കൊടിയത്തൂർ: പ്രഥമ എക്സിക്യൂട്ടിവ് ഓഫിസർ സൗത്ത് കൊടിയത്തൂർ കെ.ടി. കുഞ്ഞാലി (കുഞ്ഞാലി ഓഫിസർ -87) നിര്യാതനായി. ദീർഘകാലം സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ് ലാം സംഘത്തിന്റെ ജനറൽ സെക്രട്ടറിയായും തീരൂരങ്ങാടി, എടവണ്ണ, ഒളവണ്ണ യതീം ഖാനകളിൽ മാനേജറായും പ്രവർത്തിച്ചിരുന്നു. ഓമശ്ശേരി, കോടഞ്ചേരി, കാവനൂർ, പുൽപറ്റ, ഇടുക്കി, മുക്കം, കാരശ്ശേരി, തിരുവമ്പാടി, ചേലേമ്പ്ര, പുതുപ്പാടി, ചെറുവണ്ണൂർ ഊർങ്ങാട്ടീരി, കൊണ്ടോട്ടി നെടിയിരുപ്പ്, കൊടിയത്തൂർ, തൃശൂർ മാള, ഇടുക്കി എന്നീ പഞ്ചായത്തുകളിൽ ഓഫിസറായും എക്സിക്യൂട്ടിവ് ഓഫിസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഭാര്യ: ആയിഷ ബീവി. മക്കൾ: നസീമ, ആമിന (റിട്ട. അധ്യാപിക, ടി.എം മദ്റസ എൽ.പി സ്കൂൾ, കൊളത്തറ), ഹബിബുറഹ്മാൻ (കൊടിയത്തൂർ പി.ടി.എം.എച്ച്.എസ്.എസ്), പരേതനായ സൈനുൽ ആബിദ് സുല്ലമി. മരുമക്കൾ: ബീരാൻ കുട്ടി കുനിയിൽ, മമ്മദ് നമ്പുതൊടിക, സാജിദ ചെറുവാടി, ശരീഫ തോട്ടുമുക്കം. സഹോദരങ്ങൾ: ആസിയ നെല്ലിക്കാപറമ്പ്, പരേതരായ പാത്തുമ്മ കൊല്ലോളത്തിൽ, ആയിഷുമ്മ എള്ളങ്ങൽ, മറിയം എരഞ്ഞിമാവ്.ഖബറടക്കം വെള്ളിയാഴ്ച രാവിലെ 8.30ന് വെസ്റ്റ് കൊടിയത്തൂർ ജുമാ മസ്ജിദിൽ.