Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightViewschevron_rightതെരഞ്ഞെടുപ്പ്​ ഫലം...

തെരഞ്ഞെടുപ്പ്​ ഫലം രാഷ്​ട്രീയഗതി മാറ്റും

text_fields
bookmark_border
തെരഞ്ഞെടുപ്പ്​ ഫലം രാഷ്​ട്രീയഗതി മാറ്റും
cancel

ഇടതുമുന്നണി സർക്കാറിെൻറ വികസന നേട്ടങ്ങളെ ജനങ്ങൾ വലിയതോതിൽ അംഗീകരിക്കുമെന്ന കാര്യത്തിൽ രണ്ടുപക്ഷമില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കേരള രാഷ്്ട്രീയത്തിെൻറ ഗതിമാറ്റുമെന്നും ഇടതുമുന്നണിയിൽ പുതുതായി പ്രവേശനം നേടിയ ജോസ്​ കെ. മാണി.

േജാസ്-ജോസഫ് േവർപിരിയലിന് ശേഷം നടക്കുന്ന ആദ്യ ബലാബലത്തെക്കുറിച്ച്

മികച്ച വിജയം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ജോസഫ് വിഭാഗം പലയിടത്തും ദുർബലമാണ്. ജില്ല പഞ്ചായത്തിൽ 27 ഡിവിഷനിൽ ഞങ്ങൾ മത്സരിക്കുന്നുണ്ട്. കാസർകോടും കണ്ണൂരും കൊല്ലത്തും തിരുവനന്തപുരത്തും മത്സരിക്കുന്നു. എല്ലാതലത്തിലും നല്ല സാധ്യതകളാണ് കാണുന്നത്. മധ്യകേരളത്തിൽ ജില്ല പഞ്ചായത്തുകളിലും ഇടതുമുന്നണി നല്ല വിജയം നേടും. കോട്ടയത്തും ഇടുക്കിയിലും വൻ വിജയം ഉണ്ടാകും.

ഈ തെരഞ്ഞടുപ്പിൽ മുന്നോട്ടുവെക്കുന്ന മുദ്രാവാക്യം എന്താണ്

'വികസനത്തിന് ഒരുവോട്ട്, സാമൂഹിക മൈത്രിക്ക് ഒരു വോട്ട്' എന്ന മുദ്രാവാക്യം ഉയർത്തിയാണ് ഇടതുമുന്നണി തദ്ദേശ തെരഞ്ഞെടുപ്പിെന നേരിടുന്നത്. കർഷകർക്കായി യു.ഡി.എഫ് ചെയ്യാതിരുന്ന പല വിഷയങ്ങളിലും അനുകൂല നടപടി എടുപ്പിക്കാൻ കുറഞ്ഞ ദിവസങ്ങൾകൊണ്ട് കഴിഞ്ഞു. ഉൽപന്നങ്ങൾക്ക് താങ്ങുവില പ്രഖ്യാപിച്ചത് തുടക്കമാണ്. കാർഷികമേഖലയിലെ വിവിധപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കേരള കോൺഗ്രസ് നിവേദനം നൽകിയിരുന്നു. പല കാര്യങ്ങളും നടപ്പാക്കി. ചിലതിന് നിയമഭേദഗതി വേണ്ടിവരും. അതിനുള്ള നടപടികളും നടക്കുന്നു.

? വികസനത്തിന് ഒരുവോട്ട് എന്ന് ഇടതുമുന്നണി പറയുേമ്പാൾ 'അഴിമതിക്കെതിരെ ഒരുവോട്ട്' ആണ് യു.ഡി.എഫ് മുദ്രാവാക്യം. സർക്കാറിനെതിരെ ഒന്നിനു പിറകെ ഒന്നെന്ന നിലയിൽ ഉയരുന്ന അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലേ?

ഇല്ല. സാധാരണക്കാര​െൻറ വീട്ടുമുറ്റത്ത് വികസനം എത്തിച്ച സർക്കാറാണിത്. ഈ സ്വീകാര്യത തകർക്കുകയാണ് അഴിമതിയാരോപണങ്ങളുടെ ലക്ഷ്യം. അത് ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. ലൈഫ് മിഷൻ പദ്ധതിയിലൂടെ 2.27 ലക്ഷം വീടുകൾ നിർമിച്ചുനൽകി. കിഫ്ബി പദ്ധതി ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ 140 നിയമസഭ മണ്ഡലങ്ങളിലും നടപ്പാക്കുന്നുണ്ട്. പദ്ധതിയുടെ പ്രയോജനം നേടിയശേഷം അതിനെ വിമർശിക്കുന്നതും ശരിയല്ല.

പാലാരിവട്ടം-ബാർകോഴയടക്കം യു. ഡി. എഫ് നേതാക്കൾക്കെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളിൽ നടക്കുന്ന അന്വേഷണത്തെക്കുറിച്ച്

അന്വേഷണം നടക്കട്ടെ. അഴിമതി ആരുനടത്തിയാലും സർക്കാർ വിട്ടുവീഴ്​ചക്ക് തയാറാകില്ലെന്ന് ഇത് വ്യക്തമാക്കുന്നു. അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല.

ജോസഫ് ഗ്രൂപ്പിെൻറ ഭാവിയെപ്പറ്റി

പേരും ചിഹ്നവും ഇല്ല. ചെണ്ട ചിഹ്നം പലർക്കുമുണ്ട്. അതുകൊണ്ടുതന്നെ രാഷ്​ട്രീയപാർട്ടിയായി അവരെ കാണാനാവില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ടുള്ള ബലാബലത്തിൽ അവർക്ക്​ കനത്ത തിരിച്ചടി നേരിടേണ്ടിവരും. യഥാർഥ കേരള കോൺഗ്രസ് ഏതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും.

? സംവരണ വിഷയത്തിൽ കേരള കോൺഗ്രസ് നിലപാട്

മുന്നാക്ക വിഭാഗങ്ങൾക്ക് സംവരണം നൽകണമെന്നതാണ് പാർട്ടി നിലപാട്. എന്നാൽ, പിന്നാക്കവിഭാഗങ്ങൾക്ക് അർഹതപ്പെട്ട സംവരണം ഇല്ലാതാക്കിക്കൊണ്ടാകരുത്.

കേരള കോൺഗ്രസ് ജോസ് വിഭാഗം ബാർ കോഴക്കേസിലടക്കം ചതിച്ചെന്ന പ്രചാരണമാണ് യു.ഡി.എഫ് നടത്തുന്നത്​. ഇത് തിരിച്ചടിയാകുേമാ

ഞങ്ങൾ ആരെയും ചതിച്ചിട്ടില്ല. 38 വർഷം യു.ഡി.എഫിനൊപ്പമായിരുന്നു പാർട്ടി. അന്നൊന്നും ഇത്തരം ആരോപണം ആരും ഉന്നയിച്ചിരുന്നില്ല. ചതി കാണിച്ചവർതന്നെയാണ് തങ്ങൾ ചതിച്ചെന്ന് ഇപ്പോൾ പ്രചരിപ്പിക്കുന്നത്. ബാർ കോഴക്കേസിലടക്കം ഇല്ലാത്ത ആരോപണങ്ങൾ ഉന്നയിച്ച് കോൺഗ്രസ് എന്തൊക്കെ ചെയ്തുവെന്ന് എല്ലാവർക്കും അറിയാം. ഇപ്പോൾ നിജസ്ഥിതി പുറത്തുവന്നിട്ടുണ്ട്. മറ്റു കാര്യങ്ങൾ പതുക്കെ പുറത്തുവരും.

Show Full Article
TAGS:panchayat election 2020 
News Summary - Jose K Mani interview
Next Story