കാഞ്ഞങ്ങാട്: മുസ് ലിംലീഗ് അജാനൂര്‍ പഞ്ചായത്ത് പ്രവര്‍ത്തക സമിതി അംഗം ബഷീര്‍ മുക്കൂട് (56) നിര്യാതനായി. കാഞ്ഞങ്ങാട് മണ്ഡലം സ്വതന്ത്ര കര്‍ഷക സംഘം സെക്രട്ടറി, അജാനൂര്‍ പഞ്ചായത്ത് പൂക്കോയ തങ്ങള്‍ പാലിയേറ്റിവ് കെയര്‍ വളന്റിയര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നേരത്തെ പ്രവാസിയായിരുന്നു. പിതാവ്: പരേതനായ അബ്ദു. മാതാവ്: റുഖിയ. ഭാര്യ: ആമിന. മക്കള്‍: റസല്‍, റിസ് വാന്‍, ശഹീമ, ഫാരിയ. മരുമകന്: ജുനൈദ് പൂച്ചക്കാട്. സഹോദരങ്ങള്‍: പരേതനായ നദീര്‍, ഫാത്തിമ, ജമീല, നാസില, ആരിഫ, ശാഹിദ, റഹ്മത്ത്, ഷെരീഫ.