ഇരിട്ടി: ചാക്കാട്ടെ ശാഹിദ മൻസിലിൽ എ.കെ. അബ്ദുൽ റഹ്മാൻ ഹാജി (74) നിര്യാതനായി. കേരള മുസ് ലിം ജമാഅത്ത് സോൺ എക്സിക്യൂട്ടിവ് അംഗം, ആറളം സാന്ത്വന സമിതി ചെയർമാൻ, ഉളിയിൽ മജ് ലിസ്, പേരാവൂർ അലിഫ്, ആറളം നൂറുൽ ഉലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭാരവാഹിയായിരുന്നു.
ഭാര്യ: മറിയു ഉള്ളിവീട്ടിൽ. മക്കൾ: അബൂബക്കർ, നൗഫൽ, അൻവർ (സൗദി), മാജിദ്, ബുഷറ, ഷാഹിദ. മരുമക്കൾ: സമീറ, സീനത്ത്, ആയിഷ, സീനത്ത്, അബ്ദുൽ ജബ്ബാർ, മുജീബ് മിസ്ബാഹി. സഹോദരൻ: യൂസഫ് ദാരിമി.