Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightVadakarachevron_rightഓപറേഷൻ ഡി ഹണ്ട്: റൂറൽ...

ഓപറേഷൻ ഡി ഹണ്ട്: റൂറൽ ജില്ലയിൽ 425 പേർ പിടിയിൽ

text_fields
bookmark_border
ഓപറേഷൻ ഡി ഹണ്ട്: റൂറൽ ജില്ലയിൽ 425 പേർ പിടിയിൽ
cancel

വ​ട​ക​ര: കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ല​യി​ൽ ഒ​ന്ന​ര മാ​സ​ത്തി​നി​ടെ ഓ​പ​റേ​ഷ​ൻ ഡി ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പൊ​ലീ​സ് 408 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു. ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ക്ര​മ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​ല​പാ​ത​ക​വു​മു​ൾ​പ്പെ​ടെ ന​ട​ന്ന​തി​ന്റെ പാ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി കെ.​ഇ. വൈ​ജു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഓ​പ​റേ​ഷ​ൻ ഡി. ​ഹ​ണ്ടി​ന്റെ ഭാ​ഗ​മാ​യി പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ ല​ഹ​രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 425ഓ​ളം പ്ര​തി​ക​ളെ അ​റ​സ്റ്റു​ചെ​യ്തു. 106.354 ഗ്രാം ​എം.​ഡി.​എം.​എ, 15.69 കി.​ഗ്രാം ക​ഞ്ചാ​വ്, 343 ക​ഞ്ചാ​വ് ബീ​ഡി, 14.77 ഗ്രാം ​മെ​ത്ത​ഫെ​റ്റ​മി​ൻ, 1.8 ഗ്രാം ​ബ്രൗ​ൺ ഷു​ഗ​ർ, അ​ഞ്ച് നൈ​ട്രാ​സി​പ്പാം ടാ​ബ്ല​റ്റ്, ഒ​രു ക​ഞ്ചാ​വ് ചെ​ടി എ​ന്നി​വ പി​ടി​കൂ​ടി. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ചി​ല​രെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തി. താ​മ​ര​ശ്ശേ​രി​യി​ലു​ണ്ടാ​യ കൊ​ല​പാ​ത​ക​ത്തി​ന്റെ​യും ആ​ക്ര​മ​ണ സം​ഭ​വ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രെ റൂ​റ​ൽ ജി​ല്ല പൊ​ലീ​സ് ജ​ന​കീ​യ പ്ര​തി​രോ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ജി​ല്ല മേ​ധാ​വി അ​റി​യി​ച്ചു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് മൂ​ന്നി​ന് താ​മ​ര​ശ്ശേ​രി പ​ര​പ്പ​ൻ പൊ​യി​ൽ ഹൈ​ലാ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ക​ണ്ണൂ​ർ റേ​ഞ്ച് ഐ.​ജി യ​തീ​ഷ് ച​ന്ദ്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. എം.​എ​ൽ.​എ​മാ​രാ​യ എം.​കെ. മു​നീ​ർ, ലി​ന്റോ ജോ​സ​ഫ്, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.

Show Full Article
TAGS:Operation D Hunt Drug Trafficking 
News Summary - Operation D Hunt: 425 people arrested in rural district
Next Story