പെരിമ്പലം: എണങ്ങാംപറമ്പിൽ താമസിക്കുന്ന കെ.ടി. മുഹമ്മദാലി മുസ്ലിയാർ (68) നിര്യാതനായി. പെരിമ്പലം പൊറ്റമ്മൽ മുനവ്വിറുൽ ഇസ്ലാം മദ്റസയിൽ ദീർഘകാലം അധ്യാപകനും കെ.ടി.എം ടൈം പാലസ് വാച്ച് കട ഉടമയുമായിരുന്നു.
ഭാര്യ: ആയിഷ വടക്കുമുറി. മക്കൾ: സലീം (ഒമാൻ), സാബിത്ത് (അബൂദബി), യൂനുസ് (അബൂദബി), സുഹൈൽ, സുവൈബ. മരുമക്കൾ: നജീബ് വള്ളിക്കാപ്പറ്റ, നുസ്രിയ പുല്ലഞ്ചേരി, ഖദീജ വാക്കേതൊടി, റംഷീന ഉള്ളാടംകുന്ന്.
സഹോദരങ്ങൾ: അബ്ദുറഹ്മാൻ, അഷ്റഫ് (സൗദി), പാത്തുമ്മ പടിഞ്ഞാറ്റുമുറി, ജമീല പാണായി. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരിമ്പലം മഹല്ല് ജുമാമസ്ജിദിൽ.