപിള്ളയുടെ ഭാര്യ ലളിത കാർത്തിയാനി (69) നിര്യാതയായി. മക്കൾ: സായൂജ് ദാമോദരൻ (വിമുക്തഭടൻ), മനോജ് നായർ (മർചന്റ് നേവി). മരുമക്കൾ: ആരതി ഉഷ, രേവതി മനോജ് (യൂനിക് സോല്യൂഷൻ കടവൂർ).
കരുനാഗപ്പള്ളി: ആദിനാട് തെക്ക് ചിറ്റൂർ വീട് പരേതനായ ബദറുദ്ദീൻ കുട്ടിയുടെ ഭാര്യ മുത്തുബീവി (82) നിര്യാതയായി. മക്കൾ: ഷാനവാസ്, നൗഷാദ്, സെലീന, നവാസ്. മരുമക്കൾ : മുഹമ്മദ് കുഞ്ഞ്, നിസാബീഗം, നസീമ.
കൊട്ടാരക്കര: പടിഞ്ഞാറ്റിൻക്കര ഷാജിഭവനിൽ അബ്ദുൽ മജീദ് (82) നിര്യാതനായി. ഭാര്യ: പരേതയായ ഹുസൈബ ബീവി. മക്കൾ: ഷീബ, ഷമാസ്. മരുമക്കൾ: ഷാജഹാൻ,ഷബിന.
തഴവ: കുതിരപ്പന്തി, കുന്നിൽ വടക്കതിൽ (പണയിൽ തെക്കതിൽ) സരസ്വതിയമ്മ (86 ) നിര്യാതയായി. അവിവാഹിതയാണ്. സഞ്ചയനം ഏഴിന് രാവിലെ എട്ടിന്.
പരവൂർ: കുറുമണ്ടൽ ജയഭവനിൽ കെ. ചന്ദ്രൻ ഉണ്ണിത്താൻ (64, പരവൂർ റീജനൽ ബാങ്ക് മുൻ സെക്രട്ടറി) നിര്യാതനായി. ഭാര്യ: എസ്. ജയ (പരവൂർ നഗരസഭ മുൻ കൗൺസിലർ). മക്കൾ: ലക്ഷ്മി ചന്ദ്രൻ, അനന്തു ചന്ദ്രൻ (ഇന്ത്യൻ റെയിൽവേ). മരുമകൻ: അനൂപ് (ഇന്ത്യൻ റെയിൽേവ).