വള്ളുവമ്പ്രം: മുസ്ലിയാർ പീടിക സ്വദേശിയും മുൻ പൂക്കോട്ടൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്ന മുസ്ലിയാരകത്ത് അഹമ്മദ് (72) നിര്യാതനായി (റിട്ട. കെ.എസ്.ആർ.ടി.സി). വള്ളുവമ്പ്രം മുജാഹിദ് മസ്ജിദ് മുൻ പ്രസിഡന്റുമായിരുന്നു.
പിതാവ്: പരേതനായ അലവിക്കുട്ടി ഹാജി. മാതാവ്: ഫാത്തിമ ചിറ്റങ്ങാടൻ. ഭാര്യ: ആസ്യ (ഇരുമ്പുഴി). മക്കൾ: മുഹമ്മദ് ഫാസിൽ, സുമീറ, ജസീറ, സുഹൈറ (ജി.എൽ.പി സ്കൂൾ അറവങ്കര), ഷമീമ (ജി.വി.എച്ച്.എസ്.എസ് പുല്ലാനൂർ).
മരുമക്കൾ: ഫാത്തിമ നിദ (മോങ്ങം), അബ്ദുൽ റഷീദ് (കൂട്ടിലങ്ങാടി), റഫീഖ് (നിലമ്പൂർ തൊണ്ടിയിൽ), നദീർ അഹ്മദ് (പി.എച്ച്.സി മൊറയൂർ), നിഷാദ് (സുല്ലമുസ്സലാം അരീക്കോട്). സഹോദരങ്ങൾ: അലവിക്കുട്ടി മാസ്റ്റർ, ആയിഷ, ആസ്യ, മറിയുമ്മ.