Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightPravasamchevron_rightGCCchevron_rightOmanchevron_right‘ഇവ’ ആലപ്പുഴ മെഗാ...

‘ഇവ’ ആലപ്പുഴ മെഗാ ലോഞ്ചിങ് നവംബർ 20ന്

text_fields
bookmark_border
‘ഇവ’ ആലപ്പുഴ മെഗാ ലോഞ്ചിങ് നവംബർ 20ന്
cancel

സലാല: ഈസ്റ്റ് വെനീസ് അസോസിയേഷൻ ആലപ്പുഴയുടെ മെഗാ ലോഞ്ചിങ് നവംബർ 20ന് വൈകിട്ട് 6.30ന് യൂത്ത് കോംപ്ലക്സിൽ നടക്കും. പരിപാടിയുടെ പോസ്റ്റർ പ്രകാശനം ആർട് ഓഫ് സ്പൈസസ് റെസ്റ്റോറന്റിൽ നടന്നു. ഡോ. കെ. സനാതനൻ, റസൽ മുഹമ്മദ്, എം.കെ. ഷജിൽ എന്നിവർ ചേർന്ന് സ്പോൺസർമാർക്ക് പോസ്റ്റർ കൈമാറി പ്രകാശനം നിർവഹിച്ചു.ഇവ ആലപ്പുഴ നിയുക്ത പ്രസിഡന്റ് ഡി. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സജീബ് ജലാൽ പരിപാടിയുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഗാനരചയിതാവും കവിയുമായ രാജീവ് ആലുങ്കൽ മുഖ്യാതിഥിയായി പങ്കെടുക്കും. ഐഡിയ സ്റ്റാർ സിംഗർ ഫെയിം വിവേകാനന്ദന്റെ നേതൃത്വത്തിൽ മ്യൂസിക്കൽ നൈറ്റും വിവിധ നൃത്തസംഘങ്ങളുടെ കലാപരിപാടികളും അരങ്ങേറും.

ഹരീഷ് കുമാർ, അബ്ദുൽ കലാം ആനന്ദ്, എസ്. പിള്ള, സിയാദ്, സമീർ കെ.ജെ, ഫസീല ഹാരിസ്, സുനിൽകുമാർ, മുരളീധരൻ എന്നിവർ ആശംസകൾ നേർന്നു. ഡോ. സാനിയോ മൂസ സ്വാഗതവും ഹാരിസ് ആലപ്പുഴ നന്ദിയും പറഞ്ഞു. മഹാദേവൻ, സൂരജ്, മനോജ് കരുവാറ്റ, ഹസ്ന നവാസ് എന്നിവർ നേതൃത്വം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam Oman News East Venice Association Alappuzha 
News Summary - 'Iva' Alappuzha Mega Launch on November 20
Next Story