ഡോ. വി. ഇദ്രീസിനെ തണൽ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദിച്ചു
text_fieldsഡോ. വി. ഇദ്രീസ്
മനാമ: സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച തണൽ ചെയർമാൻ ഡോ. വി. ഇദ്രീസിനെ തണൽ ബഹ്റൈൻ ചാപ്റ്റർ അഭിനന്ദിച്ചു.
കാൽനൂറ്റാണ്ട് കാലമായി ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യമായ അദ്ദേഹം "തണൽ" എന്ന മഹാപ്രസ്ഥാനത്തിന്റെ സേവനം ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്തു ഗൾഫ് രാഷ്ട്രങ്ങളിലും എത്തിച്ചതിന് ശേഷമാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. മൂന്നു ലക്ഷത്തിലധികം പേർക്ക് ഓരോ ദിവസവും ഇന്ന് തണലിന്റെ സേവനം ലഭിക്കുന്നുണ്ട്.
ജീവകാരുണ്യ പ്രവർത്തനരംഗത്ത് ഡോ. ഇദ്രീസ് നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഉയരങ്ങളിലേക്ക് എത്തുവാൻ ഇത് പോലുള്ള പദവികൾ കഴിയട്ടെ എന്നും, മനുഷ്യസ്നേഹത്തിലധിഷ്ഠിതമായ ഇത്തരം പ്രവർത്തനങ്ങൾ ഇനിയും തുടരുവാനുള്ള ആരോഗ്യവും ആയുസ്സും സർവ്വ ശക്തൻ നൽകി അനുഗ്രഹിക്കട്ടെ എന്നും അഭിനന്ദനക്കുറിപ്പിൽ പറഞ്ഞു.


