Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമീ​സി​ൽ​സ്, റു​ബെ​ല്ല:...

മീ​സി​ൽ​സ്, റു​ബെ​ല്ല: സം​ശ​യ​ങ്ങ​ളും മ​റു​പ​ടി​യും

text_fields
bookmark_border
മീ​സി​ൽ​സ്, റു​ബെ​ല്ല: സം​ശ​യ​ങ്ങ​ളും മ​റു​പ​ടി​യും
cancel

അ​ഞ്ചാം പ​നിയും ലക്ഷണങ്ങളുംമി​ക്സോ വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മോ​ർ​ബി​ലി വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന അ​സു​ഖ​മാ​ണ് അ​ഞ്ചാം പ​നി. ന​മ്മു​ടെ നാ​ട്ടി​ൽ ആ​റു​മാ​സം മു​ത​ൽ മൂ​ന്നു വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത്. അ​മ്മ​യി​ൽ​നി​ന്നു പ​ക​ർ​ന്നു​കി​ട്ടി​യ ആ​ന്റി​ബോ​ഡീ​സ് ശ​രീ​ര​ത്തി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ആ​റു​മാ​സം വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ധി​കം രോ​ഗ​ബാ​ധ ഉ​ണ്ടാ​വാ​ത്ത​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ലും മു​തി​ർ​ന്ന​വ​രി​ലും അ​ഞ്ചാം പ​നി ഉ​ണ്ടാ​വാ​റു​ണ്ട്. പ​നി​യാ​ണ് ആ​ദ്യ​ത്തെ ല​ക്ഷ​ണം. കൂ​ടെ ചു​മ, ക​ണ്ണ് ചു​വ​ക്ക​ൽ,...

Your Subscription Supports Independent Journalism

View Plans
  • Unlimited access to Madhyamam Weekly Articles and Archives
  • ........
  • Experience ‘Ad Free’ article pages

അ​ഞ്ചാം പ​നിയും ലക്ഷണങ്ങളും

മി​ക്സോ വൈ​റ​സ് വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന മോ​ർ​ബി​ലി വൈ​റ​സ് ഉ​ണ്ടാ​ക്കു​ന്ന അ​സു​ഖ​മാ​ണ് അ​ഞ്ചാം പ​നി. ന​മ്മു​ടെ നാ​ട്ടി​ൽ ആ​റു​മാ​സം മു​ത​ൽ മൂ​ന്നു വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലാ​ണ് ഈ ​രോ​ഗം കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​ത്. അ​മ്മ​യി​ൽ​നി​ന്നു പ​ക​ർ​ന്നു​കി​ട്ടി​യ ആ​ന്റി​ബോ​ഡീ​സ് ശ​രീ​ര​ത്തി​ൽ ഉ​ള്ള​തു​കൊ​ണ്ടാ​ണ് ആ​റു​മാ​സം വ​രെ​യു​ള്ള കു​ട്ടി​ക​ളി​ൽ അ​ധി​കം രോ​ഗ​ബാ​ധ ഉ​ണ്ടാ​വാ​ത്ത​ത്. കൗ​മാ​ര​പ്രാ​യ​ത്തി​ലും മു​തി​ർ​ന്ന​വ​രി​ലും അ​ഞ്ചാം പ​നി ഉ​ണ്ടാ​വാ​റു​ണ്ട്.

പ​നി​യാ​ണ് ആ​ദ്യ​ത്തെ ല​ക്ഷ​ണം. കൂ​ടെ ചു​മ, ക​ണ്ണ് ചു​വ​ക്ക​ൽ, ജ​ല​ദോ​ഷം എ​ന്നി​വ​യും ഉ​ണ്ടാ​കും. നാ​ലു​ദി​വ​സം പി​ന്നി​ടു​മ്പോ​ഴേ​ക്കും ചെ​വി​യു​ടെ പി​റ​കി​ൽ​നി​ന്നു തു​ട​ങ്ങി മു​ഖ​ത്തേ​ക്ക് പ​ട​ർ​ന്ന്, ശേ​ഷം ദേ​ഹ​മാ​സ​ക​ലം ചു​വ​ന്ന പൊ​ടു​പ്പു​ക​ൾ കാ​ണ​പ്പെ​ടും. അ​പ്പോ​ഴേ​ക്കും പ​നി പൂ​ർ​ണ​മാ​യും ഭേ​ദ​മാ​കും. കൂ​ടാ​തെ വ​യ​റി​ള​ക്കം, ഛർ​ദി, ശ​ക്ത​മാ​യ വ​യ​റു​വേ​ദ​ന, അ​പ്പെ​ൻ​ഡി​സൈ​റ്റി​സി​ന്റെ പ​ഴു​പ്പ് ഒ​ക്കെ​യു​ണ്ടാ​കാം. വ​യ​റി​ള​ക്കം കൃ​ത്യ​സ​മ​യ​ത്ത് ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ നി​ർ​ജ​ലീ​ക​ര​ണം മൂ​ലം മ​ര​ണം വ​രെ സം​ഭ​വി​ക്കാം.

