മഞ്ചേരി: ഹിദായത്തുൽ മുസ്ലിമീൻ സഭാ സെക്രട്ടറിയും കേരള സംസ്ഥാന സാക്ഷരതാ മിഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും തുറക്കൽ എച്ച്.എം.എസ്.എ.യു.പി സ്കൂൾ റിട്ട. അധ്യാപകനുമായിരുന്ന വി.എം. അബൂബക്കർ (76) നിര്യാതനായി. മഞ്ചേരി നഗരസഭ കൗൺസിലർ, കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി.എഫ്) സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, സർവിസ് പെർഷനേഴ്സ് ലീഗ് സ്ഥാപക സംസ്ഥാന ട്രഷറർ, സാക്ഷരതാമിഷൻ മലപ്പുറം ജില്ല അസി. കോഓർഡിനേറ്റർ, ഡി.പി.ഇ.പി/എസ്.എസ്.എ സംസ്ഥാന ഗവേർണിംഗ് ബോർഡ് മെംബർ, പി.സി.സി സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം, മഞ്ചേരി യതീംഖാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട് .
ഭാര്യ: പള്ളിപ്പറമ്പൻ ഖദീജ (ഒതായി). മക്കൾ: സീനത്ത്, ഡോ.മുഹമ്മദ് ഷാഫി (താലൂക്ക് ആശുപത്രി,കൊണ്ടോട്ടി), അഹമ്മദ് നിസാർ (സർവേയർ, പെരിന്തൽമണ്ണ താലൂക്ക്), ജാഫറലി (അസി.കൃഷി ഓഫിസർ, ആനക്കയം), പരേതനായ മുഹമ്മദ് സലീം (യൂനിറ്റി കോളജ്).
മരുമക്കൾ: കീഴേടത്ത് അഹമ്മദ് ഖലീൽ (റിട്ട. അസി.എക്സിക്യൂട്ടീവ് എൻജിനീയർ കെ.എസ്.ഇ.ബി, പാലക്കുളം), ഡോ.സൗദ ( താലൂക്ക് ആശുപത്രി, തിരൂരങ്ങാടി), യു.ഹസ്ന (അരീക്കോട്), സി.ടി. ഷറീന (നെല്ലിപ്പറമ്പ്), ജസ് ല (വള്ളുവമ്പ്രം).
സഹോദരങ്ങൾ: സുലൈമാൻ, ആയിഷാബി, ഫാത്തിമ, പരേതരായ ആലി, അബ്ദുല്ല.