പുളിക്കൽ: ഉസ്താദ് കാരിക്കുഴി കുന്നത്ത് അഹമ്മദ് മുസ്ലിയാർ നിര്യാതനായി. പ്രബോധന രംഗത്തു നിറഞ്ഞുനിന്ന അദ്ദേഹം സ്വദേശമായ വലിയപറമ്പ് ചാലിൽ, ചെറുമുറ്റം, പുത്തൂ പാഠം, ആന്തിയൂർക്കുന്ന്, നൂഞ്ഞല്ലൂർ എന്നീ മഹല്ലുകളിൽ പതിറ്റാണ്ടുകളോളം സേവനമനുഷ്ഠിച്ചു. ഭാര്യ: സൈനബ. മക്കൾ: കുഞ്ഞിമുഹമ്മദ് ഹിഷാമി (സുന്നി ജം ഇയ്യത്തുൽ മുഅല്ലിമീൻ മലപ്പുറം ഈസ്റ്റ് ജില്ല സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് പുളിക്കൽ സോൺ സെക്രട്ടറി), മുഹമ്മദ് അലി സഖാഫി, അബൂബക്കർ സഖാഫി, അബ്ദുറഹ്മാൻ മിസ്ബാഹി (എസ്.വൈ.എസ് പുളിക്കൽ സോൺ പ്രവർത്തകസമിതി അംഗം), മറിയുമ്മ, ഖദീജ, ആഇശ, ഫാത്തിമ. മരുമക്കൾ: സെയ്തു മുഹമ്മദ് മുസ്ലിയാർ ചെമ്മലപ്പറമ്പ്, ഉസ്മാൻ ഹാജി കൊടികുതിപ്പറമ്പ്, ഹസ്സൻ മുസ്ലിയാർ കൊളത്തൂർ, അഷ്റഫ് ചീനിക്കൽ, മുംതാസ് പുതിയേടത്ത് പറമ്പ്, ആരിഫ കരണിയിൽ, റാബിയ കക്കോവ്, ഹന്നത്ത് ആക്കോട്. സഹോദരങ്ങൾ: കെ.കെ. അബ്ദുറഹ്മാൻ മുസ്ലിയാർ കൊട്ടപ്പുറം, പരേതരായ മൊയ്തീൻകുട്ടി, അലവിക്കുട്ടി മുസ്ലിയാർ, കുഞ്ഞിപ്പാത്തു.