ഗുരുവായൂര്‍: ക്ഷേത്രനഗരിയിലെ ബസ് ഗതാഗതത്തിന് തുടക്കമിട്ടവരില്‍ ഒരാളായ പടിഞ്ഞാറെനട ജയശ്രീയില്‍ പരേതനായ ബാലകൃഷ്ണന് നായരുടെ ഭാര്യ രുഗ്മിണിയമ്മ (97) നിര്യാതയായി.
ബാലകൃഷ്ണന് നായര്‍ തുടക്കമിട്ട ബാലകൃഷ്ണ ട്രാന്‍സ്പോര്‍ട്ട് എന്ന ബി.കെ.ടിയായിരുന്നു ഗുരുവായൂരിലെ ആദ്യകാല ബസ് സര്വിസുകളിലൊന്ന്. പടിഞ്ഞാറെനടയില്‍ ഇവരുടെ ബസുകള്‍ക്കു മാത്രമായി സ്റ്റാന്‍ഡ് ഉണ്ടായിരുന്നു.   
ഗുരുവായൂരിലെ ഗതാഗത വിപ്ലവത്തിന് ഭര്‍ത്താവിനൊപ്പം നിന്ന വ്യക്തിത്വമായിരുന്നു രുഗ്മിണിയമ്മയുടേത്. ഇവരുടെ സഹായവും പിന്തുണയും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പ്രധാനമായിരുന്നു.   
മക്കള്‍: നന്ദകുമാര്‍ (ബാലകൃഷ്ണ ട്രാന്‍സ്പോര്‍ട്സ്, ഗുരുവായൂര്‍), ഡോ. വത്സരാജ് (കൃഷ്ണ ഹോസ്പിറ്റല്‍, എറണാകുളം), ശശികുമാര്‍ (ബാലകൃഷ്ണ ട്രാന്‍സ്പോര്‍ട്സ്, മുദ്ര ആര്‍ട്സ്), ജയശ്രീ.   
മരുമക്കള്‍: ലേഖ നന്ദകുമാര്‍, ലേഖ വത്സരാജ്, സുധ ശശികുമാര്‍, ഡോ. പത്മകുമാര്‍.