Obituary
കുന്നംകുളം: കാണിപ്പയ്യൂരില്‍ ഓട്ടോ മറിഞ്ഞ് ബൈക്കുകളുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മാറഞ്ചേരി താമലശേരി മാറാടിക്കൽ വീട്ടിൽ ഉമ്മറിന്റെ മകൻ തൻഷാദ് (27) ആണ് മരിച്ചത്. പൂച്ച കുറുകെ ചാടിയതിനെ തുടര്‍ന്ന് വെട്ടിച്ച ഓട്ടോ മറിഞ്ഞ് ബൈക്കുകളുമായി കൂട്ടിയിടിക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴോടെ കാണിപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി കളരിക്കല്‍ വീട്ടില്‍ ഗോകുൽ (24) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫിസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിൽ പൊലീസും കുന്നംകുളം അഗ്നിരക്ഷസേനയും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. തൻഷാദിന്റെ മാതാവ്: സുഹറ. സഹോദരൻ: ജാഷിദ്.
തിരുവനന്തപുരം: ഏഴരപ്പതിറ്റാണ്ടായി തലസ്ഥാനവാസികൾക്ക് ചിരപരിചിതമായ പാരാമൗണ്ട് സ്റ്റുഡിയോയിലൂടെ പ്രശസ്തനായ പാരാമൗണ്ട് വേലായുധൻ (94) നിര്യാതനായി. ആയുർവേദ കോളജിന് സമീപത്തെ കുന്നുംപുറം ലെയ്നിലെ മണിമൗണ്ട് വീട്ടിൽ (കെ.ആർ.എ ഡി7) ലായിരുന്നു അന്ത്യം. ഭാര്യ: കെ.എൻ. വിമലാദേവി. മക്കൾ ഡോ.വി. ശ്യാം (യു.കെ), സുരേഷ് (പാരാമൗണ്ട്), ആശ വിൽസൺ. മരുമക്കൾ: ടീന, സതി സുരേഷ്, വിൽസൺ. തമിഴ്നാട്ടുകാരനായ പത്തുസ്വാമിയുടെ ഉടമസ്ഥതയിൽ തലസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പാരമൗണ്ട് സ്റ്റുഡിയോയിൽ ജോലി തേടിയെത്തിയ വേലായുധന്റെ കഴിവ് തിരിച്ചറിഞ്ഞ് പത്തുസ്വാമി അദ്ദേഹത്തിന് ജോലി നൽകി. 1960ൽ ൽ അദ്ദേഹം പാരമൗണ്ട് സ്റ്റുഡിയോ ഏറ്റെടുക്കണമെന്ന് ഉടമ ആവശ്യപ്പെടുകയായിരുന്നു. 1984ൽ സ്റ്റുഡിയോയുടെ ചുമതല രണ്ടാമത്തെ മകനായ സുരേഷിനെ ഏൽപിച്ച ശേഷം വേലായുധൻ പൊതുരംഗത്തേക്ക് കടന്നു. ശ്രീനാരായണ ട്രസ്റ്റ്, ശ്രീനാരായണ ക്ലബ് എന്നിവയുടെ പ്രവർത്തകനും ഭാരവാഹിയുമായി.
നേമം: പ്രാവച്ചമ്പലം പൊറ്റവിള വിശാഖ് ഭവനിൽ എൽസി മോളി (60) നിര്യാതയായി. ഭർത്താവ്: ശശിധരൻ. മക്കൾ: അനുരാധ, കിഷോർ. മരുമക്കൾ: സുരേഷ്, ചിത്ര. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.
തിരുവല്ലം: തോട്ടിൻകര, പുഞ്ചക്കരി അജുനിവാസിൽ മധുസൂദനൻ (68-രാജു, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: ഉഷ എൽ. മക്കൾ: അജു, ലേഖ, വിപിൻ. മരുമക്കൾ: അനീഷ യു, രാജീവ് എസ് (മാധ്യമം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കല്ലമ്പലം: ഞെക്കാട് മാവിള കല്ലുമലയിൽ വീട്ടിൽ നന്ദകുമാർ (54) നിര്യാതനായി. ഭാര്യ: സംഗീത. മകൾ: നന്ദിത. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
പനവൂർ: കൊങ്ങണംകോട് വിളയിൽ വീട്ടിൽ സരസ്വതിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻപിള്ള. മക്കൾ: സരളകുമാരി, മോഹൻ കുമാർ, ബാലചന്ദ്രൻ. മരുമക്കൾ: പരേതനായ വാമദേവൻ നായർ, ഉഷാകുമാരി എസ്, ലതികകുമാരി എസ്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.
മടത്തറ: ഒഴുകുപാറ അജിന മൻസിലിൽ അബൂബക്കറിന്റെയും ജുബൈരിയാ ബീവിയുടെയും മകൻ അൻഷാദ് (33) നിര്യാതനായി. ഭാര്യ: ആസിയ. സഹോദരി: അജിന.
മുടപുരം: വയലിൽ വീട്ടിൽ ദേവദാസൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സീമന്തിനി. മക്കൾ: സഞ്ചു, മഞ്ചു, രഞ്ചു. മരുമക്കൾ: സുജൽരാജ്, പ്രസാദ്, വിജയൻ. സഞ്ചയനം 31ന് രാവിലെ 8.30ന്.
നെടുമങ്ങാട്: മൂഴി കവിരാജപുരം എം.ആർ ഭവനിൽ രവീന്ദ്രനാഥൻ (74) നിര്യാതനായി. ഭാര്യ: മംഗളം. മക്കൾ. അഖില, അഖിലേഷ്. മരുമകൻ: വിജിമോൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.
കാട്ടാക്കട: പൂഴനാട് സിയോൻ ഹൗസിൽ തങ്കയ്യൻ (73) നിര്യാതനായി. ഭാര്യ: ഡി. ഷെറിൻ സുമം. മക്കൾ: റവ. ടി. സതീഷ് ലാൽ, സുരേഷ് ലാൽ, സജിത ലാൽ. മരുമക്കൾ: സുനിത, സുധ, ജിജു മാത്യു. പ്രാർഥന ഞായറാഴ്ച വൈകീട്ട് നാലിന്.
ചെങ്കല്ലൂർ: വെളിയംകോട് രതീഷ് ഭവനിൽ എസ്. രാമചന്ദ്രൻ (78-റിട്ട. സെയിൽസ് ടാക്സ്) നിര്യാതനായി. ഭാര്യ: രത്നാവതി. മക്കൾ: ശരത്ചന്ദ്രൻ, ലതീഷ്ചന്ദ്രൻ, റിനിചന്ദ്രൻ. മരുമക്കൾ: ശ്രീരേഖ എസ്.എസ്, അനു കെ, ഉദയൻ. സഞ്ചയനം വെള്ളിയാഴ്ച ഒമ്പതിന്.
തിരുവനന്തപുരം: മണക്കാട് കൊഞ്ചിറവിള, വി.വി.ആർ.എ-ബി 9, കാഞ്ഞിരംപഴഞ്ഞി വീട് (ടി.സി 48/871) അപ്പുക്കുട്ടൻനായർ (80) നിര്യാതനായി. ഭാര്യ: വസന്തമ്മ. മക്കൾ: കോമളകുമാരി, ശശികല, രാജമംഗലം, പരേതനായ രാജാരാമൻനായർ. മരുമക്കൾ: ചന്ദ്രകുമാരൻനായർ, ആനന്ദ്, ഷീജ.