Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightPoliticschevron_rightമുന്നണി വിടേണ്ട...

മുന്നണി വിടേണ്ട സാഹചര്യമില്ലെന്ന് കേരള കോൺഗ്രസ് എം; ചവിട്ടി പുറത്താക്കിയവർ ശക്തി തിരിച്ചറിഞ്ഞു

text_fields
bookmark_border
Jose K Mani
cancel

കോ​ട്ട​യം: ച​വി​ട്ടി പു​റ​ത്താ​ക്കി​യ​വ​ർ ത​ങ്ങ​ളു​ടെ ശ​ക്തി തി​രി​ച്ച​റി​ഞ്ഞെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം. ​നി​ല​വി​ൽ മു​ന്ന​ണി വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും യു.​ഡി.​എ​ഫ് നേ​തൃ​ത്വം ച​ർ​ച്ച​യു​മാ​യി വ​രു​മ്പോ​ൾ അ​ക്കാ​ര്യം പ​രി​ഗ​ണി​ക്കാ​മെ​ന്നും കോ​ട്ട​യ​ത്ത് ചേ​ർ​ന്ന പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യം. മു​ന്ന​ണി വി​പു​ലീ​ക​ര​ണ പ്ര​സ്താ​വ​ന യു.​ഡി.​എ​ഫി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​മി​ല്ലാ​യ്മ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് പാ​ർ​ട്ടി ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം യു.​ഡി.​എ​ഫി​നു​ള്ള രാ​ഷ്ട്രീ​യ മാ​ന്‍ഡേ​റ്റാ​യി വി​ല​യി​രു​ത്താ​നാ​വി​ല്ല. യു.​ഡി.​എ​ഫി​ന് ആ​ഴ​ത്തി​ല്‍ വേ​രു​ക​ളു​ള്ള നി​ല​മ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ജ​ന​വി​ധി എ​ല്‍.​ഡി.​എ​ഫി​ന്റെ തു​ട​ര്‍ഭ​ര​ണ സാ​ധ്യ​ത​യെ ഒ​രു കാ​ര​ണ​വ​ശാ​ലും ബാ​ധി​ക്കി​ല്ല. ജ​ന​വി​ധി വി​ന​യ​ത്തോ​ടെ സ്വീ​ക​രി​ച്ച് സ​ര്‍ക്കാ​റി​ന്റെ​യും മു​ന്ന​ണി​യു​ടെ​യും പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ എ​ല്‍.​ഡി.​എ​ഫ് മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ക​ര്‍ഷ​ക പ്ര​ശ്‌​ന​ങ്ങ​ളും മ​ല​യോ​ര​ജ​ന​ത​യു​ടെ ആ​വ​ശ്യ​ങ്ങ​ളും സ​മ​ഗ്ര​മാ​യി പ​ഠി​ക്കു​ന്ന​തി​നാ​യി വി​ദ​ഗ്​​ധ സ​മി​തി​യെ നി​യോ​ഗി​ക്കും. തു​ട​ർ​ന്ന്​ പാ​ർ​ട്ടി ത​യാ​റാ​ക്കു​ന്ന മാ​നി​ഫെ​സ്റ്റോ എ​ല്‍.​ഡി.​എ​ഫി​ന് സ​മ​ര്‍പ്പി​ക്കും. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം കാ​ണാ​ന്‍ ത​ട​സം 1972 ല്‍ ​കോ​ണ്‍ഗ്ര​സ് കേ​ന്ദ്രം ഭ​രി​ക്കു​മ്പോ​ള്‍ രൂ​പം ന​ല്‍കി​യ കേ​ന്ദ്ര വ​നം വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​മാ​ണ്. വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ല്‍ നി​ന്നും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ല്‍കാ​ന്‍ നി​യ​മ​നി​ർ​മാ​ണം ന​ട​ത്താ​നു​ള്ള സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്റെ നീ​ക്കം വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര്‍ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍ക്കു​ള്ള ക്ഷേ​മ പെ​ന്‍ഷ​നു​ക​ള്‍ വ​ര്‍ധി​പ്പി​ക്കാ​ന്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. റ​ബ​റി​ന്റെ താ​ങ്ങു​വി​ല കി​ലോ​ക്ക്​ 250 രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്ക​ണം എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. ചെ​യ​ര്‍മാ​ന്‍ ജോ​സ് കെ. ​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ല്‍ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍മാ​രാ​യ ഡോ. ​എ​ന്‍.​ജ​യ​രാ​ജ്, തോ​മ​സ് ചാ​ഴി​കാ​ട​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​സ്റ്റീ​ഫ​ന്‍ ജോ​ര്‍ജ്, എം.​എ​ല്‍.​എ​മാ​രാ​യ പ്ര​മോ​ദ് നാ​രാ​യ​ണ്‍, സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍, ജോ​ണി നെ​ല്ലൂ​ര്‍ എ​ക്‌​സ് എം​എ​ല്‍.​എ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

യു.ഡി.എഫുമായി ചർച്ച നടക്കുന്നില്ല - ജോസ് കെ. മാണി

കോ​ട്ട​യം: മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നു എ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ വ​സ്തു​ത​യ​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി. യു.​ഡി.​എ​ഫി​ന്‍റെ ഒ​രു നേ​താ​ക്ക​ളും ത​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ട​തു​മു​ന്ന​ണി​യി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്. മു​ന്ന​ണി മാ​റേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ്രാ​ധാ​ന്യം യു.​ഡി.​എ​ഫ് തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ൽ അ​ത് ന​ല്ല കാ​ര്യം. നി​ല​മ്പൂ​രി​ലെ ജ​ന​വി​ധി സം​സ്ഥാ​ന​ത്തെ പൊ​തു സാ​ഹ​ച​ര്യ​മാ​യി യു.​ഡി.​എ​ഫ് പോ​ലും കാ​ണു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​തി​ക​ര​ണ​വും നേ​താ​ക്ക​ൾ ന​ട​ത്തി​യി​ട്ടു​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ഘ​ട​ക​ക​ക്ഷി​ക​ളെ ചേ​ർ​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ എ​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സി​ന് എ​മ്മി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​ക്കാ​ര്യം എ​ൽ.​ഡി.​എ​ഫി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗ​ത്തി​നെ​ത്തി​യ ജോ​സ് കെ. ​മാ​ണി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

Show Full Article
TAGS:kerala congress m jose k mani LDF UDF 
News Summary - Kerala Congress M says there is no need to leave the LDF front
Next Story