താനൂർ: മൂച്ചിക്കലിൽ മധ്യവയസ്കനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തലക്കടത്തൂർ തറയിൽ സ്വദേശി കാഞ്ഞിരങ്ങാട്ട് കുഞ്ഞീനാണ് (67) മരിച്ചത്. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെ നാട്ടുകാരാണ് മൂച്ചിക്കൽ റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: ആയിഷ ബീവി. മക്കൾ: അഷ്റഫ്, അബ്ദുസ്സലാം, അസ്കറലി, നൂർജഹാൻ, ബുഷ്റ. മരുമക്കൾ: റജ്ല, ഷാഹിദ, സുമയ്യ, മുസ്തഫ. തിരൂർ ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം തലക്കടത്തൂർ ജുമാ മസ്ജിദിൽ ഖബറടക്കി.