Obituary
മാള: മേലഡൂർ മാണിക്കത്തുപറമ്പിൽ പൗലോസിന്റെ (പാപ്പുട്ടി) ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ലിജി, ലിഷ, ആന്റോ. മരുമക്കൾ: ആന്റണി, പോളി, ടീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മേലഡൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
ചെന്ത്രാപ്പിന്നി: എസ്.ആർ.വി സ്കൂളിന് സമീപം പരേതനായ ചന്ദ്രപുരക്കൽ കുമാരന്റെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ശുഭ, സുധി, സുരേഷ്, സുരജ, സുനിൽ. മരുമക്കൾ: ഹരിദാസൻ, ബിന്ദു, ചിത്രലേഖ, ദിനേശ്, സീമ.
ചാലക്കുടി: നഗരസഭ ഇറിഗേഷൻ ക്വാർട്ടേഴ്സിനടുത്ത് എസ്.എൽ.ആർ.എ അസോസിയേഷനിൽ താമസിക്കുന്ന പച്ചാക്കൽ ബാലകൃഷ്ണന്റെ മകൻ നിതീഷ് (32) നിര്യാതനായി. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പോട്ട ധന്യാനഗർ ചിരിയങ്കണ്ടത്ത് തുലാപറമ്പൻ ചെറിയക്കുട്ടിയുടെ മകൻ ദേവസ്സിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഡെയ്സി, ഷാജു, ബൈജു, പരേതയായ വിജി. മരുമക്കൾ: വർഗീസ്, ജോളി, ഡേവിസ്, സൗമ്യ.
അഴീക്കോട്: കൊട്ടിക്കൽ റബീഉൽ ഹുദാ മസ്ജിദിന് തെക്ക് വൈപ്പിപാടത്ത് സെയ്തു (68) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സൽമത്ത്, സീനത്ത്, സറീന. മരുമക്കൾ: മുഹമ്മദ് ഷാഫി, അഷറഫ്, ശിഹാബ്.
കൊരട്ടി: വൈന്തല കണിച്ചായി ഇട്ടീരയുടെ ഭാര്യ കുഞ്ഞല (86) നിര്യാതയായി. മഞ്ഞപ്ര പാറയ്ക്ക ദേവസ്സിക്കുട്ടിയുടെ മകളാണ്. മക്കള്‍: തങ്കം (ദുബൈ), ജോസഫ് (സെന്റ് ജോസഫ് ടൈല്‍ ഫാക്ടറി, ബീക്കന്‍ ബാറ്ററി കമ്പനി അങ്കമാലി), ബീന, ആന്‍സി. മരുമക്കള്‍: ബാബു, ലിസ്, പരേതനായ കെ.എം. ജോര്‍ജ്, ടിജോ അബ്രാഹം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അമ്പഴക്കാട് സെന്റ് തോമാസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
കണ്ണാറ: മലമുക്ക് ആക്കല്‍ കിഴക്കേതില്‍ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കള്‍: തോമസ്, ലിസി, ബീന, പരേതയായ ലീല, പരേതയായ തങ്ക. മരുമക്കള്‍: എല്യാമ്മ, റോയ്, കുര്യാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോകസ് പള്ളി സെമിത്തേരിയില്‍.
കവടിയാർ: മുണ്ടനാട് വീട്ടിൽ ഡോ. പി. അനന്തകുമാർ മേനോൻ (76-റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, കെ.ജി.ഡബ്ല്യു.എസ് -38) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിജയ്, പൂർണിമ. മരുമക്കൾ: മൃദുല, ഗിരീഷ്.
ആറ്റിങ്ങൽ: അണ്ടൂർ ലില്ലി നിവാസിൽ മുരളീധരൻ നായർ (64) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: അരുണിമ, അനശ്വര. മരുമക്കൾ: ശ്യാംകുമാർ, വിപുൽ ഗോപാൽ.
തിരുവട്ടാർ: ടെമ്പിൾ സ്ട്രീറ്റിൽ തൃപ്പാദത്തിൽ കെ. വിജയകുമാർ(69) നിര്യാതനായി. ഭാര്യ: ആർ. വിജയകുമാരി മക്കൾ: ബിന്ധു, സിന്ധു. മരുമക്കൾ: മഹേഷ്, ശിവകുമാർ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
പാറശ്ശാല: വട്ടവിള പ്ലാന്‍കാല മേലെത്തട്ട് പുത്തന്‍വീട്ടില്‍ ആര്. ശങ്കരന് (84) നിര്യാതനായി. ഭാര്യ: പി. ഗോമതി. മക്കള്‍: വിനുകുമാര്‍ (ഫോറസ്റ്റ് ഓഫിസ് വഴുതക്കാട്), വട്ടവിള ഷാജി (സി.പി.ഐ ചെങ്കല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). മരുമക്കള്‍: വത്സല, ബിന്ദു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
വർക്കല: ചെറുന്നിയൂർ ശ്രീനിലയത്തിൽ രവീന്ദ്രൻ നായർ (76) നിര്യാതനായി. ഗ്രന്ഥശാല സംഘം താലൂക്ക് കമ്മിറ്റി അംഗം, കെ.എസ്.ആർ.ടി.ഇ.എ ജില്ല പ്രസിഡന്റ്, പരിഷത്ത് ജില്ല ട്രഷറർ, കില സംസ്ഥാന ഫാക്കൽറ്റി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കെ.എസ്.ആർ.ടി.സി ജീവനക്കാരനായിരുന്നു. ഭാര്യ: സുഭദ്രയമ്മ. മക്കൾ: ആശ, അരുൺ രവി. മരുമക്കൾ: പരേതയായ ലക്ഷ്മി, ജോമോൻ മാത്യു.