ബാലുശ്ശേരി: പുത്തൂർവട്ടത്ത് പരേതനായ സ്വാതന്ത്ര്യസമര സേനാനി തിരുവോട് അച്യുതൻ നായരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ (95) നിര്യാതയായി. മക്കൾ: വാസുദേവൻ നായർ (റിട്ട. സബ് രജിസ്ട്രാർ), ബാലകൃഷ്ണൻ നായർ (റിട്ട. രജിസ്ട്രേഷൻ വകുപ്പ്), പത്മിനി അമ്മ, സൗമിനി (റിട്ട. സ്റ്റേഷനറി ഇൻസ്പെക്ടർ), രവീന്ദ്രനാഥ് (റിട്ട. അധ്യാപകൻ ജി.എച്ച്.എസ്.എസ് കോക്കല്ലൂർ).
മരുമക്കൾ: പത്മിനിയമ്മ (റിട്ട. അധ്യാപിക ചോലപ്പുറത്ത് യു.പി സ്കൂൾ), പരേതനായ കോളശ്ശേരി വാസു നായർ (റിട്ട. വെഹിക്കിൾ സൂപ്പർവൈസർ കെ.എസ്.ആർ.ടി.സി), രുഗ്മിണി, ചന്ദ്രശേഖരൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.ഐ), രുക്മിണി (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ എൽ.ഐ.സി തൃശ്ശൂർ). സഞ്ചയനം: തിങ്കളാഴ്ച.