കൂട്ടാലിട: നരയംകുളം വരപ്പുറത്തുകണ്ടി ദാമോദരൻ നായർ (75) നിര്യാതനായി. വാകയാട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി ജനറൽ ബോഡി അംഗം, കോൺഗ്രസ് വാർഡ് കമ്മിറ്റി മുൻ സെക്രട്ടറി, നരയംകുളം അയ്യപ്പ ക്ഷേത്രം മുൻ ഗുരുസ്വാമി, എരഞ്ഞോളി താഴെ ജനശ്രീ സംഘം മുൻ ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: സാവിത്രി അമ്മ (റിട്ട. അംഗൻവാടി വർക്കർ).
മക്കൾ: ജിജീഷ് (സൗദി അറേബ്യ), ജോബിഷ്. മരുമക്കൾ: സ്മിത (തൃക്കുറ്റിശ്ശേരി), ലതിക (കൊയ്യോട്, കണ്ണൂർ). സഹോദരങ്ങൾ: കൃഷ്ണൻ നായർ (കോട്ടൂർ), ലക്ഷ്മി അമ്മ (കോട്ടൂർ), ജാനു അമ്മ (പടിയക്കണ്ടി), വിലാസിനി (കാരയാട്), ബാലൻ ഉള്ള്യേരി (റിട്ട. ജീവനക്കാൻ എസ്.ബി.ഐ), വത്സല (പൂക്കാട്), ഗോവിന്ദൻ (കോട്ടൂർ). സഞ്ചയനം ബുധനാഴ്ച.