തലശ്ശേരി: മടത്തുംഭാഗം മൂർക്കോത്ത് മുക്കിലെ കെ.സി. മുകുന്ദ ദാസ് (88) നിര്യാതനായി. ഹാർമോണിസ്റ്റും ഗായകനുമാണ്.
പ്രശസ്ത ഗായകൻ യേശുദാസിന്റെ കച്ചേരിയിൽ ഹാർമോണിസ്റ്റായി പ്രവർത്തിച്ചിരുന്നു. ഗായകൻ എ.ആർ. റഹ്മാന്റെ പിതാവ് ആർ.കെ. ശേഖറിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ഭക്തിഗാനങ്ങൾക്ക് സംഗീതം നൽകിയിട്ടുണ്ട്. ചിറക്കര കുഞ്ഞാംപറമ്പ് യു.പി സ്കൂളിലും കണ്ണൂർ നടനകലാ ക്ഷേത്രത്തിലും അധ്യാപകനായിരുന്നു.
മാതാപിതാക്കൾ: പരേതരായ അപ്പനായർ-ഉമ്മു അമ്മ. ഭാര്യ: പരേതയായ ഗൗരി. മക്കൾ: വിജയലക്ഷ്മി, കൃഷ്ണദാസ്, രവീന്ദ്രൻ, ഷീബ, സന്തോഷ്, നിഷ. മരുമക്കൾ: ജനാർദനൻ, സുധാറാണി, പ്രജീഷ്, ബിജു. സഹോദരങ്ങൾ: പരേതരായ ബാലകൃഷ്ണൻ, പത്മിനി, ശാരദ, ഹരിദാസ്.