പാനൂർ: തൂവ്വക്കുന്നിലെ ആദ്യകാല പ്രവാസിയും ദുബൈയിലെ വ്യവസായിയുമായ കളത്തിൽ സൂപ്പി ഹാജി (90) നിര്യാതനായി. പരേതരായ അഹമദിന്റെയും ആയിശയുടെയും മകനാണ്. തൂവക്കുന്ന് ശാഖ മുസ്ലിം ലീഗ് ട്രഷറർ, വൈസ് പ്രസിഡന്റ്, തുവക്കുന്ന് കുപ്പിയാട് ബദർ മസ്ജിദ് പ്രസിഡന്റ്, കുന്നോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, കല്ലുമ്മൽ പള്ളി മഹല്ല് ട്രഷറർ തുടങ്ങി നിരവധി പദവികൾ വഹിച്ചിരുന്നു.
ഭാര്യ: അറപീടികയിൽ കുഞ്ഞാമ്മി ഹജ്ജുമ്മ (ചെറുപ്പറമ്പ്). മക്കൾ: മഹമൂദ്(ദുബൈ), ആയിഷ, അസീസ് (ദുബൈ), റൈഹാനത്ത്, ഷരീഫ, അബ്ദുൽ കരീം (ബംഗളൂരു). മരുമക്കൾ: ഇസ്മായിൽ (വിളക്കോട്ടൂർ), മൊയിലോത്ത് ഇ.എ. ജാഫർ പുല്ലൂക്കര (ഫാർമ പോയന്റ് തലശ്ശേരി), ചമ്പടത്ത് കണ്ടി അഷ്റഫ് (ചിറ്റാരിത്തോട്), അഷ്റഫ്, ജസീല, സാജിത. സഹോദരങ്ങൾ: പരേതരായ വലിയ പാപ്പളിൽ അബ്ദുല്ല ഹാജി, കല്ലിൽ മറിയം ഹജ്ജുമ്മ (ഇരുവരും കൊളവല്ലൂർ).