മെട്രോ സൗജന്യ മെഡിക്കൽ ക്യാമ്പിൽ പങ്കാളികളായത് നിരവധി പേർ
text_fieldsമെട്രോ മെഡിക്കൽ ക്ലിനിക്കുകളിൽ പരിശോധനക്ക് എത്തിയവർ
കുവൈത്ത് സിറ്റി: പ്രമേഹത്തിനെതിരെ ആരോഗ്യകരമായ ചുവടുവെപ്പുമായി മെട്രോ മെഡിക്കൽ ഗ്രൂപ്പ്. ലോക ലോക പ്രമേഹ ദിനത്തിൽ മെട്രോയുടെ എല്ലാ ബ്രാഞ്ചുകളിലും സൗജന്യ ബ്ലഡ് ഷുഗർ പരിശോധനയും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
വൈകീട്ട് അഞ്ചു മുതൽ ഏഴു വരെ നടന്ന പ്രത്യേക പരിശോധന നിരവധി പേർ ഉപയോഗപ്പെടുത്തി. രക്ത പരിശോധനകൊപ്പം പ്രമേഹത്തിനെതിരായ മുൻകരുതൽ, പ്രതിരോധം, ചികിൽസ രീതികൾ എന്നിവ വിശദീകരിക്കുന്ന പരിപാടികളും ഒരുക്കിയിരുന്നു.
ആരോഗ്യത്തെക്കുറിച്ച് കൂടുതൽ ശ്രദ്ധാലുക്കളാകേണ്ടതിന്റെ ആവശ്യകത ക്യാമ്പ് ഓർമിപ്പിച്ചു. തിരക്കേറിയ ജീവിതത്തിനിടയിൽ ആരോഗ്യപരിശോധനകൾക്ക് പ്രാധാന്യം നൽകുക, പ്രമേഹസാധ്യതകൾ നേരത്തേ തിരിച്ചറിയുന്നതിന്റെ ആവശ്യകത മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. സൗജന്യ പരിശോധനാ സൗകര്യം പ്രയോജനപ്പെടുത്താൻ വിവിധ പ്രായത്തിലുള്ള നിരവധി പേർ ബ്രാഞ്ചുകളിലെത്തിയത് ക്യാമ്പിന്റെ പ്രസക്തി എടുത്തുകാട്ടി.
പ്രമേഹം നേരത്തേ തിരിച്ചറിയുന്നത് രോഗനിയന്ത്രണത്തിനും ഭാവിയിൽ ഉണ്ടാകാവുന്ന സങ്കീർണതകൾ കുറക്കുന്നതിനും സഹായിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ ശാരീരിക വ്യായാമം, ശരീരഭാരം നിയന്ത്രിക്കൽ, ആവശ്യമായ വൈദ്യപരിശോധനകൾ എന്നിവയിലൂടെ പ്രമേഹത്തെ ഫലപ്രദമായി നിയന്ത്രിക്കാനാകും. ഈ കാര്യങ്ങളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും പരിശോധനകളെക്കുറിച്ച അലംഭാവം മാറ്റുന്നതിനും ക്യാമ്പ് ഗുണം ചെയ്തതായി മെട്രോ അധികൃതർ ചൂണ്ടികാട്ടി.
സമൂഹത്തിന്റെ ആരോഗ്യസംരക്ഷണത്തിൽ സജീവ പങ്കാളിയാകുക, ചികിത്സാ സേവനങ്ങൾക്കപ്പുറം ആരോഗ്യബോധവത്കരണത്തിനും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകുക എന്നിവയും ക്യാമ്പ് വഴി ലക്ഷ്യമിട്ടു.



