Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightBahrainchevron_right‘ഡോ. കലാം എ.ഐ സംയോജിത...

‘ഡോ. കലാം എ.ഐ സംയോജിത സ്റ്റെം കോൺക്ലേവ്’ നവംബർ 21ന് ബഹ്‌റൈനിൽ

text_fields
bookmark_border
‘ഡോ. കലാം എ.ഐ സംയോജിത സ്റ്റെം കോൺക്ലേവ്’ നവംബർ 21ന് ബഹ്‌റൈനിൽ
cancel

മനാമ: വിദ്യാർത്ഥികളുടെ ശാസ്ത്രീയ ചിന്താശേഷിയും നവീന ആശയങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇന്റർനാഷണൽ ഫൗണ്ടേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ‘ഡോ. കലാം എ.ഐ സംയോജിത സ്റ്റെം കോൺക്ലേവ് – ബഹ്‌റൈൻ 2026’ സംഘടിപ്പിക്കുന്നു.

നവംബർ 21 ശനിയാഴ്ച ബഹ്‌റൈനിലെ കിംഗ് ഹമദ് അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുന്നത്. മുൻ ഇന്ത്യൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാമിന്റെ വിദ്യാഭ്യാസം, ശാസ്ത്രം, യുവജനശാക്തീകരണം എന്നിവയുമായി ബന്ധപ്പെട്ട ദർശനങ്ങൾ പുതുതലമുറയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺക്ലേവ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒയുടെ മുൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. വി.എസ്. ശർമ്മ, ഡോ. കലാമിന്റെ കുടുംബാംഗവും ഹൗസ് ഓഫ് കലാം ട്രസ്റ്റിയുമായ എ.പി.എം.ജെ. ശൈഖ് ദാവൂദ് എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കും. വിദ്യാർത്ഥികളിൽ ശാസ്ത്രത്തോടുള്ള താൽപര്യം, സാങ്കേതിക പരിജ്ഞാനം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), സർഗാത്മകത, ഗവേഷണ മനോഭാവം എന്നിവ വളർത്തിയെടുക്കുന്നതിനുള്ള സുപ്രധാന വേദിയായിരിക്കും ഇത്. മോഡൽ നിർമ്മാണ മത്സരങ്ങൾ, കേസ് സ്റ്റഡി അവതരണങ്ങൾ, നൂതന കണ്ടുപിടിത്തങ്ങളുടെയും ആശയങ്ങളുടെയും അവതരണം തുടങ്ങി വിവിധ പരിപാടികൾ കോൺക്ലേവിന്റെ ഭാഗമായി അരങ്ങേറും. ഭാവിയിലെ ശാസ്ത്ര-സാങ്കേതിക പുരോഗതിയിൽ സംഭാവനകൾ നൽകാൻ പ്രാപ്തരായ യുവതലമുറയെ വാർത്തെടുക്കാൻ ഈ സംരംഭം സഹായിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:apj abdul kalam Conclave AI ​​ 
News Summary - Bahrain Kalam STEM Conclave
Next Story