Begin typing your search above and press return to search.
exit_to_app
exit_to_app
സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന്റെ   നൂ​റ് ദി​ന​ങ്ങ​ൾ
cancel

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ സു​ഭി​ക്ഷ​വും സ​മൃ​ദ്ധ​വു​മാ​ക്കാ​ൻ ഉ​ത്രാ​ട​നാ​ളി​ൽ വി​ഭ​വ​ങ്ങ​ൾ​ക്കാ​യി പ​ര​ക്കം​പാ​യു​ന്ന കേ​ര​ളീ​യ ജ​ന​കോ​ടി​ക​ൾ​ക്ക് സ​പ്ലൈ​കോ​യി​ലൂ​ടെ വി​ഭ​വ​സ​മാ​ഹാ​രം പ​ര​മാ​വ​ധി സു​താ​ര്യ​മാ​ക്കി​യും, ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ​യും തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബോ​ണ​സി​ലൂ​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഫെ​സ്റ്റി​വ​ൽ അ​ല​വ​ൻ​സി​ലൂ​ടെ​യും പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്ന് ഉ​ദാ​ര​മാ​യി പ​ണ​മ​നു​വ​ദി​ച്ച വി.​ഡി. സ​തീ​ശ​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന ഐ​ക്യ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ​ർ​ക്കാ​ർ അ​ധി​കാ​ര​ല​ബ്ധി​യു​ടെ 100 ദി​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത് നി​സ്സാ​ര സം​ഭ​വ​​മ​ല്ലെ​ന്നേ മു​ൻ​വി​ധി​ക​ളി​ല്ലാ​തെ രം​ഗം നി​രീ​ക്ഷി​ക്കു​ന്ന ആ​രും പ​റ​യൂ.

വി​ശി​ഷ്യാ ക​ലു​ഷ​മാ​യ ലോ​ക​സാ​ഹ​ച​ര്യ​ങ്ങ​ളും ന​രേ​ന്ദ്ര​ മോ​ദി സ​ർ​ക്കാ​റി​ന്റെ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​യ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളുംമൂ​ലം ദേ​ശീ​യ​ത​ല​ത്തി​ൽ വി​ല​ക്ക​യ​റ്റ​വും നാ​ണ​യ​പ്പെ​രു​പ്പ​വും പാ​ര​മ്യ​ത​യി​ലെ​ത്തി​നി​ൽ​ക്കുമ്പോൾ. ദ​ശ​വ​ത്സ​ര​ക്കാ​ല​ത്തെ ഇ​ട​തു​മു​ന്ന​ണി ഭ​ര​ണ നിലപാടുകളിൽ തി​രു​ത്തും പ​രി​വ​ർ​ത്ത​ന​വും വാ​ഗ്ദാ​നം​ചെ​യ്ത് അ​ഭൂ​ത​പൂ​ർ​വ​മാ​യ ജ​ന​സ​മ്മ​തി​യോ​ടെ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​വ​രാ​ണ് ത​ങ്ങ​ളെ​ന്ന ബോ​ധം സ​തീ​ശ​ൻ ടീ​മി​നു​ണ്ടെ​ന്ന തോ​ന്ന​ൽ ജ​ന​ങ്ങ​ൾ​ക്കു​ണ്ട്. സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റ് ഒ​ട്ടും വൈ​കാ​തെ കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര എ​ന്ന രാ​ഹു​ൽ ​ഗാ​ന്ധി​യി​ലൂ​ടെ പു​റ​ത്തു​വ​ന്ന വാ​ഗ്ദാ​നം ന​ട​പ്പാ​ക്കി​യ​താ​ണ് വ​നി​ത​ക​ളെ​യാ​കെ ആ​ഹ്ലാ​ദ​ചി​ത്ത​രാ​ക്കി​യ​ത്. അ​ത് സൃ​ഷ്ടി​ച്ച നിഷേധാത്മ​ക ഫ​ല​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻകൂ​ടി സ​ർ​ക്കാ​ർ വൈ​കു​ക​യി​ല്ലെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​രു​മാ​നം ന​​ന്നേ ശോ​ഷി​ച്ചുപോ​യ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ.

സ്വ​ന്തം മ​ക്ക​ളും കു​ടും​ബ​ങ്ങ​ളും പോ​ലും ആ​വ​ശ്യ​മാ​യ പ​രി​ഗ​ണ​ന​യും പ​രി​ച​ര​ണ​വും ന​ൽ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടു​ക​മൂ​ലം ജീ​വി​തം വഴിമുട്ടിയ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​മാ​യി പ്ര​ത്യേ​ക വ​കു​പ്പുത​ന്നെ സൃ​ഷ്ടി​ച്ച​താ​ണ് എ​ടു​ത്തോ​തേ​ണ്ട മ​റ്റൊ​രു സ​ത്​കൃ​ത്യം. അ​ത് പ​ക്ഷേ, പ്ര​വ​ർ​ത്ത​ന​ക്ഷ​മ​വും ഫ​ല​ദാ​യ​ക​വു​മാ​ക്കാ​ൻ മ​തി​യാ​യ ആ​ലോ​ച​ന​ക​ളി​ലൂ​ടെ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ളും വ്യാ​പ​ക ബോ​ധ​വ​ത്ക​ര​ണ​വും കൂ​ടി​യേതീ​രൂ. എ​ല്ലാ​റ്റി​നു​മു​പ​രി ആ​ബാ​ല​വൃ​ദ്ധം ജ​ന​ങ്ങ​ളു​ടെ കൈയ​ടി​നേ​ടി​ക്ക​ഴി​ഞ്ഞ​താ​ണ് ആ​ഭ്യ​ന്ത​ര​മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ച തൂ​ഫാ​ൻ. മ​ത​മോ ജാ​തി​യോ രാ​ഷ്ട്രീ​യ​മോ ​ സാമ്പത്തിക സ്ഥിതിയോ വ്യ​ത്യാ​സ​മി​ല്ലാ​തെ സ​മൂ​ഹ​ത്തെ​യാ​കെ അ​സ്വ​സ്ഥ​രും ആ​ശ​ങ്കാ​കു​ല​രു​മാ​ക്കു​വോ​ളം വ​ള​ർ​ന്നു​വ്യാ​പി​ച്ചു​ക​ഴി​ഞ്ഞ ല​ഹ​രി എ​ന്ന വി​പ​ത്തി​ന്റെ കെ​ടു​തി​ക​ൾ എ​ന്തു​വി​ല​കൊ​ടു​ത്തും ത​ട​ഞ്ഞേ മ​തി​യാ​വൂ എ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ ആരംഭിച്ച ദൗ​ത്യ​ത്തി​ന്റെ സാ​ക്ഷാ​ത്കാ​ര​ത്തി​ന് ഏ​ത​റ്റം​വ​രെ​യും പോ​വാ​ൻ ത​യാ​റാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ഇ​തേ​വ​രെ​യു​ള്ള ന​ട​പ​ടി​ക​ൾ. മൂ​ന്നു​മാ​സ​ത്തി​നി​ടെ പ​തി​നാ​യി​ര​ത്തി​ല​ധി​കം ല​ഹ​രി​ക്കേ​സു​ക​ൾ എ​ടു​ക്കു​ക​വ​ഴി 'തൂഫാൻ' സ്ത്രീ​ക​ളും കു​ടും​ബ​ങ്ങ​ളു​മ​ട​ക്കം ജ​ന​ല​ക്ഷ​ങ്ങ​ളു​ടെ കൈ​യ​ടി​ വാ​ങ്ങി​ക്ക​ഴി​ഞ്ഞി​രിക്കുന്നു.

പോ​യ 10 ​വ​ർ​ഷം പി​ണ​റാ​യി വി​ജ​യ​ൻ ന​യി​ച്ച​തും ഭ​രി​ച്ച​തു​മാ​യ അ​തേ ​പൊ​ലീ​സി​നെ​ത്ത​ന്നെ അ​ന​ന്ത​ര​മെ​ടു​ത്താ​ണ് ര​മേ​ശി​നി​ത് സാ​ധി​ച്ച​​ത് എ​ന്ന സ​ത്യം വി​സ്മ​രി​ക്ക​രു​ത്. നി​യ​മ​പാ​ല​ക​രെ എ​ങ്ങോ​ട്ട്, എ​വ്വി​ധം ന​യി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ശ്ന​ത്തി​ന്റെ മ​ർ​മം. ചെ​ന്നി​ത്ത​ല​ക്ക് ത​ന്റെ ദൗ​ത്യം ല​ക്ഷ്യ​ത്തി​ലെ​ത്തി​ക്കാ​ൻ ത​ട​സ്സ​ങ്ങ​​ളേ​റെ​യു​ണ്ടെ​ന്ന വ​സ്തു​ത അ​ദ്ദേ​ഹ​ത്തി​നുത​ന്നെ ബോ​ധ്യ​പ്പെ​ട്ടി​രിക്കും. ഇ​പ്പോ​ൾ​ത​ന്നെ അ​റ​സ്റ്റ് പ​തി​നാ​യി​രം ക​ട​ന്നെ​ങ്കി​ലും കേ​സ് വി​ചാ​ര​ണ​ക്കു​ള്ള നാ​ർ​കോ​ട്ടി​ക് ഡ്ര​ഗ്സ് ആ​ൻഡ് സൈ​ക്കോ​ട്രോ​ഫി​ക് (എ​ൻ.​ഡി.​പി.​എ​സ്) കോ​ട​തി​ക​ൾ നി​ല​വി​ൽവ​ന്നി​ട്ടി​ല്ല. 2025 സെ​പ്റ്റം​ബ​ർ 25ന് ​കേ​ര​ള ഹൈ​കോ​ട​തി, അ​നു​ദി​നം പെ​രു​കു​ന്ന മ​യ​ക്കു​മ​രു​ന്ന് കേ​സു​ക​ൾ കൈ​കാ​ര്യം​ചെ​യ്യാ​ൻ പ്ര​ത്യേ​ക കോ​ട​തി​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു. ഇ​തു​പ്ര​കാ​രം അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര അ​ഡീ​ഷ​ന​ൽ ചീ​ഫ് സെ​ക്ര​ട്ട​റി ബിശ്വനാഥ് സിൻഹ ഫെ​ബ്രു​വ​രി 13ന് ​ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​രു​ന്നെ​ങ്കി​ലും ഇ​ന്നേ​വ​രെ ഒ​ന്നും സം​ഭ​വി​ച്ചി​ട്ടി​ല്ല. മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നും ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യും കൂ​ടി​യാ​ലോ​ചി​ച്ച് സ​ത്വ​ര നടപടികൾ എടുത്തില്ലെങ്കിൽ ഇ​തി​ന​കം അ​റ​സ്റ്റി​ലാ​യ ആ​യി​ര​ക്ക​ണ​ക്കി​ൽ മ​യ​ക്കു​മ​രു​ന്ന് ഉ​ൽ​പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും ജാ​മ്യ​ത്തി​ലി​റ​ങ്ങി പ​ഠി​ച്ച പ​ണി യ​ഥേ​ഷ്ടം തു​ട​രു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം വേ​ണ്ട.

ഐ​ക്യ​ജ​നാ​ധി​പ​ത്യ മു​ന്ന​ണി സ​ർ​ക്കാ​റി​ൽ എ​ല്ലാം ഭ​ദ്ര​മാ​ണെ​ന്നോ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണം തീ​ർ​ത്തും പ്ര​ത്യാ​ശ​ജ​ന​ക​മാ​ണെ​ന്നോ ഇ​തു​വ​രെ സൂ​ചി​പ്പി​ച്ച​തി​ന​ർ​ഥ​മി​ല്ല. ഏ​റെ ഗൗ​ര​വ​മു​ള്ള​ കാ​ര്യം കേ​ന്ദ്രം ഭ​രി​ക്കു​ന്ന കാ​വി​പ്പ​ട​യു​ടെ തി​ക​ഞ്ഞ ഫാ​ഷി​സ്റ്റ് സ്വ​ഭാ​വ​ത്തി​ലെ ഇ​ട​പെ​ട​ലു​ക​ളും ഫെ​ഡ​റ​ലി​സ​ത്തി​ന്റെ ആ​ത്മാ​വി​ന് ക​ത്തി​വെ​ക്കു​ന്ന സ​മീ​പ​ന​ങ്ങ​ളു​മാ​ണ്. ലോ​ക്ഭ​വ​നി​ൽ കു​ടി​യി​രു​ത്ത​പ്പെ​ട്ട ആ​ർ.​എ​സ്.​എ​സ് നേ​താ​വി​ന് നേ​രി​ട്ടാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ നി​ർ​ദേ​ശ​ങ്ങ​ളോ ഉ​ത്ത​ര​വു​ക​ളോ വ​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​മാ​ക​ട്ടെ ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ത്ത സ​ർ​ക്കാ​റി​നെ മ​റി​ക​ട​ന്നാ​ണ് മ​ർ​മ​പ്ര​ധാ​ന​മാ​യ തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്ന​തെ​ന്നും തെ​ളി​യി​ച്ചു​കൊ​ണ്ടു​മി​രി​ക്കു​ന്നു. സം​സ്ഥാ​ന​ത്തി​ന് ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി അ​വ​കാ​ശ​പ്പെ​ട്ട ഫ​ണ്ടു​ക​ൾപോ​ലും പ്രധാനമന്ത്രിയുടെ സൗ​ജ​ന്യ​മാ​യി ക​ണ​ക്കാ​ക്കി കാ​വി​വ​ർ​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. വ​ന്ദേ​മാ​ത​ര​ത്തി​ലെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സാ​ധു​ത​യി​ല്ലാ​ത്ത ​ശ്ലോ​ക​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്ത് ആ​ല​പി​ക്കാ​നു​ള്ള ഉ​ത്ത​ര​വു​ക​ൾ തു​ട​രു​ന്നു.

സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കാ​നു​ള്ള പി.​എം ​ശ്രീ ഫ​ണ്ട് ബി.​ജെ.​പി​യു​ടെ സൗ​ജ​ന്യ​മാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന​വി​ധം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന നി​ർ​ബ​ന്ധ​ത്തി​ന്റെ മു​ന്നി​ൽ യു.​ഡി.​എ​ഫ് സ​ർ​ക്കാ​ർ അ​ന്തി​ച്ചു​നി​ൽ​ക്കു​ന്ന​താ​ണ് കേ​ര​ളം കാ​ണു​ന്ന​ത്. ഇ​തും ഇ​തു​പോ​ലു​ള്ള ഉ​ദാ​ഹ​ര​ണ​ങ്ങ​ളും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ട​തു പ്ര​തി​പ​ക്ഷം പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ലും സ്വ​ന്തം പ​ക്ഷ​ത്തെ അ​നൈ​ക്യം അ​നു​ദി​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കെ ശ​ക്ത​മാ​യൊ​രു ഭ​ര​ണ​വി​രു​ദ്ധ പ്ര​ക്ഷോ​ഭ​ത്തി​ന് അ​വ​ർ അ​ശ​ക്ത​രാ​ണ്. എ​ന്നു​വെ​ച്ച് ആ​ർ.​എ​സ്.​എ​സി​ന്റെ തീ​ട്ടൂ​ര​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​ല്ല എ​ന്ന് സു​ചി​ന്തി​ത തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ യു.​ഡി.​എ​ഫി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ്ര​ബു​ദ്ധ ​മ​തേ​ത​ര കേ​ര​ളം ക്ഷ​മി​ക്കു​മെ​ന്ന് ക​രു​തി​ക്കൂ​ടാ.

Show Full Article
TAGS:VD Satheesan UDF Government 
News Summary - Satheesan government's 100 days
Next Story