'സീറ്റ് എണ്ണമല്ല ജയമാണ് പ്രധാനം'
text_fieldsപി.ജെ. ജോസഫ്
തൊടുപുഴ: കേരള കോൺഗ്രസ് എമ്മിനോട് തെറ്റിപ്പിരിഞ്ഞ പി.ജെ. ജോസഫ് വിഭാഗം പി.സി. തോമസിെൻറ പാർട്ടിയിൽ ലയിച്ച് പേരിനൊപ്പം ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് ആയിരിക്കുന്നു.
ഇടത്-വലത് പക്ഷങ്ങൾക്കൊപ്പം യാത്ര ചെയ്ത് നിയമസഭാംഗത്വത്തിെൻറ സുവർണ ജൂബിലി പിന്നിട്ട അദ്ദേഹം പുതിയ പാർട്ടിയും ചിഹ്നവുമായാണ് ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. 2016ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിെൻറ ഉടമ കൂടിയായ ജോസഫ്, ഇൗ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ നിലപാടുകളും പ്രതീക്ഷകളും 'മാധ്യമ'വുമായി പങ്കുവെക്കുന്നു....
ഇൗ തെരഞ്ഞെടുപ്പിനെ എങ്ങനെ വിലയിരുത്തുന്നു? എന്താണ് പ്രതീക്ഷകൾ?
അഴിമതിക്കെതിരെ വലിയൊരു പോരാട്ടമാണ് ഇൗ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് നടത്തുന്നത്. സ്വർണക്കടത്ത്, പാർട്ടി സെക്രട്ടറിയുടെ മകെൻറ മയക്കുമരുന്ന് കച്ചവടം, ആഴക്കടൽ മത്സ്യബന്ധന കരാർ, ലൈഫ് മിഷൻ എന്നിങ്ങനെ സാർവത്രിക അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാറാണ് പിണറായി വിജയേൻറത്.
അതിനെതിരായ ജനവിധി ഇൗ തെരഞ്ഞെടുപ്പിൽ പ്രകടമാകും. യു.ഡി.എഫ് മികച്ച വിജയം കൈവരിക്കുമെന്നാണ് പ്രതീക്ഷ. ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന ഒേട്ടറെ വാഗ്ദാനങ്ങൾ അടങ്ങുന്നതാണ് യു.ഡി.എഫ് പ്രകടന പത്രിക.
പി.സി. തോമസിന്റെഞ പാർട്ടിയുമായുള്ള ലയനം എത്രമാത്രം ഗുണം ചെയ്യും?
രണ്ട് കേരള കോൺഗ്രസുകൾ യോജിച്ച് ഒന്നായതോടെ കേരള കോൺഗ്രസ് എന്ന പേരിൽ ഇനി ഒരു പാർട്ടിയേ ഉള്ളൂ. അത് പ്രവർത്തകർക്കിടയിൽ പുത്തൻ പ്രതീക്ഷയും ആവേശവും ജനിപ്പിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഒറ്റ കേരള കോൺഗ്രസ് എന്ന നിലക്കായിരിക്കും കാര്യങ്ങൾ മുന്നോട്ടുേപാവുക.
ലയനം ആർ.എസ്.എസ് അജണ്ട എന്നാണ് കോടിയേരിയുടെ വിമർശനം. ബി.ജെ.പിയോടുള്ള നിലപാട് എന്താണ്?
ബി.ജെ.പിയോടുള്ള ഞങ്ങളുടെ നിലപാട് എടുത്തുപറയേണ്ടതില്ല. അത് ആദ്യം മുതൽ വളരെ വ്യക്തമാണ്. ബി.ജെ.പിയുമായി ആലോചന നടത്തിയത് ജോസ് കെ. മാണിയാണ്.
എക്കാലവും മതനിരപേക്ഷതക്ക് എതിരായ സമീപനം സ്വീകരിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. അതിനെതിരായ ജനങ്ങളുടെ കൂട്ടായ്മ കേരളത്തിൽ ഉയർന്നുവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ബി.ജെ.പി ഒരിക്കലും കേരളത്തിൽ ശക്തിപ്രാപിക്കുമെന്ന് കരുതുന്നില്ല.
