Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightആരു കരാറെടുത്താലും...

ആരു കരാറെടുത്താലും ആദായം അദാനിക്ക്

text_fields
bookmark_border
ആരു കരാറെടുത്താലും ആദായം അദാനിക്ക്
cancel

മുമ്പ്​ കേരളത്തിൽ സുലഭമായിരുന്ന നല്ല വലുപ്പവും രുചിയുമുള്ള നാടൻ മത്തി ഇപ്പോൾ കിട്ടാത്തതി​ന്​ കാരണമെന്തെന്ന്​ ആലോചിച്ചിട്ടുണ്ടോ? മത്സ്യങ്ങൾക്ക്​ വളരാൻ ആവശ്യമായ ആവാസ വ്യവസ്ഥ നശിക്കുകയും ഭക്ഷ്യലഭ്യത ഇല്ലാതാവുകയും ചെയ്​തതോടെയാണ്​ മത്തിയുടെ വലുപ്പം മുരടിച്ചതും മറ്റു പല പ്രിയ മത്സ്യങ്ങളും കണികാണാൻപോലും കിട്ടാതെയായതും. ആഗോളതാപനത്തെ തുടർന്നും ‘എൽനിനോ’ പ്രതിഭാസത്തെ തുടർന്നും നല്ല മഴ ലഭിച്ചിട്ടും മത്സ്യത്തിന് ആവശ്യമായ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ തടസ്സപ്പെട്ടിരിക്കയാണെന്നും ധാരാളം മത്സ്യക്കുഞ്ഞുങ്ങൾ ഉണ്ടായാൽ പോലും അവയ്ക്ക് വേണ്ടതായ വളർച്ചയില്ലെന്നും കേരള മത്സ്യത്തൊഴിലാളി...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

മുമ്പ്​ കേരളത്തിൽ സുലഭമായിരുന്ന നല്ല വലുപ്പവും രുചിയുമുള്ള നാടൻ മത്തി ഇപ്പോൾ കിട്ടാത്തതി​ന്​ കാരണമെന്തെന്ന്​ ആലോചിച്ചിട്ടുണ്ടോ? മത്സ്യങ്ങൾക്ക്​ വളരാൻ ആവശ്യമായ ആവാസ വ്യവസ്ഥ നശിക്കുകയും ഭക്ഷ്യലഭ്യത ഇല്ലാതാവുകയും ചെയ്​തതോടെയാണ്​ മത്തിയുടെ വലുപ്പം മുരടിച്ചതും മറ്റു പല പ്രിയ മത്സ്യങ്ങളും കണികാണാൻപോലും കിട്ടാതെയായതും. ആഗോളതാപനത്തെ തുടർന്നും ‘എൽനിനോ’ പ്രതിഭാസത്തെ തുടർന്നും നല്ല മഴ ലഭിച്ചിട്ടും മത്സ്യത്തിന് ആവശ്യമായ ഭക്ഷണം രൂപപ്പെടുന്ന പ്രക്രിയ തടസ്സപ്പെട്ടിരിക്കയാണെന്നും ധാരാളം മത്സ്യക്കുഞ്ഞുങ്ങൾ ഉണ്ടായാൽ പോലും അവയ്ക്ക് വേണ്ടതായ വളർച്ചയില്ലെന്നും കേരള മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്‍റ് ചാൾസ്​ ജോർജ്​ പറയുന്നു. കടൽ മണലിന് ഒന്നര രണ്ട് മീറ്റർ കനത്തിൽ കടൽപായലും, ചളിയും ജൈവാവശിഷ്ടങ്ങളുമുള്ള മേൽമണ്ണുണ്ട്. ഇതു മുഴുവൻ മാറ്റി മേൽഭാഗത്തുനിന്ന് ഒരു കിലോ മണ്ണെടുക്കുമ്പോൾ നാല്​ കിലോഗ്രാം മേൽമണ്ണാണ് നഷ്ടപ്പെടുന്നത്. ഈ പ്രവൃത്തിയിലൂടെ മത്സ്യങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ആവാസ വ്യവസ്ഥ നഷ്ടമാവും.

വർക്കലയിൽനിന്ന് ആരംഭിച്ച് 3300 ചതുരശ്ര കിലോമീറ്റ‍ർ വടക്ക് അമ്പലപ്പുഴ വരെ നീണ്ടുനിവർന്നു കിടക്കുന്ന പ്രദേശമാണ് കൊല്ലത്തെ കൊയിലോൺ ഭാഗം. 1961 മുതൽ ’65 വരെ ഇന്ത്യ-നോർവേ പദ്ധതിഭാഗമായി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ 22 മത്സ്യബന്ധന പ്രദേശങ്ങളിൽ മത്സബന്ധന ശേഷിയുള്ള പ്രദേശം കൊയിലോൺ ഭാ​ഗമാണെന്ന് കണ്ടെത്തിയിരുന്നു. ചാള, വേളൂരി, അയല തുടങ്ങിയ മേൽത്തട്ടിലെ മത്സ്യങ്ങളും കിളിമീൻ, പല്ലി മീൻ, തിരണ്ടി, പൂവാലൻ ചെമ്മീൻ പോലുള്ള അടിത്തട്ടിലെ മത്സ്യങ്ങളും അപൂർവ്വ മത്സ്യങ്ങളുമെല്ലാം കൂടുതലായി ലഭിക്കുന്നതും കൊല്ലം ഭാഗത്തുനിന്നാണ്. ഈ ഭാ​ഗത്തെ ​ഗർഭഗൃഹങ്ങളെ തകർത്താണ് ഖനനം നടക്കുക. കേരളത്തിലെ 3500 ട്രോളിങ് ബോട്ടുകളിൽ 1000വും കൊല്ലം ശക്തികുളങ്ങരയാണുള്ളത്, ഏറ്റവും കൂടുതൽ മത്സ്യബന്ധന തൊഴിലാളികൾ ഉപജീവനം നടത്തുന്ന പ്രദേശവും ഇതാണ്. കടലിലെ മണ്ണെടുക്കുമ്പോൾ അവിടെ ​ഗർത്തം രൂപപ്പെടുകയും കരയിലെ മണ്ണ് കൂടി ആ സമയത്ത് കടൽ വലിച്ചെടുക്കുകയും ചെയ്യുന്നതോടെ തീരശോഷണം ​ഗുരുതരമാകും.

കേരളത്തിലെ നാലിലൊന്ന് മത്സ്യത്തൊഴിലാളിവിഭാ​ഗവും അമ്പലപ്പുഴ, ആലപ്പുഴ, പുന്നപ്ര, പുറക്കാട്, തോട്ടപ്പള്ളി, വലിയഴീക്കൽ, ചെറിയഴീക്കൽ, കൊല്ലം വാടി, തങ്കശ്ശേരി എന്നിവിടങ്ങളിലാണ് ജീവിക്കുന്നത്. ഇവയെല്ലാം മത്സ്യബന്ധനകേന്ദ്രങ്ങളാണ്. കേരളത്തിൽ നിരവധി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും അതിജീവനത്തെയും ഇതു പ്രതികൂലമായി ബാധിക്കും. ഫിഷറീസ് വകുപ്പിന്റെ 2022-‘23 ലെ കണക്കനുസരിച്ച് 10.60 ലക്ഷമാണ് കേരളത്തിലെ മത്സ്യത്തൊഴിലാളി ജനസംഖ്യ. ഇതു കേരളത്തിലെ മൊത്തം ജനസംഖ്യയുടെ 3.1 ശതമാനമാണ്. 8.16 ലക്ഷം ജനങ്ങൾ കടലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും 2.44 ലക്ഷം ജനങ്ങൾ കായലോര മത്സ്യത്തൊഴിലാളി സമൂഹത്തിലും ജീവിക്കുന്നു. 222 കടലോര ഗ്രാമങ്ങളിലും, 113 കായലോര ഗ്രാമങ്ങളിലുമായി ഇവർ താമസിക്കുന്നു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ട് ബോർഡിന്റെ 2022-‘23ലെ കണക്കനുസരിച്ച് 2,40,974 പേർ നേരിട്ട് മത്സ്യബന്ധന പ്രക്രിയയിലും 78,659 പേർ അനുബന്ധ മേഖലയിലും പണിയെടുക്കുന്നതായി കണക്കാക്കപ്പെടുന്നു. (അവലംബം: കേരളാ ഫിഷർമെൻ വെൽഫെയർ ഫണ്ട്‌ ബോർഡ്, സാമ്പത്തിക അവലോകന റിപ്പോർട്ട് 2023, സംസ്ഥാന ആസൂത്രണ ബോർഡ്).

രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്ക് ഉതകുന്ന വിദേശ നാണ്യം നേടിത്തരുന്നതിൽ മത്സ്യത്തൊഴിലാളികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. മറൈൻ പ്രോഡക്ട് എക്സ്പോർട്ട് ഡെവലപ്മെന്റ് അതോറിറ്റി (എം.പി.ഇ.ഡി.എ) യുടെ കണക്കനുസരിച്ച് 2022-‘23വർഷത്തിൽ 63,969.14 കോടി രൂപക്ക് തുല്യ മൂല്യമുള്ള 17,35,286 മെട്രിക് ടൺ മത്സ്യം ഇന്ത്യ കയറ്റുമതി ചെയ്തു. ഇതിൽ കേരളത്തിന്റെ പങ്ക് യഥാക്രമം 8285.03ഉം 2,18,629 ഉം ആയിരുന്നു.

നടപടികളിൽ അടിമുടി ദുരൂഹത

മണൽ ഖനനത്തിനുള്ള കോൺട്രാക്ട് ആരു നേടിയാലും അതു നടപ്പാക്കുന്നത് അദാനിഗ്രൂപ്​ മുഖേന ആയിരിക്കുമെന്നത്​ ഏറക്കുറെ വ്യക്തമാണ്.​ കഴിഞ്ഞ ജനുവരി 11,12 തീയതികളിൽ​ ഇതുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടന്ന പരിപാടികളിൽ അദാനി കമ്പനിയുടെ ബിനാമികളും വേദാന്ത കമ്പനിയും ചില സിമന്റ് കമ്പനികളുമാണ്​ പങ്കെടുത്തത്​. ഇതിനു വേണ്ട രൂപരേഖകളെല്ലാം തയാറാക്കിയത് സ്റ്റേറ്റ് ഗവൺമെന്റ് ഓഫ് ഇന്ത്യ കാപ്പിറ്റലാണ്. മണൽ ഖനനം ചെയ്യുന്നതിനുള്ള എല്ലാ തടസ്സവും മാറ്റുമെന്ന് ഈ രേഖയിൽ പറഞ്ഞിരുന്നു.

വെളുത്ത മണലിനൊപ്പം തന്നെ ഗ്ലേയ്സിയർ മിനറൽസ് അഥവാ കരിമണൽ ലഭ്യമാണ്. അതിനകത്ത് ഇലുമിനേറ്റ്, മോണോസൈറ്റ് , റോട്ടെയിൽ, ഗാർനെറ്റ്, സിലിക്കോൺ തുടങ്ങി ഒരുപാട് ധാതുക്കളുണ്ട്. 2023ലെ നിയമപ്രകാരം ഈ ഖര ലോഹങ്ങളിൽ റേഡിയോ ആക്റ്റിവ് പദാർഥങ്ങളൊഴികെയുള്ള ചില ഖരലോഹങ്ങൾ പൊതുമേഖല സ്ഥാപനങ്ങൾക്ക് മാത്രമേ ഖനനം ചെയ്യാൻ അവകാശമുള്ളൂ. ആ അവകാശം എടുത്തുമാറ്റി സ്വകാര്യ കമ്പനികൾക്ക് നൽകി. കേരളത്തിന്‍റെ പൊതുമേഖല സ്ഥാപനമായ കെ.എം.എം.എൽ അടക്കം വിവിധ സ്ഥാപനങ്ങളെ ഭാവിയിലും പ്രതിസന്ധിയിലാക്കുന്ന നടപടിയാണിത്​. മണൽ ഖനനത്തിന്​ ഇപ്പോൾ ടെൻഡർ സ്വീകരിച്ചു​ തുടങ്ങിയെങ്കിലും ആരൊക്കെ സമർപ്പിച്ചു എന്നത്​ അടക്കം പലതും രഹസ്യമാക്കിവെച്ചിരിക്കുകയാണ്​. ടെൻഡർ സമർപ്പിക്കാനുള്ള സമയപരിധി നീട്ടുകയും ചെയ്തു.

ടെൻഡർ ആർക്കു ലഭിച്ചാലും അദാനി ഗ്രൂപ്പിന്റെ സക്ഷൻ ഹോപ്പർ, റോട്ടറി ഡ്രഡ്ജർ, ബക്കറ്റ് ഡ്രഡ്ജർ സംവിധാനങ്ങളിലൂടെയായിരിക്കും മണ്ണെടുക്കുക. പരിസ്​ഥിതി പ്രത്യാഘാത പഠനവും പൊതുജനാഭിപ്രായം തേടലുമില്ലാതെ നടപ്പാക്കുന്ന പദ്ധതിക്കെതിരായി ഉയർന്നുവരുന്ന പ്രതിഷേധങ്ങളെ തണുപ്പിക്കാനാണ്​ ഇക്കഴിഞ്ഞ ദിവസം നിക്ഷേപക സംഗമത്തിൽ 9000 കോടി രൂപയുടെ നിക്ഷേപം അദാനി ഗ്രൂപ്​ പ്രഖ്യാപിച്ചതെന്ന്​ ചാൾസ്​ ജോ ർജ്​ ആരോപിക്കുന്നു.

Show Full Article
TAGS:sand mining Sea Sand Mining goutham adani 
News Summary - article on impact of sand mining
Next Story