മണ്ണുത്തി: കേരള കാര്‍ഷിക സര്‍വകലാശാല അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ചിൽനിന്ന് (പ്ലാനിങ്ങ്) വിരമിച്ച മണ്ണുത്തി ഇന്ദിരാനഗര്‍ സ്ട്രീറ്റ് ബി ഒന്ന് സുമഗിരിയില്‍ പ്രഫ. എസ്. ബാലകൃഷ്ണന്(92) ഹൈദരാബാദില്‍ നിര്യാതനായി.
51 വർഷം സംസ്ഥാനത്തെ കാർഷികരംഗത്ത് വിവിധ ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയായി. ദീര്‍ഘകാലം കാർഷിക സര്‍വകലാശാലയിലെ തോട്ടവിള ഗവേഷണ വിഭാഗം മേധാവിയായിരുന്നു.
കണ്ണാറ വാഴഗവേഷണകേന്ദ്രം, വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം, മാടക്കത്തറ പൈനാപ്പിൽ ഗവേഷണ കേന്ദ്രം എന്നിവിടങ്ങളിൽ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: എസ്.എ. ചന്ദ്രാവതി. മക്കള്‍: ഗിരിശങ്കര്‍ (ഹൈദരാബാദ്), സുമേഷ് (ചെന്നൈ), രമേഷ് (യുഎസ്എ). മരുമക്കള്‍: സുജാത, രാജലക്ഷ്മി, പ്രിയാ ദാസ്. സംസ്കാരം ശനിയാഴ്ച ഹൈദരാബാദില്‍.