രണ്ടില ചിഹ്നത്തിനായി സുപ്രീം കോടതിയിൽ വരെ പോയി. പുതിയ ചിഹ്നത്തിൽ തൃപ്തനാണോ?
രണ്ടിലയേക്കാൾ മികച്ച ചിഹ്നമാണ് ട്രാക്ടർ ഒാടിക്കുന്ന കർഷകൻ. രാജ്യത്തിെൻറ ശ്രദ്ധ പിടിച്ചുപറ്റിയ കർഷക സമരത്തിെൻറ പശ്ചാത്തലത്തിൽ ഇൗ ചിഹ്നത്തിനും ഞങ്ങൾ ഉയർത്തിപ്പിടിക്കുന്ന ആശയങ്ങൾക്കും ഏറെ പ്രസക്തിയുണ്ട്. ചിഹ്നവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഒരിക്കലും തെരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കില്ല.
ഏറ്റുമാനൂരിലെ ലതിക സുഭാഷിെൻറ സ്ഥാനാർഥിത്വം പാർട്ടി സ്ഥാനാർഥിയെ ബാധിക്കുമോ?
ലതിക സുഭാഷിെൻറ സ്ഥാനാർഥിത്വം കേരള കോൺഗ്രസ് സ്ഥാനാർഥിയുടെ വിജയത്തെ ബാധിക്കുമെന്ന് കരുതുന്നില്ല. കേരള കോൺഗ്രസിന് ആദ്യം തന്നെ അനുവദിച്ച സീറ്റാണ് ഏറ്റുമാനൂർ. ഘടകകക്ഷിക്ക് വിട്ടുകൊടുത്ത സീറ്റിൽ ലതിക സുഭാഷ് അവകാശവാദം ഉന്നയിച്ചത് മര്യാദയല്ല.
താങ്കളുടെ പാർട്ടിക്ക് കൂടുതൽ സീറ്റ് കിട്ടിയില്ലെന്ന പരാതിയുണ്ടോ?
സീറ്റിെൻറ എണ്ണമല്ല, മത്സരിക്കുന്ന സീറ്റിൽ ജയിക്കുക എന്നതാണ് പ്രധാനം. ജോസ് കെ. മാണിയുടെ പാർട്ടിക്ക് വിജയസാധ്യതയുള്ള ഒരു സീറ്റും ഞാൻ കാണുന്നില്ല. പാലായിൽ മാണി സി. കാപ്പെൻറ ജയം ഉറപ്പാണ്.
പാർട്ടി എത്ര സീറ്റിൽ വിജയിക്കും?
പത്ത് സീറ്റിലും ഉറച്ച വിജയപ്രതീക്ഷയുണ്ട്. തൃക്കരിപ്പൂരിലും സാഹചര്യം അനുകൂലമാണെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ആദ്യത്തെ ഒമ്പത് സീറ്റിെൻറ കാര്യത്തിൽ ഒരു സംശയവുമില്ല.
തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രധാന ചർച്ച പട്ടയവും ഭൂപ്രശ്നവുമാണല്ലോ?
ഇനിയും പരിഹരിക്കാത്ത ഇൗ വിഷയങ്ങൾ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ വളരെ പ്രതികൂലമായി
ബാധിക്കും. ഇടുക്കിയിലെ അഞ്ച് മണ്ഡലത്തിലും യു.ഡി.എഫ് വിജയിക്കും. അഞ്ചുവർഷം ഭരിച്ചിട്ടും ഒന്നും ചെയ്യാതെ ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന് മുഖ്യമന്ത്രി ഇപ്പോൾ പറയുന്നത് തട്ടിപ്പാണ്.
കേരള കോൺഗ്രസുകളുടെ െഎക്യത്തിന് എന്താണ് തടസ്സം?
കേരള കോൺഗ്രസുകൾ ഒരുമിക്കേണ്ടത് ആശയങ്ങളുടെ പേരിലായിരിക്കണം. അഴിമതിക്കെതിരായ നിലപാടാണ് ഞങ്ങൾ എക്കാലവും സ്വീകരിച്ചിട്ടുള്ളത്. അഴിമതിക്കാരല്ലാത്തവരുടെ യോജിപ്പാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.