രോ​ഗം പ​ക​രു​ന്ന​ത്

അ​സു​ഖ​മു​ള്ള ഒ​രാ​ളു​ടെ ക​ണ്ണി​ൽ​നി​ന്നു​ള്ള സ്ര​വ​ത്തി​ൽ നി​ന്നോ ചു​മ​ക്കു​മ്പോ​ഴും തു​മ്മു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന ക​ണ​ങ്ങ​ൾ വ​ഴി​യോ രോ​ഗ​പ്പ​ക​ർ​ച്ച​യു​ണ്ടാ​കാം. മു​ഖാ​മു​ഖം സ​മ്പ​ർ​ക്കം വേ​ണ​മെ​ന്നി​ല്ല. ഒ​രു രോ​ഗി​യു​ടെ സ്ര​വ​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​മു​ണ്ടാ​യ 90 ശ​ത​മാ​നം ആ​ൾ​ക്കാ​ർ​ക്കും അ​ഞ്ചാം പ​നി പി​ടി​പെ​ടാം.

സ​ങ്കീ​ർ​ണ​ത​ക​ൾ

കൂ​ടു​ത​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്നം വ​യ​റി​ള​ക്ക​ത്തി​ന്റെ ഭാ​ഗ​മാ​യു​ള്ള നി​ർ​ജ​ലീ​ക​ര​ണ​വും ചെ​വി​യി​ൽ പ​ഴു​പ്പും (otitis media) ആ​ണ്‌. ഈ ​പ​ഴു​പ്പ് യ​ഥാ​വി​ധി ചി​കി​ത്സി​ച്ചി​ല്ലെ​ങ്കി​ൽ മെ​നി​ഞ്ചൈ​റ്റി​സ് പോ​ലു​ള്ള പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​കാം. വൈ​റ്റ​മി​ൻ എ ​യു​ടെ കു​റ​വും വ്യ​ത്യ​സ്ത ത​ര​ത്തി​ലു​ള്ള ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളും ഈ ​അ​സു​ഖ​ത്തി​ന്റെ ഭ​വി​ഷ്യ​ത്തു​ക​ളാ​ണ്. എ​ന്നി​രു​ന്നാ​ലും അ​ഞ്ചാം പ​നി കാ​ര​ണ​മു​ള്ള മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ക്കു​ന്ന​തി​ന്റെ പ്ര​ധാ​ന വി​ല്ല​ൻ ന്യൂ​മോ​ണി​യ ത​ന്നെ.

എ​ന്താ​ണ്​ റു​ബെ​ല്ല?

മീ​സി​ല്‍സ് പോ​ലെ പ​നി​യും തൊ​ലി​പ്പു​റ​ത്തു പൊ​ടു​പ്പും ഉ​ണ്ടാ​ക്കു​ന്ന മ​റ്റൊ​രു രോ​ഗ​മാ​ണ് റു​ബെ​ല്ല അ​ഥ​വാ ജ​ർ​മ​ന്‍ മീ​സി​ല്‍സ്. മു​തി​ർ​ന്ന​വ​രി​ൽ കാ​ര്യ​മാ​യി പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കി​ല്ലെ​ങ്കി​ലും അ​മ്മ​ക്ക് ഗ​ര്‍ഭാ​വ​സ്ഥ​യി​ല്‍ പി​ടി​പെ​ട്ടാ​ല്‍ ഗ​ര്‍ഭ​സ്ഥ ശി​ശു​വി​നെ സാ​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ട്. ഗ​ര്‍ഭ​മ​ല​സ​ല്‍, ജ​നി​ക്കു​ന്ന കു​ഞ്ഞി​ന് അം​ഗ​വൈ​ക​ല്യം, ജ​ന്മ​നാ​യു​ള്ള തി​മി​രം, ബ​ധി​ര​ത, ഹൃ​ദ്രോ​ഗം എ​ന്നി​വ​യു​ണ്ടാ​ക്കു​ന്നു.

അ​സു​ഖം വ​രാ​തി​രി​ക്കാ​ൻ

അ​തി​നാ​യു​ള്ള പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ ല​ഭ്യ​മാ​ണ്. കു​ട്ടി​ക്ക് ഒ​മ്പ​തു​മാ​സം തി​ക​യു​മ്പോ​ൾ ആ​ദ്യ ഡോ​സ് MRഉം ​കൂ​ടെ വൈ​റ്റ​മി​ൻ എ ​തു​ള്ളി​ക​ളും ന​ൽ​ക​ണം. ര​ണ്ടാ​മ​ത്തെ ഡോ​സ് ഒ​ന്ന​ര​വ​യ​സ്സ് മു​ത​ൽ ര​ണ്ടു​വ​യ​സ്സാ​വു​ന്ന​ത് വ​രെ​യു​ള്ള പ്രാ​യ​ത്തി​ൽ ചെ​യ്യാം.

(ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ്​ പീ​ഡി​യാ​ട്രീ​ഷ്യ​ൻ​സ്​ കോ​ഴി​ക്കോ​ട്​ ഘ​ട​കം ​സെ​ക്ര​ട്ട​റി​യാ​ണ്​ ലേ​ഖി​ക)

Show Full Article
TAGS:Measles Rubella Doubts Measles Rubella 
News Summary - Measles and Rubella: Doubts and Rebuttals
Next Story