കണ്ടശ്ശാംകടവ്: വടക്കേ കാരമുക്ക് പൊറുത്തൂര് പള്ളിക്കുന്നത്ത് തോമസ് (64) നിര്യാതനായി. മണലൂർ ഗ്രാമപഞ്ചായത്ത് അംഗം, അന്തിക്കാട് മൾട്ടി പർപ്പസ് സൊസൈറ്റി ഡയറക്ടർ, കോൺഗ്രസ് മണലൂർ മണ്ഡലം ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ഡോളി. സഹോദരങ്ങൾ: സിസ്റ്റർ ആനി ജേക്കബ്, സീത്ത പൗലോസ്, പോൾ, മേരി ജോജു, ജോഷി, റീന ബിജു, പരേതരായ സെബാസ്റ്റ്യൻ, ആന്റണി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.