ചാലക്കുടി: തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും മേലൂർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.കെ. ഭാസി (79) നിര്യാതനായി.
പരിയാരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ്, മേലൂർ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, മേലൂർ സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, കേരള യുക്തിവാദി സംഘം ജില്ല കമ്മിറ്റി മെംബർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കലാകായിക, വായനശാല രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ഭാര്യ: ഷീല. മക്കൾ: ഡിമ്പിൾ, സിമ്പിൾ, നോബിൾ. മരുമക്കൾ: അബനീന്ദ്രനാഥ്, അഭിലാഷ്, രഞ്ജിത്ത്. മൃതദേഹം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തൃശൂർ ഗവ. മെഡിക്കൽ കോളജിന് കൈമാറും.