കൂട്ടിലങ്ങാടി: മുസ്ലിം ലീഗ് നേതാവും എസ്.ടി.യു ജില്ല ട്രഷററും നിർമാണ തൊഴിലാളി യൂനിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മങ്കട പള്ളിപ്പുറം വിലങ്ങപ്പുറത്തെ മേമന ഉമ്മർ മാസ്റ്റർ (73) നിര്യാതനായി. മത-രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലും തൊഴിലാളി പ്രസ്ഥാനത്തിന്റെ അമരത്തും നിറസാന്നിധ്യമായിരുന്നു. വല്ലപ്പുഴ കുറുവട്ടൂർ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനായ ഉമ്മർ മാസ്റ്റർ 1980ലെ ഭാഷാസമരത്തിൽ പങ്കെടുത്തിട്ടുണ്ട്. മൂന്നു പതിറ്റാണ്ടിലേറെയായി മങ്കട പള്ളിപ്പുറം മഹല്ല് സെക്രട്ടറിയും കൂട്ടിലങ്ങാടി പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രഥമ കമ്മിറ്റിയുടെ പ്രസിഡന്റുമായിരുന്നു. മങ്കട പള്ളിപ്പുറം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, മങ്കട മണ്ഡലം എസ്.ടി.യു പ്രസിഡന്റ്, പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മണ്ഡലം ലീഗ് പ്രവർത്തക സമിതി അംഗം, സുന്നി മഹല്ല് ഫെഡറേഷൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മങ്കട പള്ളിപ്പുറം റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പ്രസിഡന്റ്, പെൻഷനേഴ്സ് ലീഗ് പഞ്ചായത്ത് സീനിയർ വൈസ് പ്രസിഡന്റ്, പള്ളിപ്പുറം ശിഹാബ് തങ്ങൾ അലിവ് ചാരിറ്റബ്ൾ ട്രസ്റ്റ് ഉപദേശക സമിതി ചെയർമാൻ, പള്ളിപ്പുറം ജി.യു.പി സ്കൂൾ എസ്.എം.സി ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കെ.എ.ടി.എഫ്, മെക്കാ എന്നിവയുടെ മുൻ ഭാരവാഹിയായിരുന്നു. ഭാര്യ: കരുവള്ളി ആയിഷക്കുട്ടി (കരിഞ്ചാപ്പാടി).
മക്കൾ: ഷഫീഖ് (മഞ്ചേരി സർവിസ് സഹകരണ ബാങ്ക് മാനേജർ), ഷമീം (ഒ.എൽ.പി.എസ് വല്ലപ്പുഴ), ഷഹീർ (എ.എം.എച്ച്.എസ്.എസ് വേങ്ങൂർ). മരുമക്കൾ: ജസ്നി, നജ് ല, ഷിഫാന. സഹോദരങ്ങൾ: കുഞ്ഞാലി, അബൂബക്കർ, അബ്ദുസ്സമദ്, കദിയക്കുട്ടി, പാത്തുമ്മ, പരേതരായ കുഞ്ഞിമുഹമ്മദ്, അലവി. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് മങ്കട പള്ളിപ്പുറം മഹല്ല് ജുമാമസ്ജിദിൽ.