Obituary
ചെറുവത്തൂർ: തിമിരി കീരന്തോട്ടെ തളിയിൽ ജാനകി (82) നിര്യാതയായി. മക്കൾ: കരുണാകരൻ, ബാബുരാജ് (കൺസ്യൂമർ ഫെഡ്). മരുമക്കൾ: രമണി, സുജിത. സഹോദരങ്ങൾ: തമ്പായി, വിജയ പൊതുവാൾ, വത്സല, പരേതനായ നാരായണ പൊതുവാൾ.
കാഞ്ഞങ്ങാട്: ഹോസ്ദുർഗ് ബാറിലെ അഭിഭാഷകൻ അഡ്വ. എം.എം. സാബു (60) നിര്യാതനായി. സി.എം.പി ജില്ല കൗൺസിൽ മുൻ അംഗമാണ്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദീർഘ നാളായി അസുഖ ബാധിതനായി കാഞ്ഞങ്ങാട് പടന്നക്കാട്ടെ വീട്ടിൽ വിശ്രമത്തിലായിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജിൽ വിദ്യാർഥിയായിരിക്കെ എസ്.എഫ്.ഐ കോളജ് യൂനിറ്റ് പ്രസിഡന്റ്, കാലിക്കറ്റ് യൂനിവേഴ്സിറ്റി യൂനിയൻ കൗൺസിലർ, യൂനിവേഴ്സിറ്റി യൂനിയൻ എക്സിക്യൂട്ടിവ് അംഗം എന്നീ നിലകളിൽ പ്രവർത്തനം കാഴ്ചവെച്ചു. 1986 മുതൽ സി.എം.പിയിൽ ചേർന്നു പ്രവർത്തിച്ചു. കാഞ്ഞങ്ങാട് അർബൻ സഹകരണ സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടർ കൂടിയായിരുന്നു. ഭാര്യ: അഡ്വ. നവനീത മാവില. മകൻ: സൗമിത്ത് ശ്യാം സാബു. ചൊവ്വാഴ്ച രാവിലെ എട്ടിന് മാവുങ്കാൽ ഹോസ്പിറ്റലിൽ നിന്ന് പടന്നക്കാട്ടുള്ള വസതിയിലെത്തിച്ച് പുതിയ കോട്ട മാന്തോപ്പ് മൈതാനത്ത് ഒമ്പതിന് പൊതുദർശനത്തിന് വെക്കും. നഗരസഭ പൊതുശ്മശാനത്തിൽ സംസ്കരിക്കും. സർവകക്ഷി അനുശോചനം നടക്കും.
പീച്ചി: കിഴക്കേപൊടിപ്പാറ നെല്ലിക്കൽ തോമസ് (77) നിര്യാതനായി. റിട്ട. കെ.ഇ.ആർ.ഐ ജീവനക്കാരനാണ്. ഭാര്യ: റോസിലി. മക്കൾ: ഡെൽന, ഹെൽന, പ്രിൻസ്. മരുമക്കൾ: ബൈജു, ബിജു. സംസ്കാരം ചൊവ്വാഴ്ച 10ന് പീച്ചി ലൂർദ്ദ് മാത പള്ളി സെമിത്തേരിയിൽ.
ചാലക്കുടി: വി.ആർ. പുരം വെട്ടിയാട്ടിൽ രാജശേഖരന്റെ മകൾ രാഖി (42) നിര്യാതയായി. ഭർത്താവ്: ഷൈനു. മക്കൾ: ഋഷികേശ്, മീനാക്ഷി.
കൊടുങ്ങല്ലൂർ: എറിയാട് ചന്തക്ക് കിഴക്ക് പടിയത്ത് ബ്ലാങ്ങാച്ചാലിൽ പരേതനായ അഡ്വ. പി.എം. മുഹമ്മദ് അലിയുടെ ഭാര്യ സുബൈദ (79) ബംഗളൂരുവിലെ മകളുടെ വീട്ടിൽ നിര്യാതയായി. മക്കൾ: അഡ്വ. പി.എം. ഹാരിസ്, പി.എം. ഹാഷിം, ഹസ്ന. മരുമക്കൾ: സിനി, ഫെബിൻ, കമാൽ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 8.30ന് എറിയാട് കടപ്പുർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പുന്നയൂർ: അകലാട് മൊയ്തീൻ പള്ളിക്ക് പടിഞ്ഞാറ് തെങ്ങുമ്പുള്ളി വേലായുധന്റെ ഭാര്യ തങ്ക (72) നിര്യാതയായി. മക്കൾ: സുനിത, സുധീർ, സിമി. മരുമക്കൾ: സുധി, ബാബു, നിഷ. സംസ്കാരം ചൊവ്വാഴ്ച കാലത്ത് 11ന് കോട്ടപ്പടി ശ്മശാനത്തിൽ.
ഗുരുവായൂർ: മമ്മിയൂർ തെക്കേകര രാജു വി. കുമാർ (48) നിര്യാതനായി. അരണാട്ടുകര ജോൺ മത്തായി സെന്ററിലെ ബി.എഡ് കോളജ് അധ്യാപകനായിരുന്നു. പിതാവ്: പരേതനായ വിജയകുമാർ (റിട്ട. കെ.എസ്.ഇ.ബി സബ് എൻജിനീയർ). മാതാവ്: രാധ. സഹോദരി: റാണി (വലപ്പാട് ബി.എഡ് കോളജ് അധ്യാപിക). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 ന് പാമ്പാടി ഐവർമഠത്തിൽ.
കരുനാഗപ്പള്ളി: പടനായർകുളങ്ങര വടക്ക് കളീക്കൽ കിഴക്കതിൽ പരേതനായ എ. അജികുമാറിന്റെ (ബാബു) ഭാര്യ വത്സല (57) നിര്യാതയായി. മക്കൾ: ലക്ഷ്മി, പാർവതി. മരുമക്കൾ: വിഷ്ണു, അനീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
അഞ്ചൽ: കോളജ് ജങ്ഷനിൽ തേജസിൽ ജോജി ജോൺ വർഗീസ് (29- നാൻ യാങ് ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി, സിംഗപ്പൂർ.) നിര്യാതനായി. പിതാവ്: കെ.വി ജോൺ. മാതാവ്: റാണി ജോൺ (അധ്യാപിക, സെന്റ് തോമസ് യു.പി.എസ്, പോത്തൻകോട്) . സഹോദരൻ: ഡോ. ജോബി ടി. ജോൺ (എയിംസ്, റായ്പൂർ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ദൈവാലയ സെമിത്തേരിയിൽ.
അഞ്ചൽ: ഭാരതീപുരം തോട്ടംമുക്ക് അരണ്യ ഗാർഡൻസ് ഉടമ പി.കെ. സുന്ദരേശൻ (സ്വാമി-70) നിര്യാതനായി. ഭാര്യ: അസുമ. മക്കൾ: ഷൈനി, അഡ്വ. മില്ലേനിയൻ. മരുമകൻ: അതുൽ കൃഷ്ണൻ. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് 4.30ന് വീട്ടുവളപ്പിൽ.
ഓയൂർ: കാരാളികോണം കരിമല നിസാം മൻസിലിൽ സലാഹുദ്ദീൻ (82) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: നിസാമുദ്ദീൻ, ഷൈല, നിസാറുദ്ദീൻ, നെജിമുദ്ദീൻ, ലൈല. മരുമക്കൾ: ജുബൈലത്ത്, മുഹമ്മദ്, റഹീല, നജിമ, അയ്യൂബ്ഖാൻ.
കുടപ്പനകുന്ന്: മുക്കോല ബീന ഭവനിൽ (എസ്.ആർ.എ 64) ബാലകൃഷ്ണൻ നായർ നിര്യാതനായി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: ബിന്ദു, ബിജു. മരുമക്കൾ: സുരേന്ദ്രൻ നായർ, സജിത. സഞ്ചയനം 18ന് രാവിലെ.