Obituary
കിഴക്കഞ്ചേരി: പുന്നപ്പാടം ചാട്ടുകോട് വി. രാജൻ (79) നിര്യാതനായി. ഭാര്യ: പൊന്നു. മക്കൾ: സത്യ, സുമതി, പുഷ്പ, ബിന്ദു, പരേതനായ ശശി. മരുമക്കൾ: കൃഷ്ണൻകുട്ടി, നാരായണൻ, മണികണ്ഠൻ, രാജേഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10 ന് മമ്പാട് പ്രശാന്തിതീരം ശ്മശാനത്തിൽ.
ചെർപ്പുളശ്ശേരി: നെല്ലായ മാരായമംഗലം വളയംമൂച്ചിയിൽ കൊലവർക്കുന്നത്ത് കോടിയിൽ മൊയ്തീൻകുട്ടിയുടെ മകൻ മുഹമ്മദ് ഫമീർ (35) നിര്യാതനായി. വളയംമൂച്ചി ശാഖ മുസ്ലിം ലീഗ് സെക്രട്ടറിയാണ്. ഭാര്യ: ഷജീറ. മാതാവ്: ഖദീജ. മക്കൾ: ഷിഫാന, ഷിഫ്ന. സഹോദരങ്ങൾ: ജഫീർ, ഗഫാർ, സഫറത്ത്.
പടിയൂര്‍: ചേലക്കാട്ട് ഷണ്മുഖന്റെ മകന് അനൂപ് (37) നിര്യാതനായി. ഭാര്യ: അബിത. മക്കള്‍: ദേവാംഗന, ദിവേഗ.
മണ്ണുത്തി: മുക്കാട്ടുകര നെട്ടിശ്ശേരി കണ്ണംമ്പുഴ വീട്ടിൽ കൊച്ചു പോളിന്റെ ഭാര്യ ഷാലി (മറിയാമ്മ - 54) നിര്യാതയായി. മക്കൾ: നെവിൻ പോൾ (പേപ്പൻ നഴ്സറി), നെസ് വിൻ പോൾ (ദുബൈ). മരുമക്കൾ: സിജി, സോന (അധ്യാപിക, ദുബൈ). സംസ്കാരം ബുധനാഴ്ച രാവിലെ 9.30ന് മുക്കാട്ടുകര സെന്റ് ജോർജ്സ് പള്ളി സെമിത്തേരിയിൽ.
മാള: മേലഡൂർ മാണിക്കത്തുപറമ്പിൽ പൗലോസിന്റെ (പാപ്പുട്ടി) ഭാര്യ മേരി (73) നിര്യാതയായി. മക്കൾ: ലിജി, ലിഷ, ആന്റോ. മരുമക്കൾ: ആന്റണി, പോളി, ടീന. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മേലഡൂർ ഉണ്ണിമിശിഹാ പള്ളി സെമിത്തേരിയിൽ.
ചെന്ത്രാപ്പിന്നി: എസ്.ആർ.വി സ്കൂളിന് സമീപം പരേതനായ ചന്ദ്രപുരക്കൽ കുമാരന്റെ ഭാര്യ തങ്ക (80) നിര്യാതയായി. മക്കൾ: ശുഭ, സുധി, സുരേഷ്, സുരജ, സുനിൽ. മരുമക്കൾ: ഹരിദാസൻ, ബിന്ദു, ചിത്രലേഖ, ദിനേശ്, സീമ.
ചാലക്കുടി: നഗരസഭ ഇറിഗേഷൻ ക്വാർട്ടേഴ്സിനടുത്ത് എസ്.എൽ.ആർ.എ അസോസിയേഷനിൽ താമസിക്കുന്ന പച്ചാക്കൽ ബാലകൃഷ്ണന്റെ മകൻ നിതീഷ് (32) നിര്യാതനായി. മാതാവ്: ജയശ്രീ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചാലക്കുടി നഗരസഭ ശ്മശാനത്തിൽ.
ചാലക്കുടി: പോട്ട ധന്യാനഗർ ചിരിയങ്കണ്ടത്ത് തുലാപറമ്പൻ ചെറിയക്കുട്ടിയുടെ മകൻ ദേവസ്സിക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കൾ: ഡെയ്സി, ഷാജു, ബൈജു, പരേതയായ വിജി. മരുമക്കൾ: വർഗീസ്, ജോളി, ഡേവിസ്, സൗമ്യ.
അഴീക്കോട്: കൊട്ടിക്കൽ റബീഉൽ ഹുദാ മസ്ജിദിന് തെക്ക് വൈപ്പിപാടത്ത് സെയ്തു (68) നിര്യാതനായി. ഭാര്യ: ഐഷാബി. മക്കൾ: സൽമത്ത്, സീനത്ത്, സറീന. മരുമക്കൾ: മുഹമ്മദ് ഷാഫി, അഷറഫ്, ശിഹാബ്.
കൊരട്ടി: വൈന്തല കണിച്ചായി ഇട്ടീരയുടെ ഭാര്യ കുഞ്ഞല (86) നിര്യാതയായി. മഞ്ഞപ്ര പാറയ്ക്ക ദേവസ്സിക്കുട്ടിയുടെ മകളാണ്. മക്കള്‍: തങ്കം (ദുബൈ), ജോസഫ് (സെന്റ് ജോസഫ് ടൈല്‍ ഫാക്ടറി, ബീക്കന്‍ ബാറ്ററി കമ്പനി അങ്കമാലി), ബീന, ആന്‍സി. മരുമക്കള്‍: ബാബു, ലിസ്, പരേതനായ കെ.എം. ജോര്‍ജ്, ടിജോ അബ്രാഹം. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് അമ്പഴക്കാട് സെന്റ് തോമാസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.
കണ്ണാറ: മലമുക്ക് ആക്കല്‍ കിഴക്കേതില്‍ പരേതനായ വർഗീസിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കള്‍: തോമസ്, ലിസി, ബീന, പരേതയായ ലീല, പരേതയായ തങ്ക. മരുമക്കള്‍: എല്യാമ്മ, റോയ്, കുര്യാസ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കണ്ണാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോകസ് പള്ളി സെമിത്തേരിയില്‍.
കവടിയാർ: മുണ്ടനാട് വീട്ടിൽ ഡോ. പി. അനന്തകുമാർ മേനോൻ (76-റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെ.എസ്.ഇ.ബി, കെ.ജി.ഡബ്ല്യു.എസ് -38) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: വിജയ്, പൂർണിമ. മരുമക്കൾ: മൃദുല, ഗിരീഷ